ലോകോത്തര നിലവാരം ഹൈലൈറ്റിന്റെ മികവ്


.

വിദേശത്തു ലഭിക്കുന്ന സൗകര്യങ്ങളെല്ലാം അതേ മേന്മയും ഗുണനിലവാരവും മികവും നിലനിർത്തി നമ്മുടെ നാട്ടിൽ ലഭ്യമായാലോ? ജനം ഇരുകൈയും നീട്ടി സ്വീകരിക്കും. ഈയൊരു ലക്ഷ്യം മുൻനിർത്തിയാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രവർത്തനം. അവരുടെ വിജയരഹസ്യവും ഇതു തന്നെ എന്നും കൂടുതൽ മികവു തേടിയുള്ള പ്രയാണം.

പുതുമയുടെയും ആധികാരികതയുടെയും പര്യായമാണ് ഹൈലൈറ്റ് ഗ്രൂപ്പെന്ന് ഉപയോക്താക്കളെക്കൊണ്ടു പറയിക്കാൻ വെറും രണ്ടു പതിറ്റാണ്ടുകൊണ്ട് സാധിച്ചുവെന്നത് തീർച്ചയായും ചെറിയ കാര്യമല്ല. അതിനാൽത്തന്നെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വിശ്വാസ്യതയുള്ള കമ്പനികളുടെ മുൻനിരയിൽ തന്നെ ഹൈലൈറ്റ് ഗ്രൂപ്പ് ഉണ്ട്. വാണിജ്യ സമുച്ചയമായാലും പാർപ്പിട സമുച്ചയമായാലും ഇടപാടുകാർക്ക് കൂടുതൽ സുന്ദരമായ ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഇടങ്ങളാക്കി അവയെ ഹൈലൈറ്റ് മാറ്റുന്നു. ഇത്തരത്തിൽ വിജയകരമായ ഈ ബ്രാൻഡിനു രൂപം നൽകിയത് ഗ്രൂപ്പ് ചെയർമാൻ പി.സുലൈമാനാണ്. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും കുറ്റമറ്റ രീതിയിൽ അവ പ്രാവർത്തികമാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം പരിഗണിച്ചാണ് 'ഗെയിം ചെയ്ഞ്ചർ ഇൻ കേരള റിയൽറ്റി സെക്ടർ' എന്ന പദവി നൽകി ടൈംസ് ഗ്രൂപ്പ് ആദരിച്ചത്. യഥാർത്ഥത്തിൽ കേരളത്തിന്റെ റിയൽ എസ്റ്റേറ്റ് മേഖലയെ അവിസ്മരണീയമായ വിധത്തിൽ മാറ്റിമറിച്ച ബ്രാൻഡായി ഹൈലൈറ്റ് ഇന്നു മാറിയിരിക്കുന്നു.അന്താരാഷ്ട്ര വാണിജ്യ മേളകളുടേതിനു സമാനമായ വാങ്ങൽ അനുഭവം കേരളത്തിലുടനീളം ലഭ്യമാക്കുക എന്നത് ഹൈലൈറ്റ് ഗ്രൂപ്പിന്റെ പ്രധാന ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി മാളുകളെ അവ നിൽക്കുന്ന മേഖലയുടെ അടിസ്ഥാനത്തിൽ വലിയ നഗരം,ചെറിയ നഗരം,ചെറിയ പട്ടണം എന്നിങ്ങനെ ഇപ്പോൾ തരംതിരിച്ചിരിക്കുന്നു. വലിയ നഗരങ്ങളിൽ ഹൈലൈറ്റ് മാൾ എന്ന പേരിലാണ് ഇത്തരം ഷോപ്പിങ് മാളുകൾ അറിയപ്പെടുക. കോഴിക്കോട് ഹൈലൈറ്റ് മാളും തൃശൂർ ഹൈലൈറ്റ് മാളും ഇതിനുദാഹരണങ്ങൾ. ചെറിയ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മാൾ പദ്ധതിയായ ഹൈലൈറ്റ് സെന്ററിന്റെ ആദ്യചുവട് വെയ്ക്കുന്നത് മണ്ണാർക്കാടാണ്. ചെറിയ പട്ടണങ്ങൾ മുൻനിർത്തി സ്ഥാപിക്കുന്ന നെയ്ബർഹുഡ് മാളുകൾ ഹൈലൈറ്റ് കൺട്രിസൈഡ് എന്നായിരിക്കും അറിയപ്പെടുക. ഈ വിഭാഗത്തിൽ പെട്ട ആദ്യ മാൾ ചെമ്മാട് നിർമ്മാണം പുരോഗമിക്കുന്നു. നിർമ്മാണം പുരോഗമിക്കുന്ന പുതിയ മാളുകളുടെ വരവോടെ ചെറുപട്ടണങ്ങളിലും വികസനവും വളർച്ചയും സാദ്ധ്യമാകുമെന്നാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ വിലയിരുത്തൽ. ഇത്തരത്തിലുള്ള 10 പുതിയ പ്രൊജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

വാണിജ്യ -പാർപ്പിട സമുച്ചയ രംഗത്ത് നൂതനമായ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ള ഹൈലൈറ്റ് ഗ്രൂപ്പ് തന്നെയാണ് കേരളത്തിന് മാൾ സംസ്കാരം പരിചയപ്പെടുത്തിയത് എന്നു പറയാം. കേരളത്തിലെ ആദ്യത്തെ ഷോപ്പിങ് മാളായ ഫോക്കസ് മാൾ കോഴിക്കോട് അവതരിപ്പിച്ചത് ഹൈലൈറ്റ് ഗ്രൂപ്പാണ്. ഈ സംരംഭത്തിന്റെ വൻ വിജയത്തിനു ശേഷം അത്യാധുനിക രീതിയിൽ കൂടുതൽ സൗകര്യങ്ങളോടെ ഹൈലൈറ്റ് മാൾ എന്ന വിസ്മയമൊരുക്കി. ബിസിനസ്പാർക്കും രണ്ടായിരത്തിൽപരം പ്രീമിയം അപ്പാർട്ട്മെന്റുകളും ഒട്ടേറെ മറ്റു സൗകര്യങ്ങളുമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബഹുതല വികസന പദ്ധതികളിലൊന്നായ ഹൈലൈറ്റ് സിറ്റിയിൽ തന്നെയാണ് ഹൈലൈറ്റ് മാളും വന്നത്. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ നിർമ്മാണ പദ്ധതിക്കുള്ള 'കൺസ്ട്രക്ഷൻ വേൾഡ് ആർകിടെക്ട് ആൻഡ് ബിൽഡേഴ്സ് പുരസ്കാരം 2016ൽ ഹൈലൈറ്റ് സിറ്റി നേടി. ഹൈലൈറ്റ് സിറ്റിയിലെ ബിസിനസ് പാർക്കിന് കെട്ടിടനിർമ്മാണ വിഭാഗത്തിൽ മികച്ച വാണിജ്യ സമുച്ചയത്തിനുള്ള ഐ.സി.എ. പുരസ്കാരം 2014ൽ ലഭിച്ചിരുന്നു.

അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കു പുറമെ വിദ്യാഭ്യാസ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഹൈലൈറ്റ് ഗ്രൂപ്പ്. സംസ്ഥാനത്ത് കൂടുതൽ ആഴത്തിലുള്ള സ്വാധീനം സംഭവ്യമാക്കുക തന്നെയാണ് ലക്ഷ്യം. സമകാലിക പാഠ്യപരിസരത്തു നിന്നുകൊണ്ട് സമഗ്രമായ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് വൈറ്റ് സ്കൂൾ ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട സങ്കേതമായി മാറിയ ഹഗ് എ മഗിലൂടെ കഫേ കൾച്ചറിലും ഗ്രൂപ്പ് സാന്നിദ്ധ്യമറിയിച്ചു.

ഹൈലൈറ്റ് ഒളിംപസ്

ഹൈലൈറ്റ് ഗ്രൂപ്പിന്റെ പദ്ധതികളിൽ എക്കാലത്തും ഒരു പൊൻതൂവലായ്, ഒളിംപസ് എന്ന മാസ്മരിക പാർപ്പിട സമുച്ചയം നിലനിൽക്കും. 33 നിലകളിലായി സ്ഥിതി ചെയ്യുന്ന വിശാലമായ 526 അപ്പാർട്മെന്റുകൾ! 919 മുതൽ 3150 വരെ ചതുരശ്രയടിയാണ് ഇവടുയെ വിസ്തീർണ്ണം. 40,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള റിക്രിയേഷൻ ഫ്ലോർ ഈ പദ്ധതിയുടെ ആകർഷണീയത വർദ്ധിപ്പിക്കുന്നു.

ഹൈലൈറ്റ് പ്രടാസ്, ഹൈലൈറ്റ് ഫ്ലോറിന, ഹൈലൈറ്റ് അഥീന

പ്രസന്ന പ്രശാന്ത ജീവനത്തിനായി രൂപകല്പന ചെയ്ത ഹൈലൈറ്റിന്റെ പ്രൗഢപദ്ധതികളാണ് ഹൈലൈറ്റ് പ്രടാസ്, ഫ്ലോറിന, അഥീന എന്നിവ. 21 നിലകളിലായി ഒരു സ്വപ്നഭവനാനുഭൂതിയാണ് പട്രാസ് ഒരുക്കിയിട്ടുള്ളത്. 19 നിലകളിലായി ഗംഭീരമായ 70 അപ്പാർട്മെന്റുകളാണ് ഫ്ലോറിനയെ ശ്രദ്ധേയമാക്കുന്നത്. ഏഴു നിലകളിലായി 21 അപ്പാർട്മെന്റുകൾ അഥീനയിൽ ഹൈലൈറ്റ് ഒരുക്കുന്നു. സ്വകാര്യതയ്ക്കും സമാധാനപരമായ ജീവിതത്തിനും മുൻതൂക്കം നൽകിയാണ് ഇവ മൂന്നും നിർമ്മിച്ചിട്ടുള്ളത്.

ഹൈലൈറ്റ് സെന്റർ, മണ്ണാർക്കാട്

പരമ്പരാഗത ശൈലിക്കു വിപരീതമായി ഷോപ്പിങ് മാൾ അനുഭൂതി ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിച്ചുകൊണ്ടാണ് ഹൈലൈറ്റിന്റെ പുതിയ പദ്ധതിയായ ഹൈലൈറ്റ് സെന്റർ രംഗപ്രവേശം നടത്തുന്നത്. മൂന്നാം തലത്തിലുള്ള ചെറുകിട നഗരങ്ങളിലാവും ഇത്തരം പദ്ധതികൾ നടപ്പാകുക. ഹൈലൈറ്റ് സെന്റർ മണ്ണാർക്കാട് ഉടൻ നിർമ്മാണമാരംഭിക്കും.

പലാക്സി സിനിമാസ്

കേരളത്തിൽ ആദ്യമായി EPIQ എന്ന സിനിമാ അനുഭവം പരിചയപ്പെടുത്തുകയാണ് പലാക്സി സിനിമാസ്. ഇന്ത്യൻ വിനോദ വാണിജ്യ മേഖലയിലെ പ്രമുഖരായ QUBE സിനിമയിൽ നിന്നുള്ള പ്രീമിയം ലാർജ് ഫോർമാറ്റ് ആശയമാണ് EPIQ. എട്ടു സ്ക്രീനുകൾ അടങ്ങുന്ന ഈ തിയേറ്റർ 2022 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹൈലൈറ്റ് കൺസ്ട്രക്ഷൻസ് എന്ന നിലയിൽ 20 വർഷം മുമ്പ് ആരംഭിച്ച കമ്പനി ഇന്ന് റിയൽ എസ്റ്റേറ്റ്, ഹോം ഇന്റീരിയർ സൊല്യൂഷൻസ്, എജുക്കേഷൻ, മൾട്ടിപ്ലെക്സ്, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസസ് തുടങ്ങി വിവിധ മേഖലകളിലേക്കു വ്യാപിച്ചു. വളരെയേറെ വൈവിധ്യമുള്ളതും വിപുലവുമാണ് ഇന്നത്തെ ഹൈലൈറ്റ് ഗ്രൂപ്പ്.

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഹൈലൈറ്റ് ഗ്രൂപ്പിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: hilite group


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented