ചെറുപട്ടണങ്ങളിൽ ഷോപ്പിംഗ് മാളുകളുമായി സെക്യൂറ ഡെവലപ്പേഴ്‌സ്


തിരക്കേറിയ ജീവിതശൈലിയിൽ അൽപമൊരു ആയാസം പകരുന്നവയാണ് ഷോപ്പിങ് മാളുകൾ. മുമ്പൊക്കെ വലിയ നഗരങ്ങളിൽ മാത്രമാണ് ഷോപ്പിങ് മാളുകൾ കണ്ടിരുന്നതെങ്കിൽ ഇപ്പോഴതൊക്കെ മാറി വരികയാണ്. അതിനു പിന്നിൽ കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെക്യൂറ ഡെവലപ്പേഴ്സിന്റെ സ്ഥാനവും പറയാതെവയ്യ. ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയുമൊക്കെ കേന്ദ്രീകരിച്ച് അയൽപക്ക ഷോപ്പിംഗ് കേന്ദ്രങ്ങൽ എന്ന സങ്കൽപത്തിൽ ചെറു ഷോപ്പിംഗ് മാളുകൾ ഒരുക്കി വിപ്ലവം സൃഷ്ടിക്കുകയാണ് സെക്യൂറ.

സെക്യുറ സെന്റർറിയൽ എസ്റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റെറ)യുടെ രജിസ്ട്രേഷൻ ലഭിച്ച, കേരളത്തിലെ ആദ്യ മാൾ പ്രോജക്റ്റാണ് സെക്യൂറ സെന്റർ. കണ്ണൂരിലെ ഏറ്റവും വലിയ മാൾ ആണിത്. ബ്രാൻഡഡ് ഷോറൂമുകളുടെ പ്രവൃത്തികൾ നടന്നുവരുന്ന മാൾ ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.

ഷോപ്പിംഗിനൊപ്പം ഭക്ഷണവും വിനോദവും എന്ന ആശയം മുൻനിർത്തിയാണ് 2 ലക്ഷം മുതൽ 2.5 ലക്ഷം വരെ സ്‌ക്വയർ ഫീറ്റ് ഏരിയ വലുപ്പമുള്ള സെക്യൂറ സെന്ററിന്റെ നിർമാണം. ചെറുനഗരങ്ങളിൽ 10 കി. മി. വരെയുള്ള ചുറ്റളവിൽ താമസിക്കുന്നവരെ ലക്ഷ്യം വെച്ചാണ് സെക്യൂറ സെന്ററുകൾ വിഭാവനം ചെയ്തിട്ടുള്ളത്. 25000+ സ്‌ക്വയർ ഫീറ്റ് ഹൈപ്പർ മാർക്കറ്റ്, അഞ്ച് സ്‌ക്രീനുള്ള മൾട്ടിപ്ലെക്‌സ്, 250 ഓളം സീറ്റുകളുള്ള വിവിധ തരത്തിലുള്ള ഭക്ഷണം ലഭ്യമാക്കുന്ന ഫുഡ് കോർട്ട്, വിശാലമായ ഗെയിംസോൺ, വിപുലമായ പാർക്കിംഗ് സൗകര്യം എന്നിവ ഉണ്ടായിരിക്കും.

ചെറുപട്ടണങ്ങളിലും അതിനു ചുറ്റിലും താമസിക്കുന്നവരുടെ ദൈനംദിന ആവശ്യങ്ങൾ കണക്കിലെടുത്ത് ജനപ്രിയ മൂല്യമുള്ള ഉൽപന്നങ്ങൾ ഒരുക്കുന്നതിനാണ് മുൻഗണന നൽകിയിരിക്കുന്നത്.

ഒപ്പം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ അവസരം കൂടിയാണ് സെക്യൂറ സെന്റർ ഒരുക്കുന്നത്. ക്രമാനുഗതമായ മൂല്യ വർധന, ആകർഷകമായ മാസ വാടക വരുമാനം, പ്രയാസരഹിതമായ ഉടമസ്ഥാവകാശവും കൈകാര്യവും എന്നിവ ഈ നിക്ഷേപത്തിന്റെ സവിശേഷതകളാണ്. നിർമാണ ഘട്ടത്തിൽ തന്നെ നാഷണൽ ബ്രാൻഡുകളുമായി വാടക കരാറിൽ ഏർപ്പെടുന്നതിനാൽ, മാൾ പ്രവർത്തനം ആരംഭിക്കുന്നതു മുതൽ തന്നെ നിക്ഷേപകർക്ക് ആകർഷകമായ മാസ വാടക വരുമാനം ലഭിക്കുന്നു. ഈ സംരംഭത്തിൽ പങ്കാളികളാവാൻ ഇപ്പോൾ 20 ലക്ഷം മുതലുള്ള അവസരവും ഉണ്ട്.

കണ്ണൂരിലെ താഴെ ചൊവ്വ ബൈപാസിൽ ഡിസംബറിൽ സെക്യൂറ സെന്റർ തുറക്കുന്നതാണ്. പെരിന്തൽമണ്ണയിലും ഈ വർഷം തന്നെ നിർമാണ പ്രവർത്തനം ആരംഭിക്കും. പെരുമ്പാവൂർ, കൊല്ലം എന്നിവിടങ്ങളിലും 2023ൽ നിർമാണം ആരംഭിക്കും.

ക്രെഡായ് കേരളയുടെ ചെയർമാനായ എം. എ മെഹബൂബ് ആണ് സെക്യൂറ ഡെവലപ്പേഴ്‌സിന്റെ മാനേജിങ് ഡയറക്ടർ. കേരളത്തിലെ ആദ്യ ഷോപ്പിംഗ് മാൾ ആയ കോഴിക്കോട്ടെ ഫോക്കസ് മാൾ, ഹൈലൈറ്റ് മാൾ എന്നിവ നിർമിച്ചു സംവിധാനം ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിച്ച ഇദ്ദേഹത്തോടൊപ്പം, നൗഷാദ് കെ. പി, ഹാമിദ് ഹുസൈൻ, ഹാരിസ് സി. എം എന്നിവരും സെക്യൂറയിൽ ഡയറക്ടർമാർ ആണ്.

കൂടുതൽ വിവരങ്ങൾക്ക് -
Phone- 98469 93000
Email - sales@securaindia.com
Primary website-
https://www.securacentre.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ സെക്യൂറയുടെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: secura builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


Argentina

09:32

ഉയിര്‍ത്തെണീറ്റ് അര്‍ജന്റീന; ഫ്രാന്‍സ് പ്രീ-ക്വാര്‍ട്ടറില്‍ | Podcast

Nov 27, 2022

Most Commented