ഒലിവ് ബിൽഡേഴ്‌സ്: സുരക്ഷിത നിക്ഷേപങ്ങളാണ് ഈ പ്രോജക്ടുകൾ


olive kalista

ഭവന നിർമാണ രംഗത്ത് 39 വർഷങ്ങളുടെ പാരമ്പര്യമുള്ള ബിൽഡറാണ് ഒലിവ് ബിൽഡേഴ്‌സ്. ഒലിവിന്റെ പ്രോജക്ടുകളെല്ലാം കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ മികച്ച ലൊക്കേഷനുകളിലാണ്. അതിനാൽ അവയെല്ലാം സുരക്ഷിത നിക്ഷേപങ്ങളുമാണ്. ഗുണമേന്മ, വിശ്വാസ്യത, അത്യാധുനിക സൗകര്യങ്ങങ്ങൾ, കൃത്യസമയത്തു കൈമാറ്റം എന്നിവയെല്ലാം ഒലിവിനെ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡാക്കുന്നു. തിരുവനന്തപുരം, എറണാകുളം, കോട്ടയം, തൃശൂർ, തിരുവല്ല എന്നീ അഞ്ച് പ്രമുഖ നഗരങ്ങളിലെ ഐഡിയൽ ലൊക്കേഷനുകളിൽ ഒലിവ് ബിൽഡേഴ്സിന് റെഡിഡഷ്യൽ പ്രോജക്ടുകൾ ഉണ്ട്.

ഒലിവ് കലിസ്റ്റ - ഫെയ്സ് 3കാക്കനാട് ഇൻഫോപാർക്കിനടുത്ത് 8.54 ഏക്കറിൽ നിർമിച്ചിട്ടുള്ള ഇക്കോഫ്രണ്ട്ലി പ്രീമിയം ടൗൺഷിപ്പ് പ്രോജക്ടാണ് ഒലിവ് കലിസ്റ്റ. ഇതിലെ ഫെയ്സ് 3 പ്രോജക്ടാണ് ഒലിവ് അലീഷ. ഈ പുതിയ ടവറിൽ ഏതാനും 3 BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് ഇനി വിൽക്കാനുള്ളത്. 3 BHK അപ്പാർട്ട്മെന്റുകൾ 1667, 1772, 1799 സ്‌ക്വയർ ഫീറ്റുകളിലാണ് നിർമിച്ചിട്ടുള്ളത്. റെഡി ടു മൂവ് വിഭാഗത്തിലുള്ള പ്രോജക്ട് ആയതിനാൽ ജിഎസ്ടി ഇല്ലാതെ ഇതിലെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം.

ഒലിവ് കലിസ്റ്റയിൽ അഞ്ച് ടവറുകളിലായി 740 അപ്പാർട്ട്മെന്റുകളും 11 ബംഗ്ലാവുകളുമാണുള്ളത്. അഞ്ച് ടവറുകളിലും പാർക്കിംഗിനു പുറമേ 20 നിലകളാണുള്ളത്. റിക്രിയേഷനു മാത്രമായ 40976 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഏരിയയാണ് ഒലിവ് കലിസ്റ്റയിലുള്ളത്. 15515 സ്‌ക്വയർ ഫീറ്റിൽ ലാൻഡ് സ്‌കേപ്പിംഗ്, 19228 സ്‌ക്വയർ ഫീറ്റ് വലുപ്പമുള്ള തടാകം, അതിനു ചുറ്റിലും ഫൗണ്ടൻ, 10247 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുള്ള ക്ലബ് ഹൗസ്, 2104 സ്‌ക്വയർ ഫീറ്റിലുള്ള ചിൽഡ്രൻസ് പ്ലേ ഏരിയ, 3243 സ്‌ക്വയർ ഫീറ്റിലുള്ള ബാഡ്മിന്റൺ കോർട്ട്, 1392 സ്‌ക്വയർ ഫീറ്റുള്ള സ്വിമ്മിംഗ് പൂൾ, 1561 സ്‌ക്വയർ ഫീറ്റ് ഡെക് ഏരിയ, മെഡിറ്റേഷൻ ഹാൾ, ഹെൽത് ക്ലബ്, എൽഡേഴ്സ് കോർണർ, ബാർബിക്യൂ ഏരിയ, ആംഫിതീയേറ്റർ എന്നിങ്ങനെയുള്ള ആധുനിക സംവിധാനങ്ങളെല്ലാമുണ്ട്. 80 സെന്റിൽ പല തരം ഫലവൃക്ഷങ്ങളോടു കൂടിയ ട്രോപ്പിക്കൽ ഗാർഡൻ ഒുക്കിയിട്ടുണ്ട്. ലിവിംഗ്, ഡൈനിംഗ് ഏരിയകളിൽ വുഡൻ ഫ്‌ളോറിംഗാണ് നൽകിയിരിക്കുന്നത്.

ഒലിവ് കലിസ്റ്റയിൽ നിന്നും ഇൻഫോപാർക്കിലേക്ക് 50 മീറ്റർ ദൂരമേയുള്ളു. സ്മാർട്ട് സിറ്റിയുടെയും തൊട്ടടുത്താണ്. വീഗാലാൻഡിലേക്ക് നാല് കിലോമീറ്റർ പോയാൽ മതി. കളക്ട്രേറ്റ്, രാജഗിരി കോളേജ്, മർത്തോമ കോളേജ്, എറണാകുളം മെഡിക്കൽ സെന്റർ, ലുലുമാൾ എന്നിവയെല്ലാം ഇതിനടുത്താണ്. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർത്തിയാകുമ്പോൾ വരാൻ പോകുന്ന മെട്രോ സ്റ്റേഷൻ ഇതിനടുത്താണ്. ലുലു മാൾ, അമൃത, ആസ്റ്റർ മെഡിസിറ്റി, ബാവൻസ്, അൽ അമീൻ സ്‌കൂൾ, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക് ഇവ 0.8 കിലോ മീറ്റർ മുതൽ 12 കിലോ മീറ്റർ ദൂരത്തിലാണ്.

ഒലിവ് കാസിൽഡ


തൃശൂരിലെ വിയ്യൂരിലുള്ള ഒലിവ് കാസിൽഡയിൽ ഗ്രൗണ്ട് + 17 നിലകളാണുളളത്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്ളോറുകൾ പാർക്കിംഗ് സപെയ്സാണ്. രണ്ട് മുതൾ 16 വരെയുള്ള ഫ്ളോറുകളിൽ 60 അപ്പാർട്ട്മെന്റുകൾ ഒരുക്കുന്നു. ഒരു നിലയിൽ നാല് അപ്പാർട്ട്മെന്റുകൾ വീതം ഉണ്ടായിരിക്കും. രണ്ട് കിടപ്പുമുറികളോടു കൂടിയ ഒരു അപ്പാർട്ട്മെന്റും, മൂന്ന് കിടപ്പുമുറികളോടു കൂടി മൂന്ന് അപ്പാർട്ട്മെന്റുകളുമാണ് ഓരോ നിലയിലും ഉണ്ടായിരിക്കുക. 2 BHK ഫ്ളാറ്റിന് 1332 ചതുരശ്ര അടി വിസ്തീർണവും 3 BHK അപ്പാർട്ട്മെന്റുകൾക്ക് 1943, 1768, 1732 ചതുരശ്ര അടി വീതവുമായിരിക്കും വിസ്തീർണം. 17ാമത്തെ നിലയിൽ രണ്ട് സ്‌കൈ വില്ലകൾ ഉണ്ടായിരിക്കും. റെയിൽവേ സ്റ്റേഷൻ, കേരള വർമ കോളജ്, സെന്റ് തോമസ് കോളജ്, ദേവമാതാ പബ്ലിക് സ്‌കൂൾ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, ദയ ജനറൽ ഹോസ്പിറ്റൽ, വടക്കുംനാഥ ക്ഷേത്രം, കത്തീഡ്രൽ ചർച്ച്, സിറ്റി സെന്റർ എന്നിവയെല്ലാം ഈ പ്രോജക്ടിന്റെ അഞ്ച് കിലോ മീറ്റർ ചുറ്റളവിലുണ്ട്.

ഒലിവ് കരിനീന


തിരുവല്ലയിലെ പ്രധാന ലൊക്കേഷനുകളിലൊന്നായ തിരുമൂലപുരത്താണ് ഒലിവ് കരിനീന. ഈ ഓൺഗോയിംഗ് പ്രോജക്ടിന്റെ താഴത്തെ രണ്ട് നിലകൾ പൂർണമായും പാർക്കിംഗ് സ്‌പേസുകളാണ്. ബാക്കിയുള്ള 13 നിലകളിൽ 52 അപ്പാർട്ട്‌മെന്റുകൾ ഒരുക്കിയിരിക്കുന്നു. 1225, 1235 സ്‌ക്വയർ ഫീറ്റുകളിൽ 2BHK അപ്പാർട്ട്‌മെന്റുകളും 1500, 1625 സ്‌ക്വയർ ഫീറ്റുകളിൽ 3 BHK അപ്പാർട്ട്‌മെന്റുകളും ഇതിലുണ്ട്.ബാലികാമഠം ഗേൾസ് ഹൈസ്‌കൂൾ, തിരുമൂലപുരം ജംഗ്ഷൻ, പുഷ്പഗിരി ആശുപത്രി, മുനിസിപ്പൽ സ്റ്റേഡിയം, സെന്റ് മേരീസ് മലങ്കര ചർച്ച് തുടങ്ങിയവ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലുണ്ട്.

ഒലിവ് സെലസ്റ്റിന


കോട്ടയത്ത് ടിബി റോഡിലാണ് നിർമാണം പൂർത്തിയായ ഒലിവ് സെലസ്റ്റിന. ഗ്രൗണ്ട് + 12 ഫ്ളോറുകളിലായി ഒരുക്കിയിട്ടുള്ള ഈ പ്രോജക്ടിൽ 71 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളും ഒരു പെന്റ്ഹൗസുമാണുള്ളത്. 2 BHK അപ്പാർട്ട്‌മെന്റുകൾ 1260, 1270, 1290 സ്‌ക്വയർ ഫീറ്റുകളിലും 3 BHK അപ്പാർട്ട്‌മെന്റുകൾ 1560, 1885 സ്‌ക്വയർ ഫീറ്റുകളിലും നിർമിച്ചിരിക്കുന്നു. കോട്ടയം ടൗണിൽ പി.ഡബ്ലിയു.ഡി ട്രാവൽ ബംഗ്ലാവിന് എതിർവശത്താണ് ഒലിവ് സെലസ്റ്റിന. ഇവിടെ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് 200 മീറ്റർ ദൂരമേയുള്ളു. വരാനിരിക്കുന്ന മൊബിലിറ്റി ഹബ്ബിൽ നിന്നും 500 മീറ്റർ ദൂരേമേ ഇവിടേക്കുള്ളു. ഒലിവ് സെലസ്റ്റിനയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നഗരത്തിലെ പ്രമുഖ കോളജുകളും ഷോപ്പിംഗ് സെന്ററുകളും ആശുപത്രികളും റെയിൽവേ സ്റ്റേഷനും കളക്ട്രേറ്റും ബോട്ട്‌ജെട്ടിയും എല്ലാമുണ്ട്.

ഒലിവ് ഒറാനിയ


കൊച്ചിയിൽ ഇടപ്പള്ളിയിലാണ് ഒലിവ് ഒറാനിയ. മെട്രോ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, പ്രശസ്തമായ ആശുപത്രികൾ, സ്‌കൂളുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിനടുത്തുണ്ട്. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുള്ള ഈ ലക്ഷ്വറി പ്രോജക്ടിൽ 1465/1495 ചതുരശ്ര അടി വലിപ്പത്തിലുള്ള 3BHK ഫ്‌ളാറ്റുകളും 1165/1200 ചതുരശ്ര അടി വലിപ്പത്തിലുള്ള 2BHK ഫ്‌ളാറ്റുകളുമാണുള്ളത്.
ഒലിവിന്റെ എല്ലാ പ്രോജക്ടുകളിലും ഹെൽത് ക്ലബ്, റൂഫ് ടോപ് ഓപ്പൺ റെക്രിയേഷൻ ഏരിയ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ്, സർവൈലൻസ് സിസ്റ്റം, വിശാലമായ കാർ പാർക്കിംഗ് തുടങ്ങി ഉയർന്ന ജീവിതശൈലിക്ക് ഇണങ്ങുന്ന സൗകര്യങ്ങളെല്ലാമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ: +91 90 20 900 700
വെബ്‌സൈറ്റ്: http://www.olivebuilder.com
ഇ മെയിൽ: marketing@olivebuilder.com

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ഒലിവ് ബിൽഡേഴ്സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Olive Builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented