ഗുരുവായൂരിൽ 5 സ്റ്റാർ ഹോട്ടലിൽ സ്യൂട്ട് റൂമുകൾ സ്വന്തമാക്കാം,പ്രതിമാസം 30,000 രൂപയോളം വാടകയായി നേടാം


view main

ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന ഗോൾഡൻ ഫെതർ ഫൈവ് സ്റ്റാർ ഹോട്ടൽ സ്യൂട്ട് റൂമുകൾ വാങ്ങുമ്പോൾ ഗുരുവായൂരിൽ ഒരു സ്യൂട്ട് മാത്രമല്ല സ്വന്തമാകുക. മാസം തോറും 30,000 രൂപയോളം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്താനുള്ള അവസരം കൂടിയാണത്. സ്യൂട്ട് ഉടമയ്ക്ക് റെന്റൽ ഇൻകമായിട്ടാണ് ഇത്രയും തുക പ്രതിമാസം ലഭിക്കുക.

ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ് ഇത്തരത്തിലൊരു പ്രോജക്ടിനെക്കുറിച്ച് ചിന്തിക്കുവാൻ കാരണമുണ്ട്. ഗൾഫിലെ സാമ്പത്തിക പ്രതിസന്ധി വിദേശമലയാളികളുടെ ജീവിത നിലവാരത്തെ പ്രതീകൂലമായി ബാധിച്ച സാഹചര്യത്തിൽ, ഈ ഫൈവ് സ്റ്റാർ ഹോട്ടലിൽ ഒരേ സമയം നിക്ഷേപവും വരുമാനമാർഗവുമാകുന്ന ഒരു സംരംഭം അവതരിപ്പിക്കുകയാണ്. ഗൾഫ് മേഖലയിൽ ഉണ്ടായ സാമ്പത്തിക മാന്ദ്യവും തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും മൂലം വിദേശമലയാളികളുടെ സാമ്പത്തികഭദ്രതയ്ക്ക് ഇളക്കം തട്ടിയിട്ടുണ്ട്. വരുമാനം കുറഞ്ഞതോടെ ഇതുവരെ പിന്തുടർന്നുപോന്ന ജീവിതശൈലി നിലനിർത്താൻ പാടുപെടുന്നവർ ധാരാളമുണ്ട്. അതോടൊപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്കകളും അവരെ അലട്ടുന്നുണ്ട്. നാട്ടിലേക്ക് തിരികെപ്പോന്നാലും വിദേശത്തു ലഭിച്ചിരുന്നത്രയും ശമ്പളമുള്ള ജോലി ലഭിക്കാനുള്ള സാധ്യത കുറവാണ്. പുതിയൊരു ബിസിനസ് തുടങ്ങി വിജയിപ്പിക്കാനും അങ്ങനെ സമ്പത്ത് വർധിപ്പിക്കാനുമുള്ള ധൈര്യവും ഇച്ഛാശക്തിയും എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഈയൊരു സാഹചര്യത്തിൽ രണ്ടാമതൊരു വരുമാന മാർഗമാണ് ഗോൾഡൻ ഫെതർ ഫൈവ്സ്റ്റാർ ഹോട്ടലിലൂടെ ലഭിക്കുന്ന പ്രതിമാസ വാടക.നിലവിലുള്ള ജോലിക്കു പുറമേ, രണ്ടാമതൊരു പാർട്ട്‌ടൈം ജോലി കൂടി ചെയ്ത് വരുമാനം വർധിപ്പിക്കുന്നതിലും എത്രയോ ആയാസരഹിതമാണിത്. ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ഗുരുവായൂരിൽ വാങ്ങുന്ന ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ സ്യൂട്ട് റൂം നിങ്ങൾക്കൊരു അസറ്റ് ആയിരിക്കുമ്പോൾത്തന്നെ, നിങ്ങളുടേതായ യാതൊരു ശ്രമങ്ങളുമില്ലാതെ അതിൽനിന്നും വാടക ഇനത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കുന്നു.

രണ്ടാമതൊരു വരുമാനം ആഗ്രഹിക്കുന്ന ആർക്കും ഗുരുവായൂരിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിക്ഷേപിക്കാം, പ്രതിമാസം 30,000 രൂപയോ അതിലധികമോ വാടകയായി നേടാം. അതിലൂടെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നേടാം, നിങ്ങൾ സ്വപ്‌നം കണ്ട ലൈഫ്‌സ്റ്റൈലിലുള്ള ജീവിതം നയിക്കാം.
ഗുരുവായൂരിന്റെ ഹൃദയഭാഗത്താണ് തൃശൂർ മെയിൻ റോഡിൽ ഈസ്റ്റ് നടയിൽ ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസ് ഒരുക്കുന്ന ഗോൾഡൻ ഫെതർ. ഇവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 600 മീറ്റർ മാത്രമേ ദൂരമുള്ളു. റെയിൽവേ സ്‌റ്റേഷനും ബസ് ടെർമിനലും തൊട്ടടുത്താണ്. ഒറ്റത്തവണ നിക്ഷേപമിറക്കിയാൽ ജീവിതകാലം മുഴുവൻ വരുമാനം നേടാനാകുന്ന വിധത്തിലുള്ള നിക്ഷേപം കൂടിയാണ് ഗോൾഡൻ ഫെതർ.

വാടകയിനത്തിൽ മികച്ച വരുമാനം ഉറപ്പാണ്

ഇന്ത്യയിൽ ബദരിനാഥ ക്ഷേത്രം, പുരി ജഗൻനാഥ ക്ഷേത്രം, തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള ഹിന്ദുക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്‌ളാഗ്ഷിപ്പ് മിഷനായ 'അമൃതി'ന്റെ (Atal Mission for Rejuvenation and Urban Transformation) കീഴിൽ വൻ വികസനമാണ് ഗുരുവായൂരിനെ കാത്തിരിക്കുന്നത്. പ്രതിദിനം 40,000 മുതൽ 60,000 വരെ തീർത്ഥാടകർ വരുന്ന ഗുരുവായൂരിൽ ഫൈവ് സ്റ്റാർ സൗകര്യങ്ങളോടെ ഒരു ഹോട്ടൽ ഇപ്പോഴില്ല. ഗുരുവായൂരമ്പലത്തിലെ കല്യാണമണ്ഡപത്തിൽ പ്രതിദിനം ശരാശരി 70 മുതൽ 100 വരെ കല്യാണങ്ങൾ നടക്കുന്നുണ്ട്. കല്യാണങ്ങൾക്കു പുറമേ ചോറൂണ്, തുലാഭാരം തുടങ്ങിയ ചടങ്ങുകളും സംഗീതോത്സവം, കൃഷ്ണനാട്ടം, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ കലാപരിപാടികളും നടക്കാറുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുവാനായി ദൂരെസ്ഥലത്തുനിന്നു പോലും കുടുംബാംഗങ്ങളും ബന്ധുക്കളും ഗുരുവായൂരിലെത്തുന്നു. അതുകൊണ്ടുതന്നെ ഗുരുവായൂരും സമീപപ്രദേശങ്ങളിലുമുള്ള ഓഡിറ്റോറിയങ്ങളെല്ലാം വർഷം മുഴുവനും ബുക്ക് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം പരിപാടികൾ നടത്തുവാനായി പൂർണമായും എയർകണ്ടീഷൻ ചെയ്ത വലിയ മൾട്ടിപർപ്പസ് ഹോൾ ഗോൾഡൻ ഫെതർ ഫൈവ്സ്റ്റാർ ഹോട്ടലിലുണ്ട്. ഇതെല്ലാം ഹോട്ടലിലെ താമസക്കാരുടെ എണ്ണം ഉറപ്പാക്കുന്ന കാരണങ്ങളാണ്.

ഇന്ത്യയിൽ സ്പിരിച്ചൽ ടൂറിസവും ഹെൽത്ത് ടൂറിസവും വളർന്നു വരുന്ന മേഖലകളാണ്. ഡ്രീംസ് വേൾഡിന് അന്തർദേശീയ ടൂർ ഓപ്പറേറ്റർമാരുമായി കൈകോർത്ത് ബിസിനസ് വർധിപ്പിക്കുന്നതിനായി പരിചയസമ്പന്നരായ ജീവനക്കാരുടെ ടീം തന്നെയുണ്ട്. അതിനാൽ ഗ്രൂപ്പ് ബുക്കിംഗിലൂടെയും താമസക്കാരുടെ എണ്ണമുയർത്താൻ കഴിയും. സമീപപ്രദേശങ്ങളിലെ പ്രശസ്ത ക്ഷേത്രങ്ങളും പളളികളും മസ്ജിദുകളും സ്പിരിച്വൽ ടൂറിസത്തിൽ ഉൾപ്പെടുത്തുവാൻ കഴിയും.

ഹെൽത്ത് ടൂറിസത്തെക്കുറിച്ച് പറയുമ്പോൾ, 2015 ഒക്‌ടോബറിൽ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം സെക്ടർ മൂന്ന് ബില്യൺ ഡോളറിന്റെ മൂല്യമുള്ളതായി കണക്കാക്കപ്പെട്ടു. വരുംവർഷങ്ങളിൽ അതിന്റെ മൂല്യം ഇനിയും ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ കുറഞ്ഞ ചിലവിൽ ആധുനിക ചികിത്സ ലഭിക്കുന്നതിനാൽ, ഇവിടേയ്ക്ക് ചികിത്സയ്ക്കായി എത്തുന്ന വിദേശികളുടെ എണ്ണം കൂടിവരികയാണ്. ആയുർവേദത്തിനും വിദേശീയരുടെ ഇടയിൽ പ്രിയമേറുന്നു. മെഡിക്കൽ ടൂറിസത്തോടൊപ്പം വിനോദസഞ്ചാര സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് അതിനെ ഉപയോഗപ്പെടുത്തുവാൻ ഗോൾഡൻ ഫെതർ, ഡിജിറ്റൽ മാർക്കറ്റിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുന്നു.

അതിനാൽ, ഗോൾഡൻ ഫെതർ ഫൈവ് സ്റ്റാർ ഹോട്ടൽ മികച്ച രീതിയിൽ മൂലധന വർധനവിന് സാധ്യതയുള്ളതും വാടകയിനത്തിൽ സ്ഥിര വരുമാനം നൽകുന്നതുമായ മികച്ച നിക്ഷേപമായിരിക്കും.

പ്രോജക്ടിന്റെ സവിശേഷതകൾ

വിദേശ മലയാളികൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പദ്ധതി എന്ന നിലയിൽ, ഉടമസ്ഥർക്ക് സുസ്ഥിരമായ വരുമാന സ്രോതസ് എന്ന നിലയിൽ ഡ്രീം വേൾഡ് പ്രോപ്പർട്ടീസ് അവതരിപ്പിക്കുന്ന ഗോൾഡൻ ഫെതർ എന്ന പ്രോജക്ടിന് സവിശേഷതകൾ ഏറെയുണ്ട്.

10 നിലകളിലായി മുറികളും കൺവെൻഷൻ സെന്റർ, ഡൈനിംഗ് ഹോൾ, റസ്റ്ററന്റുകൾ, 24 മണിക്കൂറും പ്രവർത്തിക്കുന്ന കോഫി ഷോപ്പ്, സ്പാ, ഹെൽത് ക്ലബ്, ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ, റൂഫ് ടോപ് പാർട്ടി ഏരിയ, സ്‌നൂക്കർ ക്ലബ്, ഇൻഡോർ ഗെയിം സെന്റർ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു പുറമേ, അതിവിശാലമായ ഷോപ്പിംഗ് മാളും 3 സ്‌ക്രീൻ മൾട്ടിപ്ലക്‌സും ഈ പ്രോജക്ടിലുണ്ട്. ഇതു കൂടാതെ, ഫൈവ് സ്റ്റാർ ഹോട്ടലും ഫാമിലി എന്റർടെയ്ൻമെന്റ് സോണും G+ 4ഫ്‌ളോർ റീറ്റെയ്ൽ ഷോപ്പ്/ഹൈപ്പർമാർക്കറ്റും ഓഫീസുകളുമുണ്ട്.
ആറ് ടൈപ്പിലുള്ള ലക്ഷ്വറി സ്യൂട്ട് റൂമുകളിൽ നിന്ന് അനുയോജ്യമായവ നിക്ഷേപകർക്ക് തെരഞ്ഞെടുക്കാവുന്നതാണ്. പ്രമുഖമായ മുൻനിര ബാങ്കുകളെല്ലാം അംഗീകാരം നൽകിയിട്ടുള്ള പ്രോജക്ടാണിത്. താങ്ങാവുന്നതും ഹിതകരവുമായ പേയ്‌മെന്റ് പ്ലാനുകളാണ് ഗോൾഡൻ ഫെതർ പ്രോജക്ടിന്റേത്. ഫുള്ളി ഫർണിഷ്ഡ് അപ്പാർട്ട്‌മെന്റുകളാണ് കൈമാറ്റം ചെയ്യുക. ഗുരുവായൂർ പോലെ പ്രധാനപ്പെട്ടൊരു ലൊക്കേഷനിൽ, ഷോപ്പിംഗ് മാളും ഹൈപ്പർമാർക്കറ്റും മൾട്ടിപ്ലെക്‌സുമുള്ള ഒരു ടൗൺഷിപ്പിലാണ് ഈ അപ്പാർട്ട്‌മെന്റുകൾ എന്നതും നിക്ഷേപത്തിന്റെ മൂല്യമുയർത്തുന്നു.
തുകയുടെ 80 ശതമാനവും ലോൺ ലഭിക്കും. പ്രോപ്പർട്ടി മാനേജ്‌മെന്റിനെക്കുറിച്ചും നിക്ഷേപകർക്ക് ആകുലപ്പെടേണ്ടതില്ല. 480 മുതൽ 990 ചതുരശ്രഅടി വരെ റെയ്ഞ്ചിലുള്ള ഒന്നോ അതിലധികമോ അപ്പാർട്ട്‌മെന്റുകളിൽ നിക്ഷേപിക്കാവുന്നതാണ്. പ്രോജക്ട് പൂർത്തിയാകുമ്പോൾത്തന്നെ ഡ്രീംസ് വേൾഡ് ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പ്രവർത്തനം ആരംഭിക്കും. ഓരോ മാസവും കിട്ടുന്ന മുഴുവൻ വാടകയും, എത്ര ചതുരശ്ര അടിയാണ് ഓരോ നിക്ഷേപകർക്ക് സ്വന്തമായുള്ളത് എന്നതിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നതാണ്. നിക്ഷേപകരുടെ അപ്പാർട്ട്‌മെന്റ് ആ മാസത്തിൽ വാടകയ്ക്ക് കൊടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും ഈ വിഹിതം അവർക്ക് കിട്ടുന്നതാണ്. അതുകൊണ്ടു തന്നെ, ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസിന്റെ ഗോൾഡൻ ഫെതറിൽ ഒരിക്കൽ നിക്ഷേപിച്ചാൽ പിന്നീട് നിങ്ങൾ ഒന്നുമറിയേണ്ടതില്ല. അത് നിങ്ങൾക്ക് പണം തന്നുകൊണ്ടേയിരിക്കും. നിങ്ങളുടെ നിക്ഷേപത്തിന്റെ മൂല്യവും വർധിച്ചുകൊണ്ടേയിരിക്കും.

ഉത്സവം ഹോട്ടൽ അപ്പാർട്ട്‌മെന്റ്

ഡ്രീം വേൾഡ് പ്രോപ്പർട്ടീസിന്റെ മറ്റൊരു ഹോട്ടൽ അപ്പാർട്ട്‌മെന്റ് പ്രോജക്ടാണ് ഗുരുവായൂരിലെ ഉത്സവം. ഹോട്ടലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, ത്രീ സ്റ്റാർ സൗക്യങ്ങളോടു കൂടിയ ഉത്സവം ബുക്കിംഗ് ഡോട്ട് കോം, മെയ്ക്ക് മൈ ട്രിപ്പ്, ഗോഐബിബോ തുടങ്ങിയ സൈറ്റുകളിൽ ലഭ്യമായ ഹോട്ടൽ അപ്പാർട്ട്‌മെന്റാണ്. ഉത്സവത്തിലെ അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് നൽകുന്നതിലൂടെ ഉടമയ്ക്ക് മാസം തോറും വരുമാനം നേടാവുന്നതാണ്. ഈ പ്രോജക്ടിൽ ഇനി ഏതാനും അപ്പാർട്ട്‌മെന്റുകൾ ലഭ്യമാണ്. നിക്ഷേപം എന്ന നിലയിൽ മികച്ച ചോയ്‌സാണ് ഈ അപ്പാർട്ട്‌മെന്റുകൾ.

കൂടുതൽ വിവരങ്ങൾക്കായി www.dreamsworldproperties.com എന്ന സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ ഞങ്ങളുടെ യുഎഇ നമ്പറായ +971 509292901ലോ ഇന്ത്യൻ നമ്പറായ +91 888 00 002ലോ വിളിക്കുക. പ്രോജക്ടിന്റെ വാക്ക് ത്രൂ വീഡിയോ കാണുവാനായി http://youtube/qba-k1jngTY എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ഡിസംബർ 3, 4 തീയതികളിൽ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്‌സ്‌പോയിൽ ഡ്രീംസ് വേൾഡ് പ്രോപ്പർട്ടീസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Content Highlights: dreams World Properties


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented