ടിസി വൺ:  മികവുറ്റ സൂപ്പർ ലക്ഷ്വറി പ്രോജക്ടുകൾ, ഒന്നര പതിറ്റാണ്ടിന്റെ പിൻബലം


2008 മുതൽ കോഴിക്കോട് നിരവിധി ശ്രദ്ധേയമായ പ്രോജക്ടുകൾ നിർമിക്കുന്ന മുൻനിര ബിൽഡറാണ് ടി.സി വൺ. സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്കെത്തുമ്പോഴാണ് ജീവിതം സാർത്ഥകമാവുന്നത്.ഏതൊരാളുടെയും വീടെന്ന മനോഹരമായ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പൂർണമായ അർപണബോധത്തോടെ പ്രവർത്തിക്കുന്നുവെന്നതാണ് ടി സി വൺ പ്രോപ്പർട്ടീസ് ആൻഡ് പ്രോജക്ട്സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനെ കോഴിക്കോട്ടെ ഒന്നാംനിര ബിൽഡർ ഗ്രൂപ്പായി നിലനിർത്തുന്നത്. ഉപഭോക്താവിന്റെ ആശയങ്ങളെ ഉൾക്കൊണ്ട് അവരുടെ പ്രതീക്ഷക്കനുസരിച്ച് വീട് യാഥാർത്ഥ്യമാക്കാൻ ടി സി വൺ സഹായിക്കുന്നു.

ഓരോ വീടും പ്രതിനിധീകരിക്കുന്നത് അതിന്റെ ഉടമസ്ഥരുടെ കാഴ്ച്ചപ്പാടുകളും ആശയങ്ങളും സ്വപ്നങ്ങളും സൗന്ദര്യബോധവുമൊക്കെയാണ്. അതുകൊണ്ട് തന്നെ വീട് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും നടപ്പാക്കുന്നത് അതിന്റെ ഉടമസ്ഥരുടെ നിർദ്ദേശ പ്രകാരമാണ്. വെറുതെ ഒരു വാസസ്ഥലമൊരുക്കുക എന്നതല്ല ആളുകൾക്ക് സുഖമായി ജീവിക്കാനുതകുന്ന എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നതിനാണ് ടി സി വൺ മുൻതൂക്കം നൽകുന്നത്. പ്രകൃതി സൗഹൃദാന്തരീക്ഷത്തിൽ ശുദ്ധവായുവും പച്ചപ്പും ചുറ്റിലുമുള്ള പദ്ധതികളാണ് ടിസി വണ്ണിന്റേത്. ഇരുന്നൂറിൽ പരം ഉപഭോക്താക്കളാണ് ടി സി വണ്ണിന്റെ മനോഹരമായ അപാർട്മെന്റുകൾ സ്വന്തമാക്കിയത്.കോഴിക്കോടിന്റെ സവിശേഷതകൾ മനസിലാക്കിക്കൊണ്ട് കോഴിക്കോടിന് സമർപിച്ച അതുല്യമായ സമ്മാനമാണ് ട്വിൻ ടവർ സ്‌കൈവാക്. ഇവിടെ വിൽപനയ്ക്ക് റെഡിയായ ഫ്ളാറ്റുകൾ ഉണ്ട്. ഐഎസ്ഒ സർട്ടിഫൈഡ് ക്മ്പനിയായ ടിസി വണിന്റെ പ്രോജക്ടുകൾ പരിയചപ്പെടാം.

ടിസിവൺ സ്‌കൈവാക് ടവർ 1 & 2
(RERA/PRJ/037/2020)


സൂപ്പർ ലക്ഷ്വറിയിൽ പുരസ്‌ക്കാരം നേടിയ പദ്ധതിയാണ് സ്‌കൈവാക്. കോഴിക്കോട് എൻഎച്ച് ബൈപ്പാസിൽ ടൗൺഷിപ്പ് റസിഡൻഷ്യൽ മാതൃകയിൽ നടപ്പാക്കിയ പദ്ധതിയാണ്. റൂഫ് ടോപ്പിൽ ആകാശക്കാഴ്ച്ച സാധ്യമാവുന്ന സ്‌കൈവാക് സംവിധാനവും ഇവിടെയുണ്ട് എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത. വിമാനത്താവളം, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈബർ പാർക് തുടങ്ങി നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കും അതിവേഗം എത്തിച്ചേരാനാവുമെന്നതും പദ്ധതിയുടെ ആകർഷണമാണ്.

മുപ്പത്തിയഞ്ചിൽ പരം അത്യന്താധുനിക സൗകര്യങ്ങളോട് കൂടിയ ടൗൺഷിപ്പ് പദ്ധതിയാണ് എൻ എച്ച് ബൈപ്പാസിലെ ടി സി വൺ സ്‌കൈവാക്. ലക്ഷ്വറി ലോബിയിൽ കഫേറ്റേരിയ, ബിസിനസ് സെന്റർ എന്നിവയുണ്ട്. ആകാശക്കാഴ്ച്ചയൊരുക്കുന്ന സ്‌കൈവാക് എന്ന ആശയം മലബാറിൽ തന്നെ ആദ്യത്തേതാണ്. എക്സ്‌ക്ളൂസീവ് റൂഫ് ടെറസ് ഏരിയ, ഫിറ്റിനസ് റൂം, അതി വിശാലമായ സ്വിമ്മിങ്ങ് പൂൾ തുടങ്ങിയ സജ്ജീകരണങ്ങൾ എല്ലാം ഇതിലുണ്ട്.

റെഡി ടു ഒക്യുപൈ വിഭാഗത്തിലുള്ള പ്രോജക്ടാണ്. ടവർ 1 ഫുള്ളായും സോൾഡ് ഔട്ട് ആണ്. ഒന്ന്, രണ്ട്, മൂന്ന് ബെഡ്റൂമുകളുള്ള 162 യൂണിറ്റുകളാണ് സ്‌കൈവാക് ടവർ 2വിലുള്ളത്. 687,705,1076,1362,1801 ചതുരശ്ര അടിയാണ് ഫ്ളാറ്റുകളുടെ വിസ്തീർണം. ഇതിൽ നാമമാത്രമായ ഏതാനും 2 ബെഡ് (1362 ) / 3 ബെഡ് (1801) ചതുരശ്ര അടി ഫ്‌ളാറ്റുകൾ മാത്രമെ വിൽപനക്കായി ശേഷിക്കുന്നുള്ളു

ടിസി വൺ പാംറോ (ലക്ഷുറി ഫോർ സ്റ്റാർ ഹോട്ടൽ പ്രോജക്ട്, എൻ എച്ച് ബൈപാസ്, പാലാഴി, കോഴിക്കോട്)


വാസ്തുനിർമ്മാണ മികവിന്റെ കാര്യത്തിൽ സമാനതകളില്ലാത്തതെന്ന് വിശേഷിപ്പിക്കാവുന്ന പദ്ധതി കോഴിക്കോട്ടെ എൻഎച്ച് ബൈപ്പാസിലാണ് നിർമാണം പുരോഗമിക്കുന്നത്. കമേഴ്സ്യൽ സ്പെയ്സ്, ഹോട്ടൽ സ്യൂട്ട്സ് എന്നിവയുൾപ്പെടുന്ന പദ്ധതിയാണിത്. ഐടി പാർക്കുകൾ, ആശുപത്രികൾ, വിമാനത്താവളം,ബിസിനസ് പാർക്കുകൾ എന്നിവിടങ്ങളിലേക്ക് പെട്ടെന്ന് എത്താവുന്ന രീതിയിലാണ് ഇതിന്റെ ആസൂത്രണം. ഫുള്ളി ഫർണിഷ്ഡും പ്രൊഫഷണലുമായ സജ്ജീകരണങ്ങളുള്ള ഹോട്ടൽ സ്യൂട്ടുകളാണ് ഇവ.

ശീതീകരിച്ച ബെഡ്റൂമുകൾ, ഹൈസ്പീഡ് വൈഫൈയും സ്മാർട് ടിവിയും, തുടങ്ങിയ സജ്ജീകരണങ്ങൾ എല്ലാം ഇതിലുണ്ട്.

ടി സി വൺ കൊമേഴ്സ്യൽ ബിൽഡിംഗ്

കോഴിക്കോട് എൻഎച്ച് ബൈപ്പാസിൽ ടി സി വൺ സ്‌കൈവാക് ടൗൺഷിപ്പിനു തൊട്ടു കിടക്കുന്ന ടി സി വൺ കൊമേഴ്സ്യൽ ബിൽഡിംഗ് അവരുടെ കോർപ്പറേറ്റ് ഓഫീസ് ആകുന്നു. 10000 ചതുരശ്ര അടി ഉള്ള മൂന്നു നിലകളാണ് ഈ ബിഎൽഡിങ്ങിൽ.

ടിസിവൺ ടവർ

കോഴിക്കോട് നഗരഹൃദയത്തിൽ മാവൂർ റോഡ് പൊറ്റമ്മലിൽ പത്ത് നിലകളിലായി തലയുയർത്തി നിൽക്കുന്ന ടിസി വൺ ടവർ, ടിസി വണ്ണിന്റടെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ കൊമേഴ്സ്യൽ പദ്ധതിയാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ -0495 2433300 / +91 - 8943616161
വെബ്സൈറ്റ് www.tconeproperties.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ടിസി വണ്ണിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: TC one


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented