തൃശൂരിലെ പ്രൈം ലൊക്കേഷനുകളിൽ പ്രീമിയം ഫ്‌ളാറ്റുകളുമായി നവേര ബിൽഡേഴ്‌സ്


NAVERA-SIGNATURE,VIYYUR

ചുരുങ്ങിയ കാലം കൊണ്ട് തൃശൂരിലെ പ്രമുഖ ബിൽഡറായി മാറിയ നവേര ബിൽഡേഴ്‌സ്, ന്യൂ ഇറ (NEW ERA) കൺസ്ട്രക്ഷനെ പ്രതിനിദാനം ചെയ്യുന്ന ബ്രാൻഡാണ്. ലൊക്കേഷന് പ്രാധാന്യം നൽകിക്കൊണ്ട്, പണത്തിനൊത്ത മൂല്യമുള്ള ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടുകൾ, ആരും കൊതിക്കുന്ന സൗകര്യങ്ങളോടെയാണ് നവേര നിർമിക്കുന്നത്. ഓരോ പ്രോജക്ടിലും നവേരയുടെ സവിശേഷമായ ആർക്കിടെക്ചറൽ വൈദഗ്ധ്യവും പ്രതിബദ്ധതയും പ്രതിഫലിക്കുന്നു.മികച്ച ലൊക്കേഷൻ തിരഞ്ഞെടുത്തുകൊണ്ടും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടും മികവുറ്റ ജീവിത സൗകര്യങ്ങൾ ലഭ്യമാക്കിക്കൊണ്ടും ഉയർന്ന ഗുണമേന്മ പ്രദാനം ചെയ്യുവാൻ നവേര എന്നും പരിശ്രമിക്കുന്നു. കാരണം, തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കളുമായി ദീർഘകാലം നിലനിൽക്കുന്ന ബന്ധം കെട്ടിപ്പടുക്കുന്നതിന് ഈ കമ്പനി പ്രാധാന്യം കൽപ്പിക്കുന്നു. ഉപഭോക്താക്കളോടുള്ള സൗഹാർദപരമായ പെരുമാറ്റവും സുതാര്യമായ ഇടപാടുകളും നവേരയുടെ സവിശേഷതകളാണ്. 2019ൽ ഭവന നിർമാണ രംഗത്ത് എത്തിയ നവേര തുടക്കം മുതലേ തൃശൂരിലെ ശ്രദ്ധേയരായ ബിൽഡറാറായി മാറിയതിന്റെ കാരണവും ഇതു തന്നെയാണ്. പ്രൊഫഷണിലസവും മാനേജ്‌മെന്റിന്റെ ദീർഘവീക്ഷണവുമാണ് വരുംതലമുറയുടെ മുഖമാകാൻ ആഗ്രഹിക്കുന്ന നവേരയുടെ കരുത്ത്.
തൃശൂർ കോർപ്പറേഷൻ പരിധിക്കുള്ളിൽ, ഹൈവേയിലും ഹൈവേയ്ക്ക് അടുത്തുമായി നല്ല കണക്ടിവിറ്റിയുള്ളതും, വിഭ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ഷോപ്പിംഗ് കേന്ദ്രങ്ങളും അടക്കമുള്ള സൗകര്യങ്ങൾ വിളിപ്പാട് അകലെയുള്ളതുമായ മികച്ച റെസിഡൻഷ്യൽ ഏരിയകളിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന മൂന്ന്് പ്രീമിയം പ്രോജക്ടുകൾ പരിചയപ്പെടാം.

നവേര സിഗ്നേച്ചർ, വിയ്യൂർ
തൃശൂരിലെ പ്രൈം ലൊക്കേഷനുകളിൽ ഒന്നായ വിയ്യൂരിൽ, തൃശൂർ - ഷൊർണൂർ ഹൈവേക്ക് അരികിലായി നിർമാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് നവേര സിഗ്നേച്ചർ. ഈ പ്രോജക്ടിൽ ഗ്രൗണ്ട് + 10 നിലകളിലായി 60 യൂണിറ്റുകളാണ് ഉള്ളത്. 510 ചതുരശ്ര അടി മുതൽ 1250 ചതുരശ്ര അടി വരെ വലുപ്പത്തിലുള്ള 1,2 & 3 BHK അപ്പാർട്ട്‌മെന്റുകളായി അവ രൂപകൽപന ചെയ്തിരിക്കുന്നു. ഒരു ഫ്‌ളോറിൽ ആറ് അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരിക്കുക. റൂഫ് ടോപ് പാർട്ടി ഏരിയ, റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, ചിൽഡ്രൻസ് പ്ലേ ഏരിയ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, 24 x 7 സിസിടിവി സർവെയ്‌ലൻസ്, തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിൽ സോളാർ എനർജി, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിലുണ്ട്.തൃശൂർ റൗണ്ടിൽ നിന്നും വളരെ അടുത്താണ് ഈ പ്രോജക്ട്. ഗവൺമെന്റ് ഓഫീസുകളും ദേവമാതാ, ചിന്മയ മിഷൻ, കേന്ദ്രീയ വിദ്യാലയ, വിമല കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ദയ, അശ്വിനി, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളും ഇതിനടുത്താണ്.

നവേര ടനേര, കുരിയച്ചിറ
കുരിയച്ചിറ - കൂർക്കഞ്ചേരി ഹൈവേക്ക് അടുത്തുള്ള ഓൺ ഗോയിംഗ് ഹൈ പ്രീമിയം പ്രോജക്ടാണ് നവേര ടനേര. ബെയ്‌സ്‌മെന്റ് + ഗ്രൗണ്ട്+ പതിനൊന്ന് നിലകളിലായി 74 യൂണിറ്റുകളാണ് നവേര ടനേരയിൽ ഉള്ളത്. 617 ചതുരശ്ര അടിയിലാണ് 1 BHK അപ്പാർട്ട്‌മെന്റുകൾ ഒരുക്കുന്നത്. 913 - 1033 ചതുരശ്ര അടിയിൽ 2 BHK അപ്പാർട്ട്‌മെന്റുകളും 1281 - 1366 ചതുരശ്ര അടിയിൽ 3 BHK അപ്പാർട്ട്‌മെന്റുകളും ലഭ്യമാണ്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, സെൻട്രലൈസ്ഡ് ഗ്യാസ് സപ്ലൈ, ഹോം തീയേറ്റർ, ചിൽഡ്രൻസ് പ്ലേ ഏരിയ, ഹെൽത്ത് ക്ലബ്, മെഡിറ്റേഷൻ ഡെക്ക്, ഓട്ടൊമേറ്റഡ് ആക്‌സസ് കൺട്രോൾ, ഇവി ചാർജിംഗ്, ഗസ്റ്റ് പാർക്കിംഗ്, പാർട്ടി ഏരിയ, ബാർബിക്യൂ ഏരിയ, ഇൻഡോർ ഗെയിം ഏരിയ, ടെറസ് ഗാർഡനുള്ള പ്രൊവിഷൻ, ലാൻഡ്‌സ്‌കേപ്പ്ഡ് ഗാർഡൻ, വെയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ടാകും.
തൃശൂർ റൗണ്ടിലേക്കും ശക്തൻ സ്റ്റാൻഡിലേക്കും മൂന്ന് വഴികളിലൂടെ എളുപ്പത്തിൽ ഈ പ്രോജക്ടിൽ നിന്ന് എത്താം. എറണാകുളം ഹൈവേയിലേക്ക് 600 മീറ്റർ മാത്രമേ ദൂരമുള്ളു. സെന്റ് ജോസഫ്‌സ് സ്‌കൂൾ, സെന്റ് പോൾസ് സ്‌കൂൾ, ചേതന, എലൈറ്റ് മിഷൻ ഹോസ്പിറ്റൽ, മെട്രോപൊളിറ്റൻ ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് എന്നിവയെല്ലാം ഇതിന് സമീപത്തായുണ്ട്.

നവേര പൃഥ്വി, കുട്ടനെല്ലൂർ
മണ്ണുത്തി - എറണാകുളം ബൈപാസിൽ നിന്നും 120 മീറ്റർ മാറി, കുട്ടനെല്ലൂരിൽ നവേര ബിൽഡേഴ്‌സ് നിർമിക്കുന്ന പുതിയ ഡിസൈനർ വില്ല പ്രോജക്ടാണ് നവേര പൃഥ്വി. നിർമാണം പുരോഗമിക്കുന്ന ഈ പ്രോജക്ടിൽ എട്ട് പ്രീമിയം വില്ലകളാണ് ഉണ്ടായിരിക്കുക. 3 & 4 BHK കസ്റ്റമൈസ്ഡ് വില്ലകളായിരിക്കും അവ. പ്രൈവറ്റ് കോർട്ട്‌യാർഡ്, ഇൻസിനറേറ്റർ, സോളാർ എനർജി, 24 മണിക്കൂർ സെക്യൂരിറ്റി, സിസിറ്റിവി സർവെയ്‌ലൻസ് ക്യാമറ, ഇൻഡിവിജ്വൽ ഓപ്പൺ വെൽ, ഉള്ളിൽ 5.5 മീറ്റർ വീതിയുള്ള ടാർ റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഇതിലുണ്ട്. മികച്ച റെസിഡൻഷ്യൽ ഏരിയയിൽ നിർമിക്കപ്പെടുന്ന ഈ വില്ലകൾ ഐഡിയൽ ഫാമിലി ലൈഫിന് ഏറ്റവും അനുയോജ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
Contact:9207601111
Email : info@naverabuilders.com
Web: www.naverabuilders.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ നവേര ബിൽഡേഴ്‌സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Navera Builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented