കെന്റ് കൺസ്ട്രക്ഷൻസ്: ചാരുതയാർന്ന നിർമിതികൾ, സുരക്ഷിത നിക്ഷേപങ്ങൾ


Kent Baywatch

നിർമിതിയുടെ ചാരുത കൊണ്ട് കേരളത്തിലെ റിയൽ എസ്‌റ്റേറ്റ് രംഗത്ത് സവിശേഷമായ സ്ഥാനം നേടിയെടുത്ത ബിൽഡറാണ് കെന്റ് കൺസ്ട്രക്ഷൻസ്. ആധുനിക സൗകര്യങ്ങളെല്ലാം സമന്വയിപ്പിച്ചുകൊണ്ട് പരമ്പരാഗത ശൈലിയിൽ നിർമിച്ചിട്ടുള്ള വില്ലകളും മോഡേൺ ഡിസൈനുകളിൽ ഒരുക്കിയിട്ടുള്ള ഫ്ളാറ്റുകളും കെന്റിന്റെ നിർമാണ മികവും സൗന്ദര്യബോധവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. കേരളീയ വാസ്തുവിദ്യയുടെ മങ്ങാത്ത പുതുമ വിളിച്ചോതുന്ന കെന്റ് നാലുകെട്ട്, കെന്റ് ഇല്ലം, കെന്റ് കോവിലകം, 13 ഏക്കറിൽ 110 വില്ലകളോടെ ഒരുക്കിയിട്ടുള്ള കെന്റ് പാം വില്ലാസ് തുടങ്ങിയ പ്രോജക്ടുകൾക്കു പുറമേ ഓക്വിലേ, മഹൽ, ഹെയ്ൽ ഗാർഡൻ, പാം ഗ്രോവ്, ബേവാച്ച് തുടങ്ങിയ അൾട്രാ മോഡേൺ ഹൈ റൈസ് പ്രോജക്ടുകളും കെന്റിന്റെ നിർമാണ മികവ് കാണിച്ചു തരുന്നു.
മികച്ച പ്രോജക്ടുകൾ തികഞ്ഞ ഗുണമേന്മയോടെ നിർമിക്കുന്ന ബിൽഡർ ആയിരിക്കണം കെന്റ് എന്ന് ചെയർമാൻ ടി. പി. വിനയനും മാനേജിംഗ് ഡയറക്ടർ കെ.സി രാജുവിനും നിർബന്ധമുണ്ട്. നേതൃനിരയിൽ ഉള്ളവരുടെ നേരിട്ടുള്ള ഇടപെടൽ, നേരിട്ടുള്ള നിർമാണം, സ്വതന്ത്രമായ ക്വാളിറ്റി കൺട്രോൾ ടീം, സ്വതന്ത്ര ഓഡിറ്റ് ടീം, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, കാ്വളിറ്റി മാനേജ്സിസ്റ്റം എന്നിവ കെന്റിനെ വേറിട്ടതാക്കുന്നു. എൻഡിടിവിയുടെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ഓഫ് ദ ഇയർ, കൊച്ചിൻ ഹെറാൾഡ് ആൻഡ് ഇൻഡ്യൻ ചേമ്പർ ആൻഡ് ഇൻഡസ്ട്രിയുടെ ടോപ് ബിൽഡർ അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ബിൽഡാണ് കെന്റ് കൺസ്ട്രക്ഷൻസ്.

കെന്റ് പാം ഗ്രോവ് ഫെയ്സ് 2
എറണാകുളത്ത് കലൂരിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനടുത്ത് സ്റ്റേഡിയം ലിങ്ക് റോഡിലുള്ള റെഡി ടു മൂവ് ഇൻ പ്രോജക്ടാണ് കെന്റ് പാം ഗ്രോവ് ഫെയ്സ് 2. എറണാകുളത്തെ പോഷ് റെസിഡൻഷ്യൽ ഏരിയകളിൽ ഒന്നാണിത്. ഇവിടെ നിന്ന് നഗരത്തിന്റെ ഏത് ഭാഗത്തേക്കും എളുപ്പത്തിൽ എത്താം. ജവഹർലാൽ നെഹൃ സ്‌റ്റേഡിയത്തിലേക്ക് 600 മീറ്റർ ദൂരമേ ഈ പ്രോജക്ടിലേയ്ക്കുള്ളു.
1.97 ഏക്കറിലാണ് ഈ ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ട് സ്ഥിതി ചെയ്യുന്നത്. ഇതിൽ രണ്ട്് ടവറുകളിലായി 180 അപ്പാർട്ട്‌മെന്റുകൾ ഉണ്ട്. ഫെയ്‌സ് വൺ വിജയകരമായി ഹാൻഡ്ഓവർ ചെയ്തുകഴിഞ്ഞ പ്രോജക്ടാണ്. ഫെയ്‌സ് ടുവിൽ രണ്ടും മൂന്നും ബെഡ് റൂമുകളോട് കൂടിയ 90 ലക്ഷ്വറി അപ്പാർട്ട്മെന്റുകളാണ് ഉള്ളത്. 1208 മുതൽ 1948 വരെ സ്‌ക്വയർ ഫീറ്റ് വലിപ്പത്തിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരു ഫ്ളോറിൽ ആറ് അപ്പാർട്ട്മെന്റുകളാണ് ഉള്ളത്.

ഫുട്ബോൾ കോർട്ട് വിത്ത് കവേർഡ് നെറ്റ്, ഹാഫ് ബാസ്‌കറ്റ് ബോൾ കോർട്ട്, ബാഡ്മിന്റൺ കോർട്ട്, മൾട്ടി ജിം, മിനി മൂവി തീയറ്റർ, സ്വിമ്മിംഗ് പൂൾ, കിഡ്സ് പൂൾ, സോന, ജാക്വുസി, സ്റ്റീം ബാത്ത്, ബാർബിക്യു കൗണ്ടർ, പ്രൗഢിയുള്ള ലോബി, ബ്രോഡ്ബാൻഡ്, ഇന്റർകോം, സിസിടിവി, ബയോമെട്രിക്, മുഴുവൻ സമയ സെക്യൂരിറ്റി, പ്ലേ ഏരിയ, ഔട്ട്ഡോർ ജിം തുടങ്ങിയ ആധുനിക സംവിധാനങ്ങളെല്ലാം ഈ പ്രോജക്ടിലുണ്ട്. ഗ്രൗണ്ട്, ഫസ്റ്റ് ഫ്‌ളോർ പാർക്കിംഗിനു പുറമേ രണ്ട് ഫ്‌ളോറുകളു ള്ള അഡീഷണൽ ബിൽഡിംഗും കാർ പാർക്കിംഗിനായി ഇതിലുണ്ട്. മനോഹരമായ ലാൻഡ്‌സ്‌കേപ്പിംഗും ഗാർഡനുകളും നടപ്പാതകളും ഒക്കെയുള്ള ഈ ഇക്കോഫ്രണ്ട്്‌ലി പ്രോജക്ടിലെ 49 ശതമാനവും തുറസായ ഇടങ്ങളാണ്. അതിനാൽ ശുദ്ധവായു സുഗമമായി ലഭിക്കും.

കെന്റ് ബേവാച്ച് സ്യൂട്ട്സ്
എറണാകുളത്ത് ഇടക്കൊച്ചിയിൽ കെന്റ് നിർമിച്ചിട്ടുള്ള ഫോർ സ്റ്റാർ ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്മെന്റ് പ്രോജക്ടാണ് ബേവാച്ച് സ്യൂട്ട്സ്. ഹോളിഡേ ഹോം കോൺസെപ്റ്റിൽ ഒരുക്കിയിട്ടുള്ള ഈ പ്രോജക്ട്, നിക്ഷേപ സാധ്യത താൽപര്യപ്പെടുന്ന ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ്. വേമ്പനാട്ടുകായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടിൽ നിന്ന് നിങ്ങളുടെ നിക്ഷേപത്തിന് അനുസരിച്ചുള്ള റിട്ടേൺ പ്രതീക്ഷിക്കാം. നിങ്ങൾ ഉപയോഗിക്കാത്ത സമയത്ത് നിങ്ങളുടെ അപ്പാർട്ട്‌മെന്റിന്റെ സ്‌ക്വയർഫീറ്റിന് ആനുപാതികമായി ഒരു റെന്റൽ ഇൻകം ലഭിക്കുന്നതാണ്. ഓരോ നിക്ഷേപകനും ദിവസേന ഈ പ്രോജക്ടിൽ നിന്ന് ലഭിക്കുന്ന വരുമാനവും ലാഭവിഹിതവും പരിശോധിക്കാനായി പ്രത്യേത യൂസർ നെയിമും പാസ്വേഡും നൽകുന്നതാണ്.
ആകെ 108 സ്യൂട്ടുകളാണ് ഈ പ്രോജക്ടിൽ ഉള്ളത്. ഒന്നും രണ്ടും ബെഡ്റൂമുകളോടു കൂടിയ സ്യൂട്ടുകളാണ് അവ. സ്വിമ്മിംഗ് പൂൾ, മൾട്ടി ജിം, ജാക്വുസി, സ്റ്റീം ബാത്, മൾട്ടി ക്യുസീൻ റസ്റ്ററന്റ്, ബാങ്ക്വറ്റ്, ചിൽഡ്രൻസ് പ്ലേ ഏരിയ, ഡെയിലി ഹൗസ്‌കീപ്പിംഗ് സർവീസ്, വൈ - ഫൈ, മൾട്ടി ലിങ്ക്വൽ അസോസിയേറ്റ് ടീം തുടങ്ങിയവയെല്ലാം ഇതിൽ ഉണ്ട്്. ലൊക്കേഷന്റെയും നിർമിതിയുടെയും മനോഹാരിത കൊണ്ടും പ്രവർത്തന മികവുകൊണ്ടും അതിഥികൾ വന്നു താമസിക്കാൻ താൽപര്യപ്പെടുന്ന ലക്ഷ്വറി ഹോട്ടൽ അപ്പാർട്ട്മെന്റ് പ്രോജക്ടാണിത്.

കൂടുതൽ വിവരങ്ങൾക്ക്
Phone - 90483 66666
Email - sales@kenthomes.in
website - www.kenthomes.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ കെന്റ് കൺസ്ട്രക്ഷൻസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Kent Constructions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented