ലാൻഡ്മാർക്ക്: വൈവിധ്യമാർന്ന പ്രോജക്ടുകളുമായി കോഴിക്കോടിന്റെ ബിൽഡർ


കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ ശക്തമായ സാന്നിധ്യമാണ് കോഴിക്കോട് ആസ്ഥാനമായുള്ള ലാൻഡ്മാർക്ക് ബിൽഡേഴ്സ്. 2005ൽ പ്രവർത്തനം ആരംഭിച്ച കാലം മുതൽ ഉപഭോക്താവിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി, അവർക്കായി വീടുകൾ വിഭാവനം ചെയ്യുന്ന ബിൽഡറാണ് ലാൻഡ്മാർക്ക്. ഉപഭോക്താവിന്റെ ഭാവനയ്ക്കനുസരിച്ച് പുത്തൻ ട്രെൻഡുകളും സാങ്കേതിക വിദ്യയും സ്വപ്നങ്ങളും സമന്വയിപ്പിച്ചുകൊണ്ടാണ് ഓരോ നിർമിതിയും ഇവർ രൂപകൽപന ചെയ്യുന്നത്.

മികച്ച ലൊക്കേഷനുകളിൽ തികഞ്ഞ ഗുണമേന്മയോടെ അത്യാധുനിക ഡിസൈനുകളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ലാൻഡ്മാർക്ക് ബിസിനസിലെ സുതാര്യതയുടെ പേരിലും പ്രശസ്തരാണ്. അതുകൊണ്ടാണ് റിയൽ എസ്റ്റേറ്റ് രംഗത്തെ മികച്ച ചോയ്സായി ഈ ഗ്രൂപ്പ് എന്നും നിലനിൽക്കുന്നത്. പുതുമ, സുസ്ഥിരത, മികവ്, ഉത്തരവാദിത്തപൂർണമായ വികസനം എന്നിവയിൽ ലാൻഡ്മാർക്ക് എന്നും വിശ്വാസമർപ്പിക്കുന്നു.കഴിഞ്ഞ 17 വർഷമായി മികവുറ്റ ഭവനങ്ങൾ സമയബന്ധിതമായി ഉപഭോക്താക്കൾക്കു കൈമാറുന്ന ലാൻഡ്മാർക്കിന് നിലവിൽ ഏഴ് പ്രോജക്ടുകളാണ് ഉള്ളത്. ലാൻഡ്മാർക്ക് വേൾഡ്, ലാൻഡ്മാർക്ക് വില്ലേജ്, ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ, ലാൻഡ്മാർക്ക് മെറിറ്റസ്, ലാൻഡ്മാർക്ക് സെൻട്രിയൊ, ലാൻഡ്മാർക്ക് ബ്ലൂബെറി, ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്സ്യൽ എന്നിവയാണ് അവ.

ലാൻഡ്മാർക്ക് വേൾഡ്

പച്ചപ്പ് നിറഞ്ഞ 4.6 ഏക്കറിൽ പരന്നുകിടക്കുന്നതും മനോഹരമായി ഡിസൈൻ ചെയ്തിട്ുടള്ള ആറ് ടവറുകൾ ഉള്ളതുമായ മിനി ടൗൺഷിപ്പാണ് കോഴിക്കോട്ടെ ലാൻഡ്മാർക്ക് വേൾഡ്. അതീവസൂക്ഷ്മതയോടെ പ്ലാൻ ചെയ്തിട്ടുള്ള ഈ പ്രോജക്ടിലെ അപ്പാർട്ട്‌മെന്റുകൾ, സൗന്ദര്യാത്മകതയോടെ ഡിസൈൻ ചെയ്തിട്ടുള്ളവയാണ്. നല്ല വായുസഞ്ചാരവും വെളിച്ചവുമുള്ളതും 40-ലധികം വേൾഡ്ക്ലാസ് അമിനിറ്റീസ് ഉള്ളതുമായ ഈ ബഹുനിലക്കെട്ടിടങ്ങളിലെ അപ്പാർട്ട്‌മെന്റുകൾ താമസക്കാരിൽ കൃതജ്ഞതയും അഭിമാനവും വളർത്തുന്ന വിധത്തിലുള്ളവയാണ്. ഉയർന്ന ഗുണമേന്മയും കുലീനമായ വശ്യതയും പ്രൗഢിയാർന്ന ഈ ആറ് അപ്പാർട്ട്‌മെന്റ് ടവറുകളുടെയും സവിശേഷതകളാണ്.

ലാൻഡ്മാർക്ക് വില്ലേജ്

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ലിവിംഗ് സ്‌പെയ്‌സായ ലാൻഡ്മാർക്ക് വില്ലേജ് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറിയാണ് സ്ഥിതിചെയ്യുന്നത്. 20 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രോജക്ടിലെ മൂന്ന് ഹൈ- റൈസ് ടവറുകളിൽ റെഡി ടു മൂവ് സ്റ്റുഡിയോ, 1, 2, 3, 4, 5 ബിഎച്ച്‌കെ & ഡ്യൂപ്ലെക്‌സ് അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. താമസക്കാരുടെ സുഖസൗകര്യങ്ങൾ മനസിൽക്കണ്ട് ശ്രദ്ധാപൂർവം രൂപകൽപ്പന ചെയ്തിരിക്കുന്ന ടൗൺഷിപ്പാണിത്. ഹരിതാഭമായ കുന്നുകൾക്കും താഴ്വരകൾക്കും ഇടയിലായുള്ള ഈ പ്രീമിയം സ്‌കൈ വില്ലകളും അപ്പാർട്മെന്റുകളും മാർക്കസ് നോളഡ്ജ് സിറ്റിക്കടുത്താണ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദ്യശാസ്ത്ര സ്ഥാപനങ്ങളും വിനോദകേന്ദ്രങ്ങളും 40-ലധികം വേൾഡ്ക്ലാസ് അമിനിറ്റീസുമുള്ള ഈ പ്രോജക്ട്, ടൗൺഷിപ്പിൽ താമസിക്കാനാഗ്രഹിക്കുന്നവർക്കുള്ള മികച്ച ചോയ്‌സാണ്്. കോഴിക്കോട് നഗരത്തിന് വലിയ മാറ്റങ്ങൾ സമ്മാനിക്കുന്ന പ്രോജക്ടായിരിക്കും ലാൻഡ്മാർക്ക് വില്ലേജ്.

ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ

ലാൻഡ്മാർക്കിൽ നിന്നുള്ള ഏറ്റവും വലുതും പുതിയതുമായ ശിൽപകലാവിസ്മയമാണ് ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ. കോഴിക്കോടിന്റെ ഹൃദയഭാഗത്താണ് ഈ മിക്‌സ്ഡ് ടൗൺഷിപ്പ്. റെയിൽവേ സ്റ്റേഷനും ബസ് സ്റ്റേഷനും വരാനിരിക്കുന്ന മോണോ റെയ്ൽ സ്‌റ്റേഷനും സമീപത്തായി, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ലൊക്കേഷനിലാണ് ഈ പ്രോജക്ട്. നിങ്ങളുടെ സ്വപ്‌നവീടിന്റെയും അവസരങ്ങളുടെയും നാട് എന്ന നിലയിലും അതിവേഗം വളരുന്ന വാണിജ്യനഗരമെന്ന നിലയിലും കോഴിക്കോട്ടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും ലാൻഡ്മാർക്ക് ട്രെയ്ഡ് സെന്റർ.

ലാൻഡ്മാർക്ക് മെറിറ്റസ്

കോഴിക്കോട് തിരുവന്നൂരിലുള്ള ലാൻഡ്മാർക്ക് മെറിറ്റസ് 126, 2 & 3 BHK അപ്പാർട്ട്‌മെന്റ് യൂണിറ്റുകളും 20,000 സ്‌ക്വയർ ഫീറ്റ് കൊമേഴ്‌സ്യൽ സ്‌പെയ്‌സും ഉള്ള റെസിഡൻഷ്യൽ ആൻഡ് കൊമേഴ്‌സ്യൽ പ്രോജക്ടാണ്. ആധുനിക രീതിയിലുള്ള അകത്തളങ്ങളും ഉയർന്ന ഗുണമേന്മയുള്ള ഫിക്‌സ്ചറുകളും ഫിറ്റിംഗുകളുമുള്ള ലാൻഡ്മാർക്ക് മെറിറ്റസ് സുഖസൗകര്യങ്ങളുടെ ഉദാത്ത മാതൃകയാണ്. സ്‌കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ബസ് - റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുള്ള ഈ പ്രോജക്ടിൽ 6800 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലുള്ള പാർട്ടി ഏരിയയും ഇൻഫിറ്റി പൂളും മറ്റുമുണ്ട്. നിങ്ങളുടെ ജീവിതം പുനർനിർവചിക്കുന്ന പ്രോജക്ടായിരിക്കും ഇത്.

ലാൻഡ്മാർക്ക് സെൻട്രിയോ

ആറ് നിലകളിൽ ഉയരുന്ന പ്രീമിയം കൊമേഴ്സ്യൽ ടവറായ ലാൻഡ്മാർക്ക് സെൻട്രിയോ പാളയത്ത് സ്റ്റേഡിയം ജങ്ഷനിലാണ്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചയ്ക്കാവശ്യമായതെല്ലാം ചുറ്റുവട്ടത്തുള്ള കൊമേഴ്‌സ്യൽ സ്‌പെയ്‌സാണിത്. കൂടുതൽ വിശാലമായ സ്‌പെയ്‌സ് ആവശ്യമുള്ള വിദ്യാഭ്യാസ സ്പാപനങ്ങൾ, ബാങ്കുകൾ, മറ്റ് ഫിനാൻഷ്യൽ ഇൻസ്റ്റിസ്റ്റ്യൂഷനുകൾ എല്ലാം ഈ കൊമേഴ്‌സ്യൽ ടവറിലുണ്ടായിരിക്കും. നിക്ഷേപകർക്ക് ലാൻഡ്മാർക്ക് സെൻട്രിയോയിലെ പ്രമുഖ ബ്രാൻഡുകളിൽ നിന്നും വാടക ഇനത്തിൽ മികച്ച റിട്ടേൺ ലഭിക്കുമെന്ന് ഉറപ്പാണ്.

ലാൻഡ്മാർക്ക് ബ്ലൂബെറി

തൊണ്ടയാട് ബെപ്പാസിനടുത്ത് മേത്തോട്ടുതാഴത്ത് ലാൻഡ്മാർക്ക് ബിൽഡേഴ്‌സ് നിർമിക്കുന്ന ലക്ഷ്വറി റസിഡൻഷ്യൽ പ്രോജക്ടാണ് ലാൻഡ്മാർക്ക് ബ്ലൂബെറി. 59.6 സെന്റിൽ 12 നിലകളിലായി 73 യൂണിറ്റുകളാണ് ഇതിലുള്ളത്. ഇതിലെ 2,3 & 4 BHK അപ്പാർട്ട്‌മെന്റുകൾ പ്രശാന്തമായ അന്തരീക്ഷത്തിൽ ആഡംബരപൂർണമായ ജീവിതം സാധ്യമാക്കുന്നു. എല്ലാ സൗകര്യങ്ങളും തൊട്ടടുത്തുള്ള ഈ പ്രോജക്ടിൽ ലോകോത്തര നിലവാരത്തിലുള്ള അമിനിറ്റീസാണ് ഒരുക്കിയിട്ടുള്ളത്.

ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്സ്യൽ

തികവുറ്റ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള പ്രൊഫണഷൽ സ്പെയ്‌സാണ് ലാൻഡ്മാർക്ക് മാപ്പിൾ കൊമേഴ്സ്യൽ. അടുത്തുള്ള റെസിഡൻഷ്യൽ സ്‌പെയ്‌സുകൾക്കു പുറമേ നിങ്ങൾക്കാവശ്യമായ നിരവധി അമിനിറ്റീസ് ഇതിൽ ലാൻമാർക്ക് ബിൽഡേഴ്‌സ് സജ്ജീകരിച്ചിട്ടുണ്ട്. സ്ട്രക്ചറൽ ഹൈ സ്പീഡ് ലിഫ്റ്റ്, എല്ലാ ജീവനക്കാർക്കുമായി ഫുള്ളി കവേർഡ് പാർക്കിംഗ് ഏരിയ, റിഫ്രഷ്‌മെന്റ് ഏരിയ, സിസിടിവി, 24 മണിക്കൂർ വാട്ടർ സപ്ലൈ ആൻഡ് സെക്യൂരിറ്റി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. ലാൻഡ്മാർക്ക് മേപ്പിൾ കൊമേഴ്‌സ്യലിനൊപ്പം ബിസിനസ് ലോകത്തിന്റെ ഭാവിയിലെ മുഖമാകാനിരിക്കുന്ന കോഴിക്കോടിന്റെ പുതിയ കൊമേഴ്‌സ്യൽ ഹബ്ബിലേക്ക് കടന്നുവരൂ.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 093883 43430
Email- marketing@landmarkbuilders.co.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർടി എക്സ്പോയിൽ ലാൻഡ്മാർക്ക് ബിൽഡേഴ്സിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Landmark Builders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented