Nilaavu, Alappuzha
കേരളത്തിലെ പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് സെക്ടറിലെ ആദ്യകാല ബ്രാൻഡുകളിൽ ഒന്നാണ് അസറ്റ് ഹോംസ്.

ഇൻഡസ്ട്രിയിൽ ആദ്യമായി പല ആശയങ്ങളും അവതരിപ്പിച്ചതും അസറ്റ് ഹോംസ് ആണ്.

'ഉത്തരവാദിത്തമുള്ള ബിൽഡർ' എന്ന് അറിയപ്പെടുന്ന അസറ്റ് ഹോംസിന് ലോകത്താകമാനം 6000ലധികം ഉപഭോക്താക്കളുണ്ട്.

96 ചതുരശ്ര അടി വലുപ്പത്തിലുള്ള മൈക്രോ അപ്പാർട്ട്‌മെന്റ് മുതൽ മൂവായിരത്തിലധികം ചതുരശ്ര അടി വലുപ്പമുള്ള വില്ലകൾ വരെയുള്ള വൈവിധ്യമുള്ള പ്രോജക്ടുകൾ അസറ്റ് ഹോംസ് ലഭ്യമാക്കുന്നു.

അസറ്റ് ഹോംസ് ഇൻഡസ്ട്രിയിൽ ആദ്യമായി അവതരിപ്പിച്ച നൂതനാശയങ്ങളിൽ 17 ഡിലൈറ്റ് സർവീസുകൾ ഉൾപ്പെടുന്നു.

അപ്പാർട്ട്‌മെന്റുകൾക്കും വില്ലകൾക്കും 10 വർഷത്തെ സൗജന്യ ഇൻഷുറൻസ് കവറേജ്, കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ സൗജന്യ ട്രാൻസിറ്റ് ഹോം സൗകര്യം, ഇന്ത്യയിലെ ആദ്യത്തെ ജെസിഐ അക്രഡിറ്റഡ് ഹോം കെയർ സർവീസസ് എന്നിവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.

ആരംഭിച്ചതു മുതൽ, കഴിഞ്ഞ 16 വർഷങ്ങളിലായി അസറ്റ് ഹോംസ് 76 പ്രോജക്ടുകൾ പൂർത്തീകരിച്ചു. 28 ഓൺഗോയിംഗ് പ്രോജക്ടുകൾ നിലവിലുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി ഈ പ്രോജക്ടുകൾ വ്യാപിച്ചു കിടക്കുന്നു.

സിവിൽ എൻജിനീയറും ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്‌കൂളിലെ പൂർവ വിദ്യാർഥിയുമായ വി. സുനിൽകുമാർ ആണ് ഈ കമ്പനിയുടെ പ്രൊമോട്ടർ.

കേരളത്തിലെ ഏറ്റവും ഉയർന്ന ക്രിസിൽ റെയ്റ്റഡ് ബിൽഡറാണ് അസറ്റ് ഹോംസ്. നിശ്ചിത ഗുണമേന്മയോടെ കരാറിൽ പറഞ്ഞിരിക്കുന്ന സമയത്ത് റിയൽ എസ്‌റ്റേറ്റ് പ്രോജക്ടുകൾ പൂർത്തിയാക്കി കൈമാറ്റം ചെയ്യാൻ ഈ ഡവലപ്പർക്കുള്ള കഴിവിനെ എടുത്തുകാണിക്കുന്നതാണ് DA2 + റെയ്റ്റിംഗ്.

നിയമം പാലിക്കൽ, ഗുണമേന്മയോടുള്ള പ്രതിബദ്ധത, പ്രോജക്ടുകളുടെ എണ്ണവും വലുപ്പവും, യശസ്, ബ്രാൻഡ് വാല്യൂ, കസ്റ്റമർ ഫീഡ് ബായ്ക്ക് എന്നിവയെല്ലാം വിലയിരുത്തിക്കൊണ്ടാണ് ഈ റെയ്റ്റിംഗ് നൽകുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ മാർക്കറ്റ് ലീഡറാകാൻ അസറ്റ് ഹോംസിനെ സഹായിച്ചത് കൃത്യസമയത്തെ കൈമാറ്റം, പ്രോജക്ടുകളുടെ ഉയർന്ന ഗുണനിലവാരം, പ്രത്യേകമായതും വ്യക്തിപരവുമായ കസ്റ്റമർ കെയർ സർവീസുകൾ, സുസ്ഥിരത ഉറപ്പാക്കാനായി സ്വീകരിക്കുന്ന നടപടികൾ, ഉയർന്ന നിലവാരമുള്ള പ്രവർത്തനക്ഷമത എന്നിവയാണ്.

ഭാവിയിലെ ആവശ്യങ്ങൾക്കനുസരിച്ചുള്ള നവീനമായ പ്രോജക്ടുകൾ വിഭാവനം ചെയ്യുന്നതിനും, ഉപഭോക്താക്കളുടെ അതിവേഗം വിപുലമായിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പരിഗണനകളും പരിഹരിക്കുന്നതിനും വേണ്ടിയായിരിക്കണം ഒരു ബിൽഡർ ഏറ്റവും ശ്രദ്ധ നൽകേണ്ടത് എന്ന് സുനിൽകുമാർ പറയുന്നു.

അസറ്റ് ഹോംസ് ആണ് രാജ്യത്തെ ആദ്യത്തെ ലൈഫ് സൈക്കിൾ ബിൽഡർ; പുതുമയാർന്ന ഹൗസിംഗ് പ്രോജക്ടുകൾക്ക് നന്ദി. വിദ്യാർഥികൾക്കും അവിവാഹിതർക്കും വേണ്ടി രൂപകൽപ്പന ചെയ്ത 'സെൽഫി അപ്പാർട്ട്‌മെന്റ്‌സ്', ചെറുപ്പക്കാർക്കു വേണ്ടിയുള്ള അഫോർഡബിൾ ഹൗസിംഗ് പ്രോജക്ടായ 'ഡൗൺ ടു എർത്ത്', ഹൈ എൻഡ് ലക്ഷ്വറി ലിവിംഗിനുള്ള 'എക്‌സോട്ടിക', സീനിയർ സിറ്റിസൺസിനു വേണ്ടിയുള്ള 'യംഗ് അറ്റ് ഹാർട്ട്' എന്നിവ പല പ്രായത്തിൽപ്പെട്ടവരുടെ വിവിധ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്ന റെസിഡൻഷ്യൽ പ്രോജക്ടുകളാണ്.
Content Highlights: Asset Homes
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..