.
പൂരങ്ങളുടെ പെരുമ ചൂടുന്ന സാംസ്‌കാരിക നഗരിയായ തൃശിവപേരൂരിന്റെ സ്വന്തം ബിൽഡറാണ് ക്രിയേഷൻസ് ഇന്ത്യ അഥവാ സിഡ്ബി. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി തൃശൂരിലെ കെട്ടിട നിർമാണ രംഗത്ത് പകരം വയ്ക്കാനില്ലാത്ത നാമമാണ് ഈ ഗ്രൂപ്പ്. 1983ൽ പ്രവർത്തനമാരംഭിച്ച്, തൃശൂരിന്റെ പിന്നീടുള്ള വികസനക്കുതിപ്പിൽ നാഴികക്കല്ലുകളായ ഒട്ടനേകം കെട്ടിട സമുച്ചയങ്ങളുടെ നിർമാണം പൂർത്തീകരിച്ച ISO 9001 സർട്ടിഫൈഡ് ബിൽഡറാണ് സിഡ്ബി. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട എല്ലാ വിധ പ്രവർത്തനങ്ങളും കോൺട്രാക്ടർ ഇല്ലാതെ നേരിട്ട് നടത്തുന്നതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ ലാഭകരമായ വിലയിൽ, കൃത്യസമയത്ത് ഭവനങ്ങൾ കൈമാറ്റം ചെയ്യാൻ സിഡ്ബിക്ക് കഴിയുന്നു.
അശോക ഇൻ, വെസ്റ്റ്‌ഫോർട്ട് ഹൈടെക് ഹോസ്പിറ്റൽ, ജ്യോതി എൻജിനീയറിങ് കോളേജ്, ദയ ഹോസ്പിറ്റൽ, ഐഇഎസ് എൻജിനീയറിങ് കോളേജ്, അംബിക ആർക്കേഡ്, എലൈറ്റ് ഹോസ്പിറ്റൽ, പൂർണ കോംപ്ലെക്‌സ്, ദേശാഭിമാനി, പുത്തൂരാൻ ഓഡിറ്റോറിയം - ഗുരുവായൂർ ദേവസ്വം, സെൻട്രൽ പാർക്ക് അപ്പാർട്ട്‌മെന്റ്, സൗത്ത് പാർക്ക് അപ്പാർട്ട്‌മെന്റ്, വെസ്റ്റ് ഗെയ്റ്റ് അപ്പാർട്ട്‌മെന്റ്, ഫെഡറൽ ടവർ എന്നിവ സിഡ്ബിയുടെ മികവ് പ്രതിഫലിക്കുന്ന നിർമിതികളാണ്.
തൃശൂരിലെ ആദ്യത്തെ റൂഫ് ടോപ്പ് സ്വിമ്മിങ് പൂളോട് കൂടിയ അപ്പാർട്ട്‌മെന്റ് പ്രോജക്ട് നിർമിച്ചതും സിഡ്ബി ആണ്. കോറൽ, കോറോനെറ്റ്, കോർഡിയൽ, ചൈത്രം, സെഡാർ, ചിരാഗ്, കൊക്കൂൺ, സിന്ത്യ, ക്ലാരിയോൺ, ക്രെഡൻസ്, ഷാലറ്റ്, കാൻഡർ എന്നീ അപ്പാർട്ട്‌മെന്റ് പ്രോജക്ടുകൾ, ഉടൻ നിർമ്മാണമാരംഭിക്കുന്ന സിഡ്ബി സെന്റർ എന്നിവ ഉൾപ്പടെ നിർമ്മാണ രംഗത്ത് 110 ലക്ഷം സ്‌ക്വയർ ഫീറ്റുകൾക്കു മുകളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. സിഡ്ബിയുടെ സാരഥിയായ മാനേജിങ് ഡയറക്ടർ എ. എ അബ്ദുൾ ലത്തീഫിന്റെ ദീർഘ വീക്ഷണവും പരിചയ സമ്പത്തുമാണ് സിഡ്ബിയുടെ കരുത്ത്.
സിഡ്ബി കാസിയ
തൃശൂർ ഷൊർണൂർ റോഡിൽ വിയ്യൂർ പാലത്തിനും ദയ ഹോസ്പിറ്റലിനും സമീപം സിഡ്ബി നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് സിഡ്ബി കാസിയ. നൂറു ശതമാനവും സ്മാർട്ടും സ്‌റ്റൈലിഷുമായ പ്രീമിയം അപ്പാർട്ട്‌മെന്റുകളാണ് 14 നിലകളുള്ള ഈ പ്രോജക്ടിലുള്ളത്. പ്രകൃതിയോട് കൈകോർത്തു നിൽക്കുന്ന ഈ പ്രോജക്ടിന്റെ 70 ശതമാനവും തുറസായ സ്ഥലമാണ്.
ഇൻഫിനിറ്റി പൂൾ, കിഡ്‌സ് പൂൾ, പൂൾ ലോഞ്ച്, ജോഗിങ് ട്രാക്ക്, ഓപ്പൺ ജിം, ബാർബിക്യൂ കോർണർ, ഗാർഡൻ ഗസീബോ, സീനിയേഴ്‌സ് കോർണർ, ഹെൽത്ത് ക്ലബ്/ജിം, ടെറസിൽ മീറ്റിംഗ് ഹാൾ, ഡബിൾ ഹൈറ്റ് എൻട്രി പ്ലാസ, വിശാലമായ ലോബി, ഗ്രൗണ്ട് ഫ്‌ളോറിൽ വെയ്റ്റിംഗ് ലോഞ്ച്, ഹോം തീയറ്റർ, വൺ ബിഎച്ചകെ ഗസ്റ്റ് അപ്പാർട്ട്‌മെന്റ്, ഗെയിംസ് റൂം, 24 x 7 സെക്യൂരിറ്റി, സിസിടിവി സർവെയ്‌ലൻസ്, ലോഞ്ച് മ്യൂസിക്, ഇന്റർകോം, ഡ്രൈവർ/സേർവന്റിനുള്ള കോമൺ ടോയ്‌ലറ്റ്, ഓട്ടോസ്റ്റാർട്ട് ജനറേറ്റർ ബായ്ക്കപ്പ്, ഒരു സ്ട്രച്ചർ ലിഫ്റ്റ്, രണ്ട് പാസഞ്ചർ ലിഫ്റ്റ്, കോമൺ ലൈറ്റുകൾക്കായി ഓൺ ഗ്രിഡ് സോളാർ പാനൽ, ടിവിക്കായി ഫൈബർ ഒപ്റ്റിക്കൽ കേബിൾ പ്രൊവിഷൻ, അസോസിയേഷൻ റൂം തുടങ്ങിയ അമിനിറ്റീസ് ഇതിലുണ്ട്.
ഓട്ടോമേറ്റഡ് കാർ ഡിറ്റക്ടഡ് ബൂം ബാരിയർ, ഫെയ്‌സ് ഡിറ്റക്ടഡ് ആക്‌സസ് കൺട്രോൾഡ് ലോബി, മൂഡ് ലൈറ്റിംഗുള്ള ലോബി, കാർ പാർക്കിംഗിലും ലാൻഡ്‌സ്‌കേപ് ഏരിയയിലും സ്മാർട്ട് ലൈറ്റിംഗ്, കോമൺ ലോബിയിൽ ഓട്ടോമേറ്റഡ് ലൈറ്റ്, ഓട്ടോമേറ്റഡ് ഗ്യാസ് ലീക്ക് ഡിറ്റക്ടർ, ആക്‌സസ് കൺട്രോൾഡ് ലിഫ്റ്റ്, ഓട്ടോമേറ്റഡ് ഗാർഡൻ വാട്ടറിംഗ് സിസ്റ്റം, ലോബി എൻട്രൻസിൽ ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ, ഓട്ടോമേറ്റഡ് സ്‌മോക്ക് ഡിറ്റക്ടർ, റെറ്റിക്കുലേറ്റഡ് ഗ്യാസ് ലൈൻ, പാനിക് ബട്ടൺ, അപ്പാർട്ട്‌മെന്റിനകത്ത് കോമൺ ഏരിയ ക്യാമറ ആക്‌സസ്, എല്ലാ കാർ പാർക്കിലും ഇലക്ട്രിക് കാർ ചാർജിംഗ് പ്രൊവിഷൻ, അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്നും ലിഫ്റ്റ് വിളിക്കാനുള്ള സൗകര്യം തുടങ്ങിയ സ്മാർട്ട് ഫീച്ചറുകളും ഈ പ്രോജക്ടിലുണ്ട്.
സിഡ്ബി കാൻഡർ

തൃശൂരിൽ പൂങ്കുന്നത്ത് ആധുനിക സൗകര്യങ്ങളോടെ സിഡ്ബി നിർമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് സിഡ്ബി കാൻഡർ. ഈ പ്രോജക്ടിൽ 13 നിലകളിലായി 44 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. മനോഹരവും വിശാലവുമായ ലോബി, റൂഫ്‌ടോപ്പിൽ പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, സിസിടിവി, എല്ലാ അപ്പാർട്ട്‌മെന്റുകളിലേക്കും ഇന്റർകോം കണക്ഷൻ, സോളാർ പാനൽ (5 കിലോവാട്ട് ഓൺ ഗ്രിഡ്), ഏസി ഹെൽത്ത് ക്ലബ്, റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, കിഡ്‌സ് പൂൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, ലോബിയിലെ ഡോറുകളിൽ ബയോമെട്രിക് കാർഡ് എൻട്രി, ഇലക്ട്രോണിക് മെയിൻ ഡോർ ലോക്ക്, ബെഡ് ലിഫ്റ്റ്, പാസഞ്ചർ ലിഫ്റ്റ്, 24 മണിക്കൂർ സെക്യൂരിറ്റി, ലോഞ്ച് മ്യൂസിക്, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, ലിഫ്റ്റിനും പൊതുഇടങ്ങൾക്കും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഈ പ്രോജക്ടിൽ ഉണ്ട്. ഉയർന്ന ഗുണമേന്മയുള്ള ബിൽഡിംഗ് മെറ്റീരിയലുകളും ഇന്റർനാഷണൽ ബ്രാൻഡുകളും മാത്രം ഉപയോഗിച്ച് നിർമിക്കുന്ന ഈ പ്രോജക്ടിലെ സാംപിൾ ഫ്ളാറ്റ് പൂർത്തിയായിട്ടുണ്ട്.
സിഡ്ബി ഷാലെറ്റ്

കംഫർട്ടബിൾ ലിവിംഗ് ഉറപ്പ് തരുന്ന ബജറ്റഡ് റെസിഡൻഷ്യൽ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം കണ്ണങ്കുളങ്ങരയിലുള്ള സിഡ്ബി ഷാലെറ്റ്. ഉടൻ നിർമാണം പൂർത്തിയാകുന്ന ഈ പ്രോജക്ടിൽ ഗ്രൗണ്ട് + നാല് നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോടു കൂടിയ 28 അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. നഗരസൗകര്യങ്ങളും ഗ്രാമത്തിന്റെ സ്വച്ഛതയും ഉറപ്പുതരുന്ന ലൊക്കേഷനിലാണ് സിഡ്ബി ഷാലറ്റ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ എൻട്രൻസ് ലോബി, റൂഫ് ടോപ് പാർട്ടി ഏരിയ, കിഡ്‌സ് പ്ലേ ഏരിയ, സിസിടിവി, എല്ലാ അപ്പാർട്ട്‌മെന്റുകളിലേക്കും ഇന്റർകോം, സോളാർ പാനൽ ( 5 KW ഓൺ ഗ്രിഡ്), മെയിൻ ലോബിയിലെ വാതിലുകളിൽ ബയോമെട്രിക് എൻട്രി, 24 മണിക്കൂർ സെക്യൂരിറ്റി, ലിഫ്റ്റിലും പൊതുഇടങ്ങളിലും ഓട്ടോ സ്റ്റാർട്ട് ജനറേറ്റർ, പാസഞ്ചർ ലിഫ്റ്റ് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ സിഡ്ബി ഒരുക്കുന്നു. ഉയർന്ന ഗുണമേന്മയുള്ള ബിൽഡിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഈ പ്രോജക്ടിൽ സാംപിൾ ഫ്ളാറ്റ് റെഡിയാണ്.
സിഡ്ബി പ്രോജക്ടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 94470 42655, 94969 33000
ഇമെയിൽ - salescidbi@gmail.com
Content Highlights: CIDBI
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..