മികവുറ്റത് മാത്രം ഇഷ്ടപ്പെടുന്നവർക്കായി പ്രീമിയം ലൈഫ്‌സ്റ്റൈൽ അപ്പാർട്ട്‌മെന്റുകളുമായി അബാദ് ബിൽഡേഴ്


3 min read
Read later
Print
Share

.

സീഫുഡ് എക്‌സ്‌പോർട്ട്, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽ തുടങ്ങിയ വിവിധ മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യമായ അബാദ് ഗ്രൂപ്പിന്റെ ഭാഗമായി 1995ൽ സ്ഥാപിതമായ അബാദ് ബിൽഡേഴ്‌സ് സത്യസന്ധതയുടെയും വിശ്വാസ്യതയും സുതാര്യതയുടെയും പര്യായമാണ്. ക്രിസിൽ റെയ്റ്റ് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയ കേരളത്തിലെ ആദ്യത്തെ ബിൽഡറാണ് അബാദ്. 2006ൽ ഈ നേട്ടം കൈവരിച്ച അബാദ്, 2010ൽ കൊച്ചിയിലെ മരടിൽ, കേരളത്തിലെ ആദ്യത്തെ LEED സർട്ടിഫൈഡ് ഗോൾഡ് റെയ്റ്റഡ് ഗ്രീൻ മാൾ ആയ ന്യൂക്ലിയസ് മാൾ നിർമിച്ചു. 40ൽ അധികം പ്രോജക്ടുകൾ കൈമാറിയ, 3,000ൽ അധികം സംതൃപ്തരായ ഉപഭോക്താക്കളുള്ള ഈ ബ്രാൻഡ്, ഇന്നും ഏറ്റവും മികച്ച ജീവത സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഭവനങ്ങൾ നിർമിക്കുന്നതിൽ തികഞ്ഞ ശ്രദ്ധ പുലർത്തുന്നു. വീട് വാങ്ങുന്നവരുടെ വ്യത്യസ്തങ്ങളായ ആവശ്യങ്ങളും അഭിരുചികളും മനസിൽ സൂക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തപൂർവം അബാദ് പുതിയ പ്രോജക്ടുകൾ വിഭാവനം ചെയ്യുന്നു.
കൊച്ചിയിലെ കുണ്ടന്നൂർ ജംഗ്ഷനിലുള്ള അബാദ് സിഗ്നേച്ചർ ആണ് അബാദ് ഈയിടെ ലോഞ്ച് ചെയ്ത ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ട്. കൊച്ചിയിലെ പ്രധാന ഹൈവേകളുടെ സംഗമസ്ഥലമാണ് ഈ ലൊക്കേഷൻ. കൊച്ചിയിലെ പ്രമുഖ സ്‌കൂളുകളും ആശുപത്രികളും മാളുകളും ട്രാൻസ്‌പോർട്ട് ഹബ്ബുകളും അടുത്തുള്ള ലൊക്കേഷനാണിത്. എക്‌സ്‌ക്ലൂസിവിറ്റി, പ്രൈവസി എന്നീ ആവശ്യങ്ങളും പ്രീമിയം കമ്യൂണിറ്റി ലിവിംഗും സമന്വയിപ്പിച്ചുകൊണ്ട് ഡിസൈൻ ചെയ്തിരിക്കുന്ന ഈ പ്രോജക്ടിൽ ഓരോ ഫ്‌ളോറിലും വിശാലമായ എയർകണ്ടീഷൻ ചെയ്ത രണ്ട് അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഉളളത്. ഒരു വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ആഡംബര സൗകര്യങ്ങളുമും ഈ അപ്പാർട്ട്‌മെന്റുകളിലുണ്ട്.

കൊച്ചിയിലെ കലൂർ, സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ഓൺഗോയിംഗ് പ്രോജക്ടാണ് അബാദ് ഇൻസ്പിരേഷൻസ്. 24 യൂണിറ്റുകളാണ് ഈ പ്രോജക്ടിലുള്ളത്. ഒരു ഫ്‌ളോറിൽ കോമൺ വാൾ ഇല്ലാത്ത വിധത്തിൽ രണ്ട് എയർകണ്ടീഷൻഡ് 4 BHK ലക്ഷ്വറി അപ്പാർട്ട്മെന്റുകൾ മാത്രമാണ് നിർമിക്കുന്നത്. കൊച്ചിയിലെ മോസ്റ്റ് ഹാപ്പനിംഗ് ലൊക്കേഷനുകളിൽ ഒന്നായ, ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്‌റ്റേഡിയം ലിങ്ക് റോഡിലാണ് ഈ പ്രോജക്ട് സ്ഥിതിചെയ്യുന്നത്. വിശാലമായ ബാൽക്കണികളും ലോഞ്ചുമായി ചാരുതയാർന്ന ലേഔട്ടിൽ ഒരുക്കിയിട്ടുള്ള അപ്പാർട്ട്‌മെന്റുകളുള്ള അബാദ് ഇൻസ്പിരേഷൻസ് കണ്ടംപററി സ്‌പെയ്‌സിൽ എലഗന്റായ ജീവിതം ആഗ്രഹിക്കുന്നവർക്കുള്ളതാണ്.

കൊച്ചിയിൽ നെട്ടൂരിലുള്ള അബാദിന്റെ ഓൺഗോയിംഗ് പ്രോജക്ടാണ് വുഡ്‌സ് പാർക്ക്. ആധുനിക കാലത്തെ സുഖകരമായ അർബൻ ലൈഫിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇതിലെ 2 & 3 BHK പ്രീമിയം അപ്പാർട്ട്‌മെന്റുകൾ. നഗരത്തിലേക്ക് എളുപ്പത്തിൽ എത്താവുന്ന ഈ അപ്പാർട്ട്‌മെന്റുകൾ, ഒരു ദിവസത്തിന്റെ തിരക്കുകൾ ഇറക്കിവയ്ക്കാനാകുന്ന സ്വച്ഛതയാർന്ന ഇടങ്ങളുമാണ്. എയർകണ്ടീഷൻ ചെയ്ത ഫിറ്റ്‌നസ് സെന്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഔട്ട്‌ഡോർ ജിം, മെഡിറ്റേഷൻ ഡെക്ക്, ബാർബിക്യൂ & റിക്രിയേഷൻ ഓപ്പൺ ഏരിയ എന്നിങ്ങനെ ഒരു ഹോളിസ്റ്റിക് ലൈഫിന് വേണ്ടുന്ന അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.

തിരുവല്ലയിലുള്ള റെറ അപ്രൂവ്ഡ് പ്രോജക്ടാണ് അബാദ് ഇൻഫ്ര പിനാക്കിൾ. 36 വിശാലമായ 3 BHK അപ്പാർട്ട്‌മെന്റുകളും ആധുനിക സൗകര്യങ്ങളുമുള്ള ഈ പ്രോജക്ട് 2023 ഡിസംബറിൽ പൂർത്തിയാകും. അധിക സൗകര്യങ്ങളും സ്‌പെസിഫിക്കേഷനുകളുമുള്ള ഈ പ്രോജക്ട് സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ അബാദ് ബിൽഡേഴ്‌സ് പ്രതിജ്ഞാബദ്ധരാണ്. സ്വന്തം ടൗണിന് അടുത്തുള്ള വിശാലമായ മോഡേൺ അപ്പാർട്ട്‌മെന്റുകൾ എന്ന നിലയിൽ, വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സ്‌പെഷ്യലാണ് ഈ പ്രോജക്ട്. ബിൽ പേയ്‌മെന്റ്, ഡോർസ്‌റ്റെപ് വെഹിക്കിൾ വാഷ് മുതൽ പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് - റെന്റൽ അസിസ്റ്റൻസ് പോലുള്ള കസ്റ്റമൈസ്ഡ് റിക്വയർമെന്റുകൾ ഉൾപ്പടെയുള്ള സർവീസുകൾ അപ്പാർട്ട്‌മെന്റുകൾ വാങ്ങുന്നവർക്ക് ലഭിക്കുന്നതാണ്.

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും സൗന്ദര്യബോധത്തിനും അനുസരിച്ച് അനുപമമായി വീടുകൾ ഒരുക്കുന്നതിൽ രണ്ട് ദശാബ്ദത്തിലധികം അനുഭവസമ്പത്ത് അബാദ് ഇന്റീരിയേഴ്‌സിനുണ്ട്. കന്റംപററി, ക്ലാസിക്, മിനിമലിസ്റ്റ്... തുടങ്ങി ഏത് ഡിസൈൻ സ്‌റ്റൈൽ കസ്റ്റമർ ആവശ്യപ്പെട്ടാലും, അത് വീടായാലും ഓഫീസായാലും, ഏറ്റവും മികവോടെ ഡിസൈൻ ചെയ്യുന്നതിനുള്ള വൈദഗ്ധ്യം അബാദ് ഇന്റീരിയേഴ്‌സ് ടീമിനുണ്ട്.

അബാദ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസസ് എല്ലാ വിധ പ്രൊഫഷണൽ, കൊമേഴ്‌സ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് സർവീസുകളും ചെയ്യുന്നു. ഹൗസ്‌കീപ്പിംഗ്, പാൻട്രി സർവീസ്, സെക്യൂരിറ്റി സർവീസ് പോലുള്ള സോഫ്റ്റ് സർവീസുകളും ഫസാഡ് ക്ലീനിംഗ്, വാട്ടർപ്രൂഫിംഗ്, പെയ്ന്റിംഗ് തുടങ്ങിയ പ്രത്യേക സർവീസുകളും ഇക്കൂട്ടത്തിൽ പെടുന്നു. അബാദ് ബിൽഡേഴ്‌സിനൊപ്പം നിങ്ങളുടെ സ്വപ്‌നവീട് ഏറ്റവും എളുപ്പത്തിൽ സ്വന്തമാക്കാം എന്നു മാത്രമല്ല ഏറ്റവും മികച്ച രീതിയിൽ അത് സംരക്ഷിക്കുകയും ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 8086555999

Content Highlights: abad builders

കേരള പ്രോപ്പർട്ടി എക്സ്പോയിൽ പങ്കെടുക്കുവാൻ താഴെ രജിസ്റ്റർ ചെയ്യുക

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nilaavu, Alappuzha

2 min

ഇന്ത്യയിലെ ആദ്യത്തെ ലൈഫ്‌സൈക്കിൾ ബിൽഡറോടൊപ്പം നിങ്ങളുടെ വീട് അപ്ഗ്രഡ് ചെയ്യൂ

May 26, 2023


mathrubhumi

crescent

$date.format( "MMM d, yyyy",$article.publishingDateTime,$m.context.site.bean.resources.locale)


olive kalista

3 min

നാല് പതിറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യവുമായി ഒലിവ് ബിൽഡേഴ്‌സ്

May 16, 2023

Most Commented