ലക്ഷ്വറി ലിവിംഗിന് സൂപ്പര്‍‌സ്റ്റോണ്‍ പ്രോപ്പര്‍ട്ടീസിന്റെ റിവിയേറ ഗ്രാന്‍ഡ്


സൂപ്പര്‍ ലക്ഷ്വറി ലിവിംഗിന് പ്രാധാന്യം നല്‍കിക്കൊണ്ട്, നൂതന സാങ്കേതികവിദ്യകളും ഉന്നത ഗുണമേന്മയും ഉറപ്പാക്കിക്കൊണ്ട് ആഡംബരത്തെ പുനര്‍നിര്‍വചിക്കുന്ന നിര്‍മിതികള്‍ യാഥാര്‍ഥ്യമാക്കുന്ന ബില്‍ഡറാണ് സൂപ്പര്‍‌സ്റ്റോണ്‍ പ്രോപ്പര്‍ട്ടീസ്. ഇത്തരത്തില്‍ കോഴിക്കോട് വെങ്ങാലിയില്‍ സൂപ്പര്‍‌സ്റ്റോണ്‍ അത്യാഡംബരപൂര്‍വം ഒരുക്കിയിട്ടുള്ള റെഡി ടു ഒക്യുപൈ സൂപ്പര്‍ ലക്ഷ്വറി റെസിഡന്‍ഷ്യല്‍ പ്രോജക്ടാണ് റിവിയേര ഗ്രാന്‍ഡ്. നിര്‍മാണം പൂര്‍ത്തിയായ പ്രോജക്ട് ആയതിനാല്‍ ജി.എസ്.ടി ഇല്ലാതെ ഇതിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കാം.

ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട് + 26 നിലകളിലായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പ്രോജക്ടില്‍ അത്യാധുനിക സൗകര്യങ്ങളോടും 62 സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. ഓരേ സമയം 100 കാറുകള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. കോണ്‍ഡോമോണിയം, ഗാര്‍ഡന്‍ വില്ല, സ്‌കൈ വില്ല, ട്രിപ്ലെക്‌സ് പെന്റ്ഹൗസ് എന്നിങ്ങനെ നാലായി ഇതിലെ അപ്പര്‍ട്ട്‌മെന്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. രണ്ട് മുതല്‍ എട്ടുവരെയുള്ള നിലകളില്‍ 2083 ചതുരശ്ര അടി മുതല്‍ 3027 ചതുരശ്ര അടി വരെ വിസ്തീര്‍ണുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. 9 മുതല്‍ 12 വരെയുള്ള ഫ്‌ളോറുകളില്‍ 3090 മുതല്‍ 4009 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. 13ാമത്തെ നിലയില്‍ പൊതു സൗകര്യങ്ങള്‍ നല്‍കിയിരിക്കുന്നു. 14 മുതല്‍ 19 വരെയുള്ള നിലകളില്‍ 4248 മുതല്‍ 4432 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റുകളും 20 മുതല്‍ 22 വരെയുള്ള നിലകളില്‍ 4727 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അപ്പാര്‍ട്ട്‌മെന്റുകളുമാണ് ഉള്ളത്. 23, 24, 25, 26 നിലകളില്‍ 16,117 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പെന്റ്ഹൗസുകള്‍ ഒരുക്കിയിരിക്കുന്നു.

കോഴിക്കോട് നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ വെങ്ങാലിലാണ് റിവിയേര ഗ്രാന്‍ഡ് സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇവിടെ നിന്ന് 38 കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ട് മുതല്‍ പത്ത് കിലോമീറ്ററിനുള്ളില്‍ സ്‌കൂള്‍, ആശുപത്രി സൗകര്യങ്ങളും ലഭ്യമാണ്.

അമിനിറ്റീസ്

മോഷന്‍ സെന്‍സിംഗ് ലൈറ്റിംഗ് സിസ്റ്റത്തോടു കൂടിയ വിശാലമായ കാര്‍ പാര്‍ക്കിംഗ് സംവിധാനമാണ് ഈ പ്രോജക്ടില്‍ ഉള്ളത്. അന്തര്‍ദേശീയ നിലവാരത്തിലുള്ള മാര്‍ക്കിംഗോടു കൂടിയ എപോക്‌സി കോട്ടഡ്് ഫ്‌ളോറിംഗ് ആണ് നല്‍കിയിട്ടുള്ളത്. ഡബിള്‍ വോള്യം ഇറ്റാലിയന്‍ മാര്‍ബിള്‍ ഫ്‌ളോറിംഗോടു കൂടിയ, ആഡംബരപൂര്‍വം ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്ത എയര്‍കണ്ടീഷന്‍ഡ് ലോബി, അഞ്ച് സെന്റില്‍ ഒരുക്കിയിട്ടുള്ള കിഡ്‌സ് പ്ലേ ഏരിയ, ഇറക്കുമതി ചെയ്ത ഹൈ സ്പീഡ് ലിഫ്റ്റ് എന്നിവയുണ്ട്.

ഹോം ഓട്ടോമേഷനിലൂടെ വെര്‍ച്വല്‍ പേരന്റിംഗ്, ബര്‍ഗ്ലാര്‍ അലാം, റിമോട്ട് ഗേറ്റ് കണ്‍ട്രോള്‍, ഏസി കണ്‍ട്രോള്‍, കര്‍ട്ടന്‍ കണ്‍ട്രോള്‍, മൂഡ് ലൈറ്റിംഗ്, ഗ്യാസ് ലീക്ക് ഡിറ്റക്ടര്‍, ഫയര്‍ സ്പ്രിംക്ലര്‍ സിസ്റ്റം, 24 x 7 സിസിടിവി മോനിട്ടേഡ് സെക്യൂരിറ്റി സിസ്റ്റം തുടങ്ങിയ നിരവധി ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിട്ടുണ്ട്. 13 ാമത്തെ ഫ്‌ളോറില്‍ ഇന്‍ഫിനിറ്റി എഡ്ജ് സ്വിമ്മിംഗ് പൂള്‍, ഹെല്‍ത് ക്ലബ്, സോന/സ്റ്റീം റൂം, ജാക്വസി, ജിംനേഷ്യം, ബില്യാഡ് റൂം, ബാങ്ക്വറ്റ് ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. തടസമില്ലാത്ത ശുദ്ധ ജലവിതരണം ഉറപ്പുവരുത്തുന്നതിനായി രണ്ട് കുഴല്‍കിണറുകളും ഒരു കിണറും ഉണ്ട്. ടെറസില്‍ വാട്ടര്‍ ഫില്‍ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിനായി കൃത്യമായ ഇടവേളകളില്‍ വെള്ളം അംഗീകൃത ലാബുകളില്‍ പരിശോധിക്കുന്നു.

ദിവസം മുഴുവന്‍ എല്ലാ അപ്പാര്‍ട്ട്‌മെന്റുകളിലും വൈദ്യതി ലഭ്യമാക്കുന്നതിന് കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷനു പുറമെ ജനറേറ്റര്‍ സൗകര്യവും ഉണ്ട്. വെയ്സ്റ്റ് മാനേജ്‌മെന്റ് സംവിധാനം, സെന്റ്രലൈസ്ഡ് ഗ്യാസ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടില്‍ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Mob: 9539 626 666/ 9947 466 622
Web: www.superstoneproperties.in

ഡിസംബര്‍ 3, 4 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ സൂപ്പര്‍‌സ്റ്റോണ്‍ പ്രോപ്പര്‍ട്ടീസിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Superstone Properties


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented