കാൽനൂറ്റാണ്ടിന്റെ കരുത്തുറ്റ പാരമ്പര്യവുമായി ഹെതർ ഹോംസ്


greenage

ഭവന നിർമാണ മേഖലയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട മുൻനിര ബിൽഡറാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ഹെതർ ഹോസ്. നൂതനമായ ഡിസൈൻ, നവീനമായ സാങ്കേതിക വിദ്യ, ഗുണമേന്മയിലെ സ്ഥിരത, ഉപഭോക്താക്കളുടെ സംതൃപ്തി എന്നീ സവിശേഷതകളാണ് ഈ ബ്രാൻഡിനെ തിരുവനന്തപുരത്തിന്റെയും കേരളത്തിന്റെയും മികച്ച ബിൽഡറാക്കി മാറ്റിയത്. 3.85 മില്യൺ സ്‌ക്വയർ ഫീറ്റിലധികം നിർമിച്ചിട്ടുള്ള ഹെതറിന് 112 പ്രോജക്ടുകളാണ് ഉള്ളത്. അവയെല്ലാം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഈ ബ്രാൻഡിനുള്ള വൈദഗ്ധ്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.


എസ്. എം രാജീവ് മാനേജിംഗ് ഡയറക്ടറായുള്ള ഹെതർ ഹോംസ് തലസ്ഥാനത്തെ ഏറ്റവും മികച്ച ലൊക്കേഷനുകളിലാണ് റെസിഡൻഷ്യൽ പ്രോജക്ടുകൾ ഒരുക്കുന്നത്. ഒന്ന് / രണ്ട് / രണ്ട് + സ്റ്റഡി/ മൂന്ന് / നാല് ബെഡ്‌റൂമൂകളോട് കൂടിയ മികവുറ്റ അപ്പാർട്ട്‌മെന്റുകളാണ് ഹെതറിന്റെ വിവിധ പ്രോജക്ടുകളിൽ ഉള്ളത്. നിശ്ചയമായും അവയ്‌ക്കെല്ലാം ഉപഭോക്താവിന്റെ പ്രതീക്ഷകൾക്കപ്പുറത്തുള്ള സൗന്ദര്യവും സൗകര്യവുമുണ്ട്. പാർക്കിംഗിനും എലിവേഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രോജക്ടുകൾ നിർമിച്ചിട്ടുള്ളത്. എല്ലാ പ്രോജക്ടുകളിലും സെയ്‌ലബിൾ ഏരിയയുടെ 36 - 40 ശതമാനവും പാർക്കിംഗിനായി നീക്കിവച്ചിരിക്കുന്നതിനാൽ താമസക്കാർക്ക് തികച്ചും സൗകര്യപ്രദമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്നു. കെട്ടിടങ്ങളുടെ പുറംചുമരുകളിൽ ഹെതർ ഹോംസ് 18 എംഎം തിക്ക്‌നെസിൽ രണ്ട് കോട്ട് പ്ലാസ്റ്ററിംഗ് ചെയ്യാറുണ്ട്. 12 എംഎം തിക്ക്‌നെസിൽ ഫസ്റ്റ് കോട്ടും 6 എംഎം തിക്ക്‌നെസിൽ സെക്കൻഡ് കോട്ടും ചെയ്യുന്നു. അതിനാൽ പുറംചുമരുകളിൽ വിള്ളലുകൾ ഉണ്ടാകില്ല, കൂടാതെ മായാത്ത ഭംഗിയോടെ പെയ്ന്റിംഗ് ദീർഘകാലം നിലനിൽക്കുകയും ചെയ്യും.ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, ഏറ്റവും മികച്ചത് നൽകുക എന്ന നയം എന്നും പാലിക്കുന്ന ഹെതർ ഹോംസിന് നിലവിൽ മൂന്ന് റെഡി ടു മൂവ് പ്രോജക്ടുകളും മൂന്ന് ഓൺ ഗോയിംഗ് പ്രോജക്ടുകളുമാണുള്ളത്. ഈ ആറ് പ്രോജക്ടുകൾ പരിചയപ്പെടാം.

റെഡി ടു മൂവ് പ്രോജക്ടുകൾ ഹെതർ കോർണിഷ്

ശാസ്തമംഗലത്തുള്ള സൂപ്പർ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഹെതർ കോർണിഷ്. ഗ്രൗണ്ട് + 18 നിലകളിലായി രണ്ടും മൂന്നും ബെഡ്‌റൂമുകളോട് കൂടിയ 66 അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. പ്രമുഖ വിദ്യാഭ്യാസ സ്ഥപനങ്ങളും ആശുപത്രികളും മറ്റ് സൗകര്യങ്ങളും അടുത്തുള്ള മികച്ച ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ഓപ്പൺ ഡെക്ക് ലാൻഡ്‌സ്‌കേപ്ഡ് പാർട്ടി ഏരിയ, പാഡിൽ പൂളോട് കൂടിയ റൂഫ് ടോപ്പ് സ്വിമ്മിംഗ് പൂൾ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എയർകണ്ടീഷൻ ചെയ്ത യൂണിസെക്‌സ് ജിം, ഫുള്ളി ഫർണിഷ്ഡ് ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ 20 അമിനിറ്റീസ് ഇതിലുണ്ട്.

ഹെതർ എമിനന്റ്

ജവഹർ നഗറിലുള്ള ഈ പ്രോജക്ടിൽ ഒരു നിലയിൽ മൂന്ന് അപ്പാർട്ട്‌മെന്റുകൾ മാത്രമാണ് ഉണ്ടായിരിക്കുക. ഗ്രൗണ്ട് + നാല് നിലകളിലായുള്ള 12 യൂണിറ്റുകളും തികഞ്ഞ സ്വകാര്യത ഉറപ്പുനൽകുന്നു. എല്ലാം മൂന്ന് ബെഡ്‌റൂമുകളുള്ള അപ്പാർട്ട്‌മെന്റുകളാണ്. എവി റൂം, മൾട്ടിപർപ്പസ് ഹാൾ, ഫിറ്റ്‌നസ് സെന്റർ, കാർഡ് റൂം, അസോസിഷേഷൻ തുടങ്ങിയ അമിനിറ്റീസ് ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്.

ഹെതർ ഫേൺസ്

കഴക്കൂട്ടത്തുള്ള ഫെതർ ഫേൺസിൽ രണ്ട് / രണ്ട് + സ്റ്റഡി/ മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. 1255 മുതൽ 1615 സ്‌ക്വയർ ഫീറ്റിൽ ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നു. ആറ് വരി ദേശീയപാതയും ടെക്‌നോപാർക്കും ഇൻഫോസിസും യുഎസ്ടിയും ഇതിനടുത്താണ്. സ്വിമ്മിംഗ് പൂൾ, ഹെൽത് ക്ലബ്, ഇൻഡോർ റിക്രിയേഷൻ ഏരിയ, മൾട്ടിപർപ്പസ് ഹാൾ, ചിൽഡ്രൻസ് പ്ലേ ഏരിയ, റൂഫ് ടോപ് പാർട്ടി ഏരിയ തുടങ്ങി 30 അമിനിറ്റീസ് ഇതിലുണ്ട്. കഴക്കൂട്ടത്ത് 51 ഏക്കറിലുള്ള മനുഷ്യനിർമിത വനത്തിന് എതിർവശത്താണ് ഹെതർ ഫേൺസ്. ഹരിതഭംഗി ആസ്വദിച്ച്, ഓക്‌സിജന്റെ അളവ് ധാരാളമുള്ള ശുദ്ധവായു ശ്വസിച്ച്, പ്രകൃതിയുടെ നിറവിൽ താമസിക്കാൻ അവസരമൊരുക്കുന്ന പ്രോജക്ടാണിത്.

ഓൺഗോയിംഗ് പ്രോജക്ടുകൾ ഹെതർ ഗ്രാൻഡിയോസ്

കുമാരപുരത്തുള്ള ഹെതർ ഗ്രാൻഡിയോസിൽ രണ്ട് / മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ അപ്പാർട്ട്‌മെന്റുകളും നാല് ബെഡ്‌റൂമുകളുള്ള ഡ്യൂപ്ലെക്‌സ് പെന്റ്ഹൗസുകളും ഉണ്ട്. ലുലുമാളിൽ നിന്ന് രണ്ട് കിലോമീറ്ററും ടെക്‌നോപാർക്കിൽ നിന്ന് എട്ട് കിലോമീറ്ററും ദൂരത്തിലുള്ള ഈ പ്രോജക്ടിനടുത്തായി കിംസ്, കോസ്‌മോപൊളിറ്റൻ, മെഡിക്കൽ കോളേജ് പോലുള്ള പ്രമുഖ ആശുപത്രികളും മറ്റ് എല്ലാ വിധ സൗകര്യങ്ങളും ഉണ്ട്. എയർകണ്ടീഷൻ ചെയ്ത മനോഹരമായ ലോബി, മൾട്ടിലെവൽ സെക്യൂരിറ്റി സിസ്റ്റം, ഭിന്നശേഷിക്കാർക്കുള്ള പാർക്കിംഗ് - ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഇൻഡോർ ആൻഡ് ഔട്ട്‌ഡോർ പാർട്ടി ഏരിയ, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് പോയിന്റ്‌സ്, കാർ വാഷ് ബേ തുടങ്ങി 16 അമിനിറ്റീസ് ഇതിൽ ഒരുക്കുന്നുണ്ട്.

ഹെതർ ഗ്രീനേജ്

കവടിയാറിലുള്ള ഹെതർ ഗ്രീനേജിൽ ഗ്രൗണ്ട് + നാല് നിലകളിലായി ഒന്ന് / രണ്ട് / രണ്ട് + സ്റ്റഡി/ മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഉള്ളത്. എയർകണ്ടീഷൻ ചെയ്ത മനോഹരമായ ലോബി, സ്വിമ്മിംഗ് പൂൾ വിത്ത് പാർട്ടി ഡെക്ക്, ടെറസ് പാർട്ടി ഏരിയ വിത്ത് ഗസീബോ ആൻഡ് ബാർബിക്യൂ പ്ലെയ്‌സ്, ഫിറ്റ്‌നസ് സെന്റർ, മൾട്ടി ലെവൽ സെക്യൂരിറ്റി സിസ്റ്റം, കാർ വാഷ് സിസ്റ്റം തുടങ്ങിയ 13 അമിനിറ്റീസ് ഈ പ്രോജക്ടിൽ ഉണ്ടായിരിക്കുന്നതാണ്.

ഹെതർ എന്റൈസ്

ഹെതർ ഹോംസിന്റെ ഏറ്റവും പുതിയ പ്രോജക്ടാണ് പേട്ടയിലുള്ള ഹെതർ എന്റൈസ്. പ്രീമിയം ഒന്ന് / രണ്ട് / മൂന്ന് ബെഡ്‌റൂമുകളോട് കൂടിയ അപ്പാർട്ട്‌മെന്റുകളാണ് ഇതിലുള്ളത്. ഗ്രൗണ്ട് + ഒൻപത് നിലകളിലായി അവ നിർമിക്കുന്നു. ചിൽഡ്രൻസ് പ്ലേ ഏരിയ, ടെറസിൽ പാർട്ടി ഏരിയ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എയർകണ്ടീഷൻ ചെയ്ത ജിം, ഇലക്ട്രിക് വെഹിക്കിളുകൾക്ക് ഇൻഡിവിജ്വൽ ചാർജിംഗ് പോയിന്റ്, പൊതുഇടങ്ങളിൽ സോളാർ സിസ്റ്റം, മൾട്ടിപർപ്പസ് ഹാൾ, ഫ്രീ വൈ- ഫൈ സോൺ, പ്രോക്‌സിമിറ്റി ആക്‌സസ് തുടങ്ങി നിരവധി അമിനിറ്റീസ് ഈ പ്രോജക്ടിൽ ഹെതർ ഹോംസ് ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ - 08590800400
ഇമെയിൽ - sales@heatherhomes.in
വെബ്‌സൈറ്റ് - https://www.heatherhomes.in

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഹെതർ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: Heather Homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented