റിയല്‍ എസ്റ്റേറ്റ് രംഗത്ത് പുതിയ നാഴികക്കല്ലുകള്‍ പിന്നിട്ട് സ്‌കൈലൈന്‍ ബില്‍ഡേഴ്സ്


skyline aristrocrat

റിയല്‍ എസ്റ്റേറ്റ് രംഗത്ത് മലയാളികളുടെ പ്രിയപ്പെട്ട ബ്രാന്‍ഡാണ് സ്‌കൈലൈന്‍. കേരളത്തിലെ സുപ്രധാന നഗരങ്ങളില്‍ എല്ലാവിധ സൗകര്യങ്ങള്‍ക്കും അരികിലായി ഒരു വീടെന്ന സ്വപ്നം മനസ്സില്‍ താലോലിക്കുന്ന ആരും ആദ്യം തേടിച്ചെല്ലുന്ന പേരായി സ്‌കൈലൈന്‍ വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ 33 വര്‍ഷങ്ങളായി 57 രാജ്യങ്ങളിലായി 7700-ല്‍ അധികം സംതൃപ്തരായ കുടുംബങ്ങള്‍ ഈ ബ്രാന്‍ഡില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഇതിനു പിന്നില്‍.

കേരളത്തില്‍ ഉടനീളം 154 പ്രോജക്ടുകളിലായി 1.59 കോടി സ്‌ക്വയര്‍ ഫീറ്റ് ബില്‍റ്റ് അപ്പ് ഏരിയയാണ് സ്‌കൈലൈനിലുള്ളത്. ഡിസൈനര്‍ അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി സ്‌കൈവില്ലകള്‍, പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍, ലക്ഷ്വറി ഗാര്‍ഡന്‍ സ്യൂട്ടുകള്‍, അള്‍ട്രാ ലക്ഷ്വറി ഗാര്‍ഡന്‍ ബംഗ്ലാവുകള്‍ തുടങ്ങി 50 ലക്ഷം മുതല്‍ 5 കോടി വരെ വിലവരുന്ന ഭവനങ്ങളുടെ വൈവിധ്യമാര്‍ന്ന സാധ്യതകളാണ് സ്‌കൈലൈന്‍ ഉപഭോക്താക്കള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

കൊച്ചി, എളമക്കരയില്‍ നിര്‍മ്മാണം ആരംഭിച്ച സ്‌കൈലൈന്‍ സെന്‍ ആണ് സ്‌കൈലൈന്റെ ഏറ്റവും പുതിയ പ്രോജക്റ്റ്. 12 നിലകളിലായി ഒരുങ്ങുന്ന 44 പ്രീമിയം 3 BHK അപ്പാര്‍ട്ട്മെന്റുകളാണ് സ്‌കൈലൈന്‍ സെന്‍. സ്വിമ്മിങ് പൂള്‍, എയര്‍ കണ്ടീഷണ്ട് റിക്രിയേഷന്‍ ഹാള്‍, ഗെയിംസ് റൂം, ഫിറ്റ്‌നെസ്സ് സെന്റര്‍ തുടങ്ങി അനവധി സൗകര്യങ്ങളാണ് സെന്‍ നിങ്ങള്‍ക്കായി സജ്ജീകരിക്കുന്നത്. കൊച്ചിയുടെ കേന്ദ്ര ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ സ്‌കൂളുകള്‍, ആശുപ്രതികള്‍, ഹോട്ടലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ കൈയെത്തും ദൂരത്താണ് എന്നതും സെന്നിന്റെ പ്രത്യേകതയാണ്. മെട്രോ നഗരത്തിന്റെ നടുവില്‍ ലക്ഷ്വറിയുടെ മറ്റൊരു വാക്കായി മാറുമ്പോഴും ശാന്തസുന്ദരമായ ഒരു ജീവിതാന്തരീക്ഷമാണ് എളമക്കരയില്‍, സ്‌കൈലൈന്‍ സെന്‍ വാഗ്ദാനം ചെയ്യുന്നത്.

സ്‌ക്കൈലനിന്റെ 152-ാ0 പ്രോജക്ടാണ് കൊച്ചി കടവ്രന്തയില്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന സ്‌കൈലൈന്‍ ഓസോണ്‍. എയര്‍ കണ്ടീഷന്‍ ചെയ്ത പ്രീമിയം 3 BHK അപ്പാര്‍ട്ടമെന്റുകളടങ്ങുന്ന ഓസോണ്‍ പകരം വയ്ക്കാനില്ലാത്ത ആഢംബര സ്വപ്നങ്ങളുടെ സാക്ഷാത്കരണമാണ്. നഗരത്തിന്റെ എല്ലാ സുഖ സൗകര്യങ്ങള്‍ക്കുമിടയില്‍ ആഡംബരത്തിന്റെ പുതിയ നിര്‍വചനം.

കൊച്ചിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന രണ്ട് പ്രോജക്ടുകളാണ് റാഞ്ചും, അരിസ്റ്റോക്രാറ്റും. തൃപ്പൂണിത്തുറയുടെ പ്രകൃതിമനോഹാരിതയില്‍, 12.6 ഏക്കറുകളില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്‌കൈലൈന്‍ റാഞ്ച് ഗാര്‍ഡന്‍ ബംഗ്ലാവുകള്‍, ആഢംബരത്തിന് പുതിയ നിര്‍വചനമാകുകയാണ്. പാശ്ചാത്യ ജീവിതരീതിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഓരോ ബംഗ്ലാവും സജ്ജീകരിച്ചിരിക്കുന്നത്. വൃത്യസ്തമായ നിര്‍മ്മാണ രീതി കൊണ്ടും പ്രകൃതിരമണീയമായ അന്തരീക്ഷം കൊണ്ടും ശാന്തസുന്ദരമായ ഒരു ജീവിതം റാഞ്ച് ഉറപ്പ് നല്‍കുന്നു.

രൂപഭംഗിയിലും സൗകര്യങ്ങളിലും മികച്ച് നില്‍ക്കുന്ന അരിസ്റ്റോകാറ്റ്, സ്‌കൈലൈന്റെ അഭിമാന പ്രോജക്ടാണ്. കൊച്ചി, പി ടി ഉഷ റോഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന അരിസ്റ്റോക്രാറ്റ് 11 നിലകളിലായി 18 ലിമിറ്റഡ് എഡിഷന്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സ്‌കൈലൈന്റെ 152-ാം പ്രോജക്ടാണ് ദ വണ്‍. കൊച്ചി ലുലു മാളില്‍ നിന്നും വെറും 2.7 കിലോമീറ്റര്‍ മാത്രം ദൂരത്തിലുള്ള ദ വണ്‍ സ്‌കൈലൈന്റെ അള്‍ട്രാ പ്രീമിയം എയര്‍ കണ്ടീഷന്റ് 4 BHK അപ്പാര്‍ട്ട്മെന്റുകളാണ്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ദ വണ്‍ ഉറപ്പ് നല്‍കുന്നത്. എയര്‍കണ്ടീഷണ്ട് ഫിറ്റ്‌നെസ്സ് സെന്റര്‍, മള്‍ട്ടി പര്‍പ്പസ് റിക്രിയേഷന്‍ ഹാള്‍, സ്വിമ്മിങ്ങ് പൂള്‍, പൂള്‍ ഡെക്ക് പാര്‍ട്ടി ഏരിയ തുടങ്ങി നിരവധി സൗകര്യങ്ങളാണ് ദ വണ്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

സ്‌കൈലൈന്‍ പിക്‌സലിന് ലഭിച്ച ഉയര്‍ന്ന സ്വീകാര്യതയാണ് സൈലസിന് വഴിയൊരുക്കിയത്. കാക്കനാട് നിര്‍മ്മാണം ആരംഭിച്ചിരിക്കുന്ന സൈലസ് ഡിസൈനിലും സൗകര്യങ്ങളിലും ഒരുപോലെ മികച്ചതാണ്. ഇന്‍ഫോപാര്‍ക്ക്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയ
സൗകര്യങ്ങളുടെ തൊട്ടടുത്താണ് സൈലസ്.

സ്‌കൈലൈന്‍ ഹെയര്‍ലൂം, സ്‌കൈലൈന്‍ ക്ലിഫ് വാട്ടേഴ്സ് എന്നീ പ്രോജക്ടുകള്‍ക്കു ശേഷം കണ്ണൂരില്‍ സ്‌കൈലൈനിന്റെ മൂന്നാമത്തെ അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് വിങ്ങ്‌സ്. അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന കണ്ണൂരിന്റെ ഹൃദയഭാഗമായ മേലേ ചൊവ്വയിലാണ് വിങ്ങ്‌സിന്റെ 68 പ്രീമിയം അപ്പാര്‍ട്ടുമെന്റുകള്‍ ഒരുങ്ങുന്നത്. ആഡംബര സ്വപ്നങ്ങള്‍ക്ക് പുതിയ നിര്‍വചനമേകുന്ന 2,3,4 BHK അപ്പാര്‍ട്ടുമെന്റുകളാണ് വിങ്ങ്‌സിലുള്ളത്. എയര്‍പോര്‍ട്ട് റോഡില്‍ നിര്‍ദ്ദിഷ്ട ബൈപാസില്‍ നിന്നും 1.5 കിലോമീറ്ററും, മേലെ ചൊവ്വ ജങ്ഷനില്‍ നിന്ന് 600 മീറ്റര്‍ ദൂരത്തിലുമാണ് സ്‌കൈലൈന്‍ വിങ്ങ്‌സ്. കൊമേര്‍ഷ്യല്‍ സെന്ററുകള്‍, സ്‌കൂളുകള്‍, ഹൈവേകള്‍ തുടങ്ങി സാമൂഹിക സംവിധാനങ്ങളുടെ നടുവിലാണ് എന്ന പ്രത്യേകത കൂടിയുണ്ട് സ്‌കൈലൈന്റെ ഈ പ്രോജക്ടിന്.

പ്രകൃതിഭംഗി കൊണ്ടും രൂചി വൈഭവം കൊണ്ടും പെരുമ തീര്‍ക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ രണ്ട് സ്വപ്ന സൌധങ്ങളാണ് സ്‌കൈലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമകാലികമായ ഡിസൈനില്‍, NH 660ന് സമീപത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ബ്ലൂ വിസ്ത, ഒരു ഗ്ലോബല്‍ ലൈഫ്‌സ്‌റ്റൈല്‍ വാഗ്ദാനം ചെയ്യുന്നു. സ്വിമ്മ്ങ് പൂള്‍, കിഡ്സ് പൂള്‍, ഫിട്‌നെസ്സ് സെന്റര്‍, കുട്ടികള്‍ക്കായുള്ള കളിസ്ഥലം, അസോസിയേഷന്‍ റും തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സംവിധാനങ്ങളാണ് ബ്ലൂ വിസ്തയിലുള്ളത്.

കോഴിക്കോട് മാവൂര്‍ ജങ്ഷനിലുള്ള സ്‌കൈലൈന്റെ മറ്റൊരു ലിമിറ്റഡ് എഡിഷന്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റാണ് ഗ്രാന്റ് ടെറസ്സ്. 3 BHK അപ്പാര്‍ട്ട്മെന്റുകളുടെ 19 യൂണിറ്റുകളാണ് 4 നിലകളിലായി ഗ്രാന്റ് ടെറസ്സില്‍ ഉള്ളത്. ആധുനിക സംവിധാനങ്ങളുടെ അകമ്പടിയോടെ ഡിസൈനിലും സൌകര്യങ്ങളിലും അതീവ സൂക്ഷ്മത പുലര്‍ത്തിയാണ് ഓരോ അപ്പാര്‍ട്ട്‌മെന്റുകളും ഒരുക്കിയിട്ടുള്ളത്.

തൃശ്ശൂരിലെ പ്രധാന ജനവാസ ക്രേന്ദ്രങ്ങളിലൊന്നായ അവന്യൂ റോഡില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന അവന്യു സ്യൂട്‌സ് ആഡംബരമുള്ളൊരു മേല്‍വിലാസമാണ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. 3, 2 BHK ഓപ്ഷനുകളോടെ ഒരുങ്ങുന്ന അവന്യു സ്യൂട്‌സില്‍ 75 എയര്‍കണ്ടീഷന്‍ഡ് അപ്പാര്‍ട്ട്മെന്റുകളാണ് ഉള്ളത്.

അതിവേഗം നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌കൈലൈന്‍ ഹെയ്‌സല്‍ കോട്ടയം കളത്തിപ്പടിയിലാണ്. കോട്ടയം നഗരത്തിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളോട് വളരെ ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്‌കൈലൈന്‍ ഹെയ്‌സല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നിലവില്‍ 49.77 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. 60 യൂണിറ്റുകളുള്ള സ്‌കൈലൈന്‍ ഹെയ്സലില്‍ ഓരോ അപ്പാര്‍ട്ട്‌മെന്റുകളുടെയും വിസ്തീര്‍ണം 976 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 988 സ്‌ക്വയര്‍ ഫീറ്റ് വരെയാണ്. റൂഫ്‌ടോപ് സ്വിമ്മിങ് പൂള്‍, ഫിറ്റ്‌നസ് സെന്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ്‌സ്‌കേപ് ഗാര്‍ഡന്‍ തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കൈലൈന്‍ ഹെയ്‌സലിലുള്ളത്.

മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈന്‍ പേള്‍ കഞ്ഞിക്കുഴിയിലാണ്. കോട്ടയം നഗരത്തിന്റെ കവാടമായ കഞ്ഞിക്കുഴിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന സ്‌കൈലൈന്‍ പേളിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് നിലവില്‍ 1.12 കോടി രൂപ മുതലാണ് വില. സ്‌കൈലൈന്‍ പേള്‍ പ്രോജക്റ്റില്‍ 1736 സ്‌ക്വയര്‍ ഫീറ്റ് മുതല്‍ 1912 സ്‌ക്വയര്‍ ഫീറ്റ് വരെ വിസ്തീര്‍ണമുള്ള 65 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. കുട്ടികള്‍ക്കുള്ള പൂള്‍ ഉള്‍പ്പെടുത്തിയ സ്വിമ്മിങ് പൂള്‍, എയര്‍കണ്ടീഷന്‍ ചെയ്ത ഗെയിംസ് റൂം, മള്‍ട്ടിപര്‍പ്പസ് റ്റെകിയേഷന്‍ ഹാള്‍, ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഈ പ്രോജക്റ്റിലുണ്ട്.

പട്ടണത്തിന്റെ സൗകര്യങ്ങളും നാടിന്റെ പച്ചപ്പുമുള്ള തിരുവല്ലയിലെ മഞ്ചാടിയില്‍ ഉടന്‍ പണി പൂര്‍ത്തീകരിക്കുന്ന അപ്പാര്‍ട്ട്മെന്റുകളാണ് സ്‌കൈലൈന്‍ വിന്‍ഡ്മില്‍. രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള സ്‌കൈലൈന്‍ വിന്‍ഡ്മില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ നിലവില്‍ 1.32 കോടി രൂപ മുതല്‍ സ്വന്തമാക്കാം.

നഗരത്തിന്റെ ആധുനിക സംവിധാനങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന തരത്തിലാണ് സ്‌കൈലൈന്‍ അപ്പാര്‍ട്ട്മെന്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഓരോ സ്‌കൈലൈന്‍ അപ്പാര്‍ട്ട്മെന്റും സ്വപ്ന ഭവനം എന്നതിനപ്പുറം ഒരു നിക്ഷേപവുമാണ്.

അതോടൊപ്പം തന്നെ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയും വിശ്വാസവും സ്‌കൈലൈന്‍ ഉറപ്പുനല്‍കുന്നു. സ്‌കൈലൈന്‍ നേടിയിട്ടുള്ള സര്‍ട്ടിഫിക്കേഷനുകളും, അംഗീകാരങ്ങളും ഇതിനുള്ള തെളിവാണ്. ഇന്ത്യയില്‍ ആദ്യമായി 150 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയ ബില്‍ഡര്‍മാരില്‍ ഒരാളാണ് സ്‌കൈലൈന്‍. 2007ല്‍ CRISIL ഗ്രേഡിങ്ങ് നേടുകയും നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ് ആയ DA2+ സ്വന്തമാക്കുകയും ചെയ്ത ബില്‍ഡര്‍. സ്‌കൈലൈന്‍ ഹോംകെയര്‍, സ്‌കൈലൈന്‍ ആഫ്റ്റര്‍ സെയില്‍സ് സര്‍വീസ്, സ്‌കൈലൈന്‍ ഇന്റീരിയേഴ്സ്, സ്‌ക്കൈലീനിയേജ്, സ്‌കൈകെയര്‍, റെന്‍ഡല്‍ & റീസെയില്‍ ഡിവിഷന്‍ തുടങ്ങി സ്‌കൈലൈന്‍ ലഭ്യമാക്കുന്ന വില്‍പ്പനാനന്തര സേവനങ്ങള്‍ ഓരോ സ്‌കൈലൈന്‍ വീടിനേയും മികച്ച ജീവിതമൊരുക്കുന്ന ഇടങ്ങളാക്കിമാറ്റുന്നു.

''കാലത്തിന്റെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട്, ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് കഴിഞ്ഞ 33 വര്‍ഷങ്ങളായി സ്‌കൈലൈന്‍ ഓരോ ഭവനവും നിര്‍മ്മിക്കുന്നത്. ലോകമെമ്പാടുമുള്ള 7700ല്‍ പരം ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുക, അവരുടെ സന്തോഷകരമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുക എന്നത് ഒരു സൗഭാഗ്യമാണ്.'' സ്‌കൈലൈന്‍ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ അബ്ദുള്‍ അസീസ് പറഞ്ഞു.

Content Highlights: skyline builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented