പത്തര മാറ്റുള്ള പ്രീമിയം വില്ലകളും അപ്പാർട്ട്‌മെന്റുകളുമായി പോൾ ആലുക്കാസ് ഡവലപ്പേഴ്‌സ്


സ്വർണ വ്യാപാര രംഗത്തെ പതിറ്റാണ്ടുകൾനീണ്ട പരിചയസമ്പത്തും വിശ്വാസവും കൈമുതലാക്കി ഹൗസിങ് ബിസിനസിലേക്ക് കടന്ന ബ്രാൻഡാണ് പോൾ ആലുക്കാസ് ഡവലപ്പേഴ്‌സ്. നൂതനമായ ആർക്കിടെക്ചറൽ ഡിസൈനും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഗുണമേന്മ, സുരക്ഷ, ലക്ഷ്വറി, കംഫർട്ട്, അമിനിറ്റീസ് എന്നിവയിൽ ഉന്നത നിലവാരം പുലർത്തുന്ന പ്രീമിയം അപ്പാർട്ട്‌മെന്റുകളും വില്ലകളും നിർമിച്ചുകൊണ്ട് ഈ ബിൽഡർ ചുരുങ്ങിയ നാളുകൾക്കുള്ളിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ സ്വന്തം മുദ്ര പതിപ്പിച്ചു. പ്രകൃതിയെ നോവിക്കാത്തതും മലിനീകരണം കുറവുള്ളതുമായ സമീപനമാണ് ഈ ബ്രാൻഡിന്റേത്.

കൊച്ചിയിലെ മികച്ച ലൊക്കേഷനുകളിലുള്ള, പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിന്റെ മൂന്ന് പ്രോജക്ടുകൾ പരിചയപ്പെടുത്താം. രണ്ട് അപ്പാർട്ട്‌മെന്റ് പ്രോജക്ടുകളും ഒരു വില്ലാ പ്രോജക്ടുമാണ് അവ.ഇവാലിയ


കച്ചേരിപ്പടിയിലെ അയ്യപ്പൻകാവിലുള്ള റെഡി ടു ഒക്യുപൈ പ്രോജക്ടാണിത്. കൊച്ചിയിലെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നാണ് കച്ചേരിപ്പടി. നഗരത്തിലെ പ്രധാന ആശുപത്രികൾ, കോളേജുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്ക് വേഗത്തിലെത്തിച്ചേരാൻ ഇവിടെനിന്ന് സാധിക്കും. ഗ്രൗണ്ട് ഫ്‌ളോറടക്കം 13 നിലകളാണ് ഇവിടെയുള്ളത്. ഒരു ഫ്‌ളോറിൽ അഞ്ച് ഫ്‌ളാറ്റുകൾ എന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. 50 സെന്റ് ഭൂമിയിലാണ് അപ്പാർട്ട്‌മെന്റ് ഒരുക്കിയിരിക്കുന്നത്. 2 BHK, 3 BHK ഫ്‌ളാറ്റുകളാണ് ഇവിടെ ഉള്ളത്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മൂന്ന് ലിഫ്റ്റുകളും മെക്കാനിക്കൽ കാർ പാർക്കിങ് സൗകര്യവും ഇവിടെയുണ്ട്.

ഇക്കോ പാരഡൈസ്


എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയ ഈ പ്രോജക്ട് തീർത്തിരിക്കുന്നത് പ്രകൃതിയെ തൊട്ടറിഞ്ഞുകൊണ്ടാണ്. സ്‌കൈ ഗാർഡനോടു കൂടിയ ക്ലാസിയായ അപ്പാർട്ട്മെന്റുകളാണ് ഇക്കോ പാരഡൈസിൽ ഉള്ളത്. കലൂരിലെ സ്റ്റേഡിയം ലിങ്ക് റോഡിലാണ് ഈ പ്രോജക്ട് സ്ഥിതി ചെയ്യുന്നത്.

പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിന്റെ പ്രീമിയം ഗ്രീൻ സെർട്ടിഫൈഡ് അപ്പാർട്ട്‌മെന്റാണിത്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽനിന്ന് നടക്കാനുള്ള ദൂരമേ ഇവിടേക്കുള്ളൂ. ലോകോത്തരനിലവാരമുള്ള സൗകര്യങ്ങളാണ് ഇക്കോ പാരഡൈസിൽ ഒരുക്കിയിരിക്കുന്നത്.

13 നിലകളിലായി 49 ഫ്‌ളാറ്റുകളാണ് ഇവിടെയുള്ളത്. ആദ്യത്തെ 12 ഫ്‌ളോറുകളിൽ, ഒരു ഫ്‌ളോറിൽ നാലു ഫ്‌ളാറ്റുകൾ വീതവും 13-ാമത്തെ ഫ്‌ളോറിൽ ഒരു പെന്റ് ഹൗസുമാണ് ഉള്ളത്. ക്ലബ് ഹൗസ്, റൂഫ് ടോപ് സ്വിമ്മിങ് പൂൾ, കാർപാർക്കിങ്ങിന് രണ്ട് ബേസ്‌മെന്റ് ഫ്‌ളോറുകൾ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്. 2 BHK, 3 BHK, 5 BHK എന്നിങ്ങനെ ഫ്‌ളാറ്റുകൾ ലഭ്യമാണ്.

ട്രീസാ ഗാർഡൻസ്


എളമക്കരയിലുള്ള ട്രീസാ ഗാർഡൻസ് ഓൺഗോയിംഗ് പ്രോജക്ടാണ്. സുഖകരമായ ജീവിതത്തിന് സജ്ജമാക്കുന്ന സമകാലിക ഡിസൈനും ഫീച്ചേഴ്‌സും ഒത്തുചേരുന്ന പൂർണമായും കസ്റ്റമൈസ്ഡ് വില്ലാ പ്രോജക്ടാണ് ട്രീസാ ഗാർഡൻസ്. 1992, 2421, 2713 ചതുരശ്ര അടി വിസ്തീർണമുള്ള 3BHK, 4BHK വില്ലകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരു ഏക്കർ സ്ഥലത്താണ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ 35 ശതമാനം സ്ഥലവും ഓപ്പൺ സ്‌പെയിസാണ്. രണ്ട് നിലകളിലാണ് വില്ലകൾ തീർക്കുന്നത്. യൂറോപ്യൻ ശൈലിയിയിൽ തീർത്ത വില്ലകൾക്ക് പുറമെ വിക്ടോറിയൻ ഡിസൈനാണ് നൽകിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്
Phone- 9745806600
E mail - marketing@paulalukkasdevelopers.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ പോൾ ആലുക്കാസ് ഡവലപ്പേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Paul alukkas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented