33ൽപ്പരം മികവാർന്ന പ്രോജക്ടുകളുമായി ടാറ്റ ഹൗസിംഗ്


ടാറ്റ റിയാൽറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചറിനു കീഴിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്‌മെന്റ്, ടാറ്റ സൺസിന്റെ 100 % അനുബന്ധ കമ്പനിയാണ്. ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് ഡവലപ്‌മെന്റ് എന്ന ആശയം പ്രാവർത്തികമാക്കിയ ആദ്യ കോർപ്പറേറ്റ് ആണിത്. ഗുണമേന്മയുള്ള നിർമാണത്തിന്റെയും നീതിപൂർവവും സുതാര്യവുമായ ബിസിനസ് ഇടപാടുകളുടെയും കൃത്യസമയത്തെ കൈമാറ്റത്തിന്റെയും പേരിൽ വലിയ തോതിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ബ്രാൻഡാണിത്. നിർമാണം, എൻജിനീയറിംഗ്, കൊമേഴ്‌സ്യൽ / ഐടി പാർക്ക്‌സ്, ഹൗസിംഗ് ആൻഡ് ടൗൺഷിപ്പ് ഡവലപ്‌മെന്റ് എന്നീ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ഈ കമ്പനിക്ക് ഇന്ത്യയിലുടനീളവും രാജ്യാന്തരതലത്തിലും സാന്നിധ്യമുണ്ട്. അന്തർദേശീയ നിലവാരമുള്ള ഡിസൈനിന്റെയും ഗ്രീൻ സസ്റ്റയ്‌നബിൾ ഡെവലപ്‌മെന്റുകളുടെയും പേരിൽ പ്രശസ്തമാണ് ടാറ്റ ഹൗസിംഗ്.

നിലവിൽ ടാറ്റ ഹൗസിംഗിന് ഇന്ത്യയിലും ശ്രീലങ്കയിലും മാൽദീപ്‌സിലുമായി, 51 മില്യൻ സ്‌ക്വയർ ഫീറ്റിലധികം ഡവലപ്‌മെന്റ് പൊട്ടൻഷ്യലുള്ള 33ൽ അധികം പ്രോജക്ടുകളുണ്ട്. റിയൽ എസ്റ്റേറ്റ് സംബന്ധമായ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ചിട്ടുള്ള റിയൽ എസ്റ്റേറ്റ് ഡവലപ്പർ എന്ന നിലയിൽ, വാല്യൂ ഹൗസിംഗ്, ലക്ഷ്വറി ഹൗസിംഗ് തുടങ്ങിയ എത് വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കൾക്കും മികച്ച ചോയ്‌സാണ് ടാറ്റ ഹൗസിംഗ്.

കൂടുതൽ വിവരങ്ങൾക്ക്

https://www.tatarealty.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ടാറ്റ ഹൗസിംഗിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Tata Housing


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented