അരോമ ബൈ ദ ക്ലിഫ്
വിശ്വാസ്യത, പ്രതിബദ്ധത, ഗുണമേന്മ... യുഎഇയിലെ മുൻനിര കെട്ടിട നിർമാണ കമ്പനികളിൽ ഒന്നായ അരോമ ഡവലപ്പേഴ്‌സിന്റെ മുഖമുദ്രകൾ ഇവയാണ്. നിർമാണം പൂർത്തിയായ 150ലധികം പ്രോജക്ടുകളാണ് അരോമയ്ക്ക് യുഎഇയിലുള്ളത്. അരോമയുടെ നിർമാണ മികവിവും ചാരുതയും പ്രതിഫലിപ്പിക്കുന്ന പ്രോജക്ടുകളാണ് അവ ഓരോന്നും. 2021ൽ ടൈം മാഗസിൻ തെരഞ്ഞെടുത്ത നൂറ് മികച്ച കെട്ടിടങ്ങളിലൊന്ന് ദുബായിയിൽ അരോമ നിർമിച്ച ക്വാറനിക് പാർക്ക് ആണ് എന്നത് അവരുടെ നിർമാണ മികവിന്റെ സാക്ഷ്യപത്രമാണ്. ISO 9001:2008, OHSAS 18001:2007, ISO 14001:2004 സർട്ടിഫിക്കേഷനുകളുള്ള ഈ കമ്പനിയിൽ 3000ത്തിൽ അധികം ജീവനക്കാരുണ്ട്. അങ്ങേയറ്റം പ്രൊഫഷണലായ ടീമാണ് ഇവരുടേത്.
അരോമ ബൈ ദ ക്ലിഫ്
അരോമ ഡവലപ്പേഴ്‌സിന്റെ കേരളത്തിലെ ആദ്യത്തെ പ്രോജക്ടാണ് അരോമ ബൈ ദ ക്ലിഫ്. തിരുവനന്തപുരത്ത് നന്തൻകോടുള്ള ഈ സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ്‌സ് പ്രോജക്ടിലൂടെ ലോകോത്തര നിലവാരത്തിലുള്ള ഭവനങ്ങൾ കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഈ ബ്രാൻഡ്. ഗുണമേന്മ, ഡിസൈൻ, പുതുമയാർന്ന ആശയങ്ങൾ, കൃത്യസമയത്തെ കൈമാറ്റം എന്നിവയിൽ പുതിയ മാനദണ്ഡം രൂപപ്പെടുത്തുന്ന പ്രോജക്ടായിരിക്കും ഇത്.
അരോമ ബൈ ദ ക്ലിഫിലെ 2, 3, 4 BHK & ഡ്യൂപ്ലെക്‌സ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ സ്വപ്‌നസമാനമായ ജീവിതശൈലി സമ്മാനിക്കുന്നവയാണ്. ആകെ 50 യൂണിറ്റുകളാണ് ഇതിലുള്ളത്. ചാരുതയാർന്ന രൂപകൽപ്പനയും മനോഹരമായ കാഴ്ചകളും സമ്മാനിക്കുന്ന ഈ പ്രോജക്ടിൽ വിശാലമായ മുറികളും വലിപ്പമുള്ള ബാൽക്കണികളും സ്റ്റൈലിഷായ അകത്തളങ്ങളുമാണ് അരോമ ഒരുക്കുന്നത്. ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗുമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ലോബി, റിക്രിയേഷൻ റൂം, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ പ്ലേ ഏരിയ, സ്വിമ്മിംഗ് പൂൾ, ജിം, ഓപ്പൺ പാർട്ടി ഏരിയ, കോ - വർക്കിംഗ് സ്‌പെയ്‌സ് തുടങ്ങിയ അമിനിറ്റീസെല്ലാം ഏറ്റവും അഡംബരപൂർവം സജ്ജീകരിക്കുന്നു. 1.5 കോടി രൂപ മുതലാണ് അപ്പാർട്ട്‌മെന്റുകളുടെ വില.
തിരുവനന്തപുരത്തെ പ്രമുഖ ലൊക്കേഷനുകളിൽ ഒന്നായ നന്തൻകോടാണ് അരോമ ബൈ ദ ക്ലിഫ് സ്ഥിതി ചെയ്യുന്നത്. മികച്ച കണക്ടിവിറ്റിയുള്ള ലൊക്കേഷനാണിത്. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 4.5 കിലോ മീറ്ററും റെയിൽവേ സ്‌റ്റേഷനിലേക്ക് 4.7 കിലോമീറ്ററുമാണ് ഇവിടെ നിന്നുള്ള ദൂരം. നിയമസഭാ മന്ദിരത്തിൽ നിന്നും 500 മീറ്റർ മാറി മന്ത്രിമന്ദിരമായ ക്ലിഫ്ഹൗസിന്റെ പിന്നിലായി ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നു. കവടിയാർ പാലസ്, രാജ് ഭവൻ, മെഡിക്കൽ കോളേജ്, കിംസ് ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ സ്‌കൂൾ, സെന്റ് തോമസ് സ്‌കൂൾ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ സമീപത്താണ്.
അരോമ ഹൈ ബ്ലൂം
.jpg?$p=0f3cd89&&q=0.8)
തിരുവനന്തപുരത്തെ പ്രെസ്റ്റീജിയസ് ലൊക്കേഷനായ പിടിപി നഗറിലാണ് അരോമ ഹൈ ബ്ലൂം. പുതുമയാർന്ന ആശയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രൂപകൽപ്പന ചെയ്തതാണ് ഇതിലെ 2,3 & 4 BHK അപ്പാർട്ട്‌മെന്റുകൾ. മനോഹരമായ ഉൾത്തളങ്ങളും മനസിൽ ഉന്മേഷം നിറയ്ക്കുന്ന അന്തരീക്ഷവും ഈ പ്രോജക്ടിനെ വേറിട്ടതാക്കുന്നു. ആകെ 102 യൂണിറ്റുകൾ ഇതിലുണ്ട്. 71 ലക്ഷം രൂപ മുതലാണ് വില. സ്വിമ്മിംഗ് പൂൾ, ഹോം തീയേറ്റർ, ഇൻഡോർ ജിം, പ്ലേ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ മോഡേൺ അമിനിറ്റീസെല്ലാം ഈ പ്രോജക്ടിലുണ്ട്. ഉയർന്ന ഗുണമേന്മയുള്ള ഫിറ്റിംഗുകളും ഫർണിഷിംഗും ഈ പ്രോജക്ടിന്റെയും സവിശേഷതയാണ്.
അരോമ ഹൈ ബ്ലൂമിൽ നിന്ന് ശാസ്തമംഗലത്തേക്കും വട്ടിയൂർക്കാവിലേക്കും പേരൂർകടയിലേക്കും എളുപ്പത്തിൽ എത്താം. കവടിയാൽ പാലസ്, എസ്. കെ ഹോസ്പിറ്റൽ, ക്രൈസ്റ്റ് നഗർ സ്‌കൂൾ എന്നിവയെല്ലാം സമീപത്താണ്. ഇന്റർനാഷണൽ എയർപോർട്ടിലേക്ക് 10. 2 കിലോമീറ്ററും റെയിൽവേ സ്‌റ്റേഷനിലേക്ക് ആറര കിലോമീറ്ററും ആണ് ഇവിടെ നിന്നുള്ള ദൂരം.
കൂടുതൽ വിവരങ്ങൾക്ക്
വെബ്‌സൈറ്റ് - www.aromadevelopers.com
ഫോൺ - 81 29 01 01 01
Content Highlights: Aroma Developers
കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..