മികവാർന്ന 15 പ്രോജക്ടുകളുമായി മലബാർ ഡെവലപ്പേഴ്സ്


സ്വർണവ്യാപാരരംഗത്തെ മുൻനിര ബ്രാൻഡായ മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിൽ നിന്നുള്ള ഹൗസിംഗ് ഡവലപ്മെന്റ് ശാഖയായ മലബാർ ഡവലപ്പേഴ്‌സ് ഇന്ത്യയിലും വിദേശത്തും ശ്രദ്ധേയമായ സാന്നിധ്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡാണ്. 1995ൽ ഇത് സ്ഥാപിതമായ മലബാർ ഡവലപ്പേഴ്‌സ് അന്നു മുതൽ ചെയർമാൻ എം. പി അഹമ്മദിന്റെ നേതൃത്വത്തിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുകയാണ്.

പ്രൗഢിയാർന്ന പരമ്പരാഗത ശൈലി, അനുപമായ സമകാലീന മാതൃക.. എന്നിങ്ങനെ ഏത് ഡിസൈനിലും ഉപഭോക്താക്കളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഭവനങ്ങളാണ് മലബാർ ഡവലപ്പേഴ്സ് നിർമിച്ചു നൽകുന്നത്. തുടക്കം മുതൽ ഗുണമേന്മയുടെയും വിശ്വാസ്യതയുടെയും മറുവാക്കായി നിലകൊള്ളുന്ന മലബാർ ഡവലപ്പേഴ്‌സ് ഇതുവരെ കേരളത്തിൽ മാത്രമായി, കൊമേഴ്സ്യൽ - റസിഡൻഷ്യൽ പ്രോജക്ടുകളിലായി നാല് മില്യൻ സ്‌ക്വയർ ഫീറ്റിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നു.കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, പെരിന്തൽമണ്ണ, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നീ ആറ് പ്രമുഖ നഗരങ്ങളിൽ മലബാർ ഡവലപ്പേഴ്സിന് സാന്നിധ്യമുണ്ട്. അതിൽ നാല് പ്രമുഖ നഗരങ്ങളിലെ 15 പ്രോജക്ടുകൾ പരിചയപ്പെടുത്തുന്നു.

കോഴിക്കോടുള്ള പ്രോജക്ടുകൾ

മലബാർ ഡവലപ്പേഴ്‌സിന്റെ പ്രധാന പ്രോജക്ടുകളിലൊന്നാണ് കോഴിക്കോടുള്ള മൊണ്ടാന എസ്റ്റേറ്റ്. കോഴിക്കോട് കുറ്റിക്കാട്ടൂരിൽ, സമുദ്ര നിരപ്പിൽ നിന്നും 800 അടി ഉയരത്തിൽ നൂറ് ഏക്കറിലധികം വിസ്തൃതിയിൽ ഉയരുന്ന ടൗൺഷിപ്പ് പ്രോജക്ടാണിത്. വില്ലകൾ, വില്ലാമെന്റുകൾ, അപ്പാർട്ട്‌മെന്റുകൾ, പ്ലോട്ടുകൾ, ഷോപ്പിംഗ് മാളുകൾ, എന്റർടെയ്ന്റ്‌മെന്റ് സെന്ററുകൾ, ജൈവകൃഷിയിടങ്ങൾ എന്നിങ്ങനെ സമാനതകളില്ലാത്ത സൗകര്യങ്ങളാണ് ഈ ടൗൺഷിപ്പ് പ്രോജക്ടിലുള്ളത്. ഹരിത സമൃദ്ധിയും ശുദ്ധവായുവും ശുദ്ധജലവും പ്രകൃതി സൗന്ദര്യവും കൊണ്ട് സമ്പന്നമായ മൊണ്ടാന എസ്റ്റേറ്റിലെ പാർപ്പിടങ്ങൾ അനുപമമായ രൂപകൽപ്പന കൊണ്ടും സവിശേഷമാണ്. ഈ പ്രോജക്ടിനു പുറമേ നിരവധി സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റുകളും ബജറ്റ് അപ്പാർട്ട്‌മെന്റുകളും മലബാർ ഡവലപ്പേഴ്‌സിനുണ്ട്.

മലാപ്പറമ്പിൽ പ്രൊവിഡൻസ് കോളേജ് റോഡിലുള്ള റോയൽ മൾബറി അപ്പാർട്ട്മെന്റിൽ 43 യൂണിറ്റുകളാണ് ഉള്ളത്. 2,3,4 BHK അപ്പാർട്ട്മെന്റുകളാണ് അവ. കോഴിക്കോട് നഗരത്തിൽ നിന്നും 20 മിനിറ്റ് ഡ്രൈവ് ദൂരത്തിൽ പെരുവയലിൽ ഉള്ള ബാംപൂ പാർക്ക്, ബാംപൂ പാർക്ക് 2, കുറ്റിക്കാട്ടൂരിലെ ക്ലൗഡ്ബെറി വില്ലാമെന്റുകൾ, സരോവരം ബയോപാർക്കിന് എതിർവശത്തുള്ള റോയൽ പൈൻ, മിംസ് ഹോസ്പിറ്റലിന് അടുത്തുള്ള സിൽവർ ലിൻഡെൻ, അഴകോടി ദേവീക്ഷേത്രത്തിന് അടുത്തുള്ള ഗ്രാൻഡ് ഓക്, പെരുവയലിൽ ഉള്ള ഗ്രീൻ കൗണ്ടി ലക്ഷ്വറി വില്ലകൾ എന്നിവയാണ് മലബാർ ഡവലപ്പേഴ്സിന് കോഴിക്കോടുള്ള മറ്റ് പ്രോജക്ടുകൾ. 2023ൽ രണ്ട് പ്രോജക്ടുകൾ കോഴിക്കോട് മലബാർ ഡവലപ്പേഴ്‌സ് പ്ലാൻ ചെയ്യുന്നുണ്ട്.

കൊച്ചിയിലെ ഗ്രാൻഡ് സൈപ്രസ്

കൊച്ചിയിൽ കടവന്ത്രയിലാണ് ഗ്രാൻഡ് സൈപ്രസ്. പനമ്പിള്ളി നഗറിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ എത്താം. 35 യൂണിറ്റുകളുള്ള ഈ പ്രോജക്ടിൽ രണ്ടും മൂന്നും നാലും ബെഡ്റൂമുകളോടു കൂടിയ അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.

കോട്ടയത്തെ ഗ്രാൻഡ് മേപ്പിൾ

കോട്ടയത്ത് ബേക്കർ ജംഗ്ഷനിലുള്ള സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സാണ് ഗ്രാൻഡ് മേപ്പിൾ. രണ്ടും മൂന്നും കിടപ്പുമുറികളുള്ള 75 അപ്പാർട്ട്‌മെന്റ്കളാണ് ഗ്രാൻഡ് മേപ്പിളിൽ ഉള്ളത്.

തിരുവനന്തപുരത്തെ പ്രോജക്ടുകൾ

പേയാട് അടുത്തായി പിടാരത്തു എട്ട് ഏക്കർ വിസ്തൃതിയിൽ പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ വിഭാവനം ചെയ്തിരിക്കുന്ന ഓർക്കിഡ് പാർക്ക് എന്ന ടൗൺഷിപ്പ് പ്രോജക്ടിൽ റെഡ് ഓർക്കിഡ് എന്ന പേരിൽ അപ്പാർട്‌മെന്റുകളും മിസ്റ്റി ഓർക്കിഡ്, ഓർക്കിഡ് സ്പ്രിങ്‌സ് എന്നീ വില്ല പ്രോജക്ടുകളുമാണ് ഉള്ളത്. പൂർത്തിയാകുമ്പോൾ ഏകദേശം 350 കുടുംബങ്ങൾ ചേരുന്ന ഈ കമ്മ്യൂണിറ്റിയിൽ റിക്രിയേഷൻ ആവശ്യത്തിനായി സ്വിമ്മിങ് പൂൾ, ജിംനേഷ്യം, മിനി തിയേറ്റർ, കൺവീനിയൻസ് സ്റ്റോർ, ഗസ്റ്റ് സ്യൂട്ടുകൾ, ഷട്ടിൽ കോർട്ട് ഉൾപ്പെടെ 17000 sq ft വിസ്തൃതിയിൽ ആണ് ക്ലബ് ഹൗസ് ഒരുങ്ങുന്നത്. പ്രമുഖ ആശുപത്രികൾ, വിദ്യാഭാസ സ്ഥാപനങ്ങൾ, കേന്ദ്ര - സംസ്ഥാന - പൊതുമേഖല സ്ഥാപനങ്ങൾ, പുതിയതായി വിഭാവനം ചെയ്യപ്പെട്ട ഔട്ടർ റിങ് റോഡ് എന്നിവ ഇതിനു സമീപത്തായുണ്ട് എന്നതും ഈ പദ്ധതിയെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമേ നിർമാണം പൂർത്തീകരിച്ച പ്രീമിയം ലക്ഷ്വറി ഗണത്തിൽ, ഗോൾഫ് ക്ലബ്ബിന്റെ അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഗ്രാൻഡ് സെഡാർ പ്രോജക്ടിൽ 37, 3 BHK യൂണിറ്റുകൾ ആണുള്ളത്.

മലബാർ ഡവലപ്പേഴ്സിന്റെ എല്ലാ പ്രോജക്ടുകളിലും സ്വിമ്മിംഗ് പൂൾ, പാർട്ടി ഏരിയ, ഫിറ്റ്‌നസ് സെന്റർ, കിഡ്‌സ് പ്ലേ ഏരിയ തുടങ്ങിയ ആധുനിക സൗകര്യങ്ങളും താമസക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ സംവിധാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

വിൽപ്പനാനന്തര സേവനത്തിന് എം24

മലബാർ ഡവലപ്പേഴ്‌സിന്റെ വില്ലകളും ഫ്‌ളാറ്റുകളും വാങ്ങുന്നവർക്ക് മെയിന്റനൻസ്, ബിൽ പേയ്മെന്റ്സ്, വീടിനകത്തെ അറ്റകുറ്റപണികൾ തുടങ്ങിയ കാര്യങ്ങൾ ചെയ്തു തരാനായി M24 എന്ന വലിയൊരു വിൽപ്പനാനന്തര വിഭാഗം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. ചെറിയ അറ്റകുറ്റപ്പണികൾ മുതൽ ഇന്റീരിയർ വർക്കുകൾ വരെ M24 ഏറ്റെടുത്തു നടത്തുന്നുണ്ട്. കൂടാതെ വൈദ്യുതി - വാട്ടർ ബില്ലുകൾ, മറ്റു വിവിധ നികുതികൾ തുടങ്ങിയവ അടക്കാനുള്ള സൗകര്യങ്ങളും, വീടു വാടകയ്ക്ക് കൊടുക്കാനുള്ള സംവിധാനങ്ങളും M24 ഒരുക്കിത്തരുന്നതാണ്.

മലബാർ ഡവലപ്പേഴ്സിന്റെ പ്രോജക്ടുകളെക്കുറിച്ചുള്ള
കൂടുതൽ വിവരങ്ങൾക്ക്
- +91 96050 00916, 00971 50213 4916.

ഡിസംബർ 3, 4 തീയതികളിൾ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ മലബാർ ഡവലപ്പേഴ്സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: malabar develepors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented