ആർക്കോൺ ഹോംസ്: തലസ്ഥാനത്തെ മികച്ച ലൊക്കേഷനുകളിൽ സൂപ്പർ സ്‌റ്റൈലിഷ് അപ്പാർട്ട്മെന്റുകൾ


Arcon - Cybercity

പുത്തൻ ട്രെൻഡുകളും മാറുന്ന ലൈഫ്‌സ്റ്റൈലും ഉപഭോക്താക്കളുടെ താൽപര്യങ്ങളും മനസിലാക്കിക്കൊണ്ട മികവുറ്റ പ്രോജക്ടുകൾ ഒരുക്കുന്ന ബിൽഡറാണ് ആർക്കോൺ ഹോംസ്. ഭവനനിർമാണ രംഗത്ത് 28 വർഷത്തെ പാരമ്പര്യമുള്ള വിജയ ഫൗണ്ടേഷൻസിന്റെ പിൻബലമുള്ള ഗ്രൂപ്പാണ് ആർക്കോൺ ഹോംസ്. നിരവധി അപ്പാർട്ട്മെന്റുകളും വില്ലകളും കൊമേഷ്യൽ കോംപ്ലക്സുകളും ഗെയ്റ്റഡ് കമ്യൂണിറ്റികളും മറ്റ് ന്യൂ എയ്ജ് പ്രോജക്ടുകളും നിർമിച്ച്് വൈദഗ്ധ്യം തെളിയിച്ച കമ്പനിയാണിത്. വിജയ ഫൗണ്ടേഷൻ തെക്കേയിന്ത്യയിലുടനീളം നിരവധി പ്രമുഖ പ്രോജക്ടുകളുടെ പൈലിംഗിനും ഫൗണ്ടേഷനും ചെയ്തിട്ടുണ്ട്. ഗവൺമെന്റ്, കോർപ്പറേറ്റ് തലത്തിലുള്ള വലിയൊരു ഉപഭോക്തൃനിര തന്നെ ഇവർക്കുണ്ട്. അതുകൊണ്ടുതന്നെ ഗുണമേന്മയയിൽ ഭവനനിർമാണ രംഗത്ത് തിരുവനന്തപുരത്തെ ഏറ്റവും വിശ്വസ്വനീയമായ പേരുകളിൽ ഒന്നാണ് ആർക്കോൺ ഹോംസ്.


ഏറ്റവും ഉയർന്ന ക്വാളിറ്റിയുള്ള ബ്രാൻഡഡ്, ഹൈ എൻഡ് ഉൽപ്പന്നങ്ങളാണ് നിർമാണത്തിനായി ആർക്കോൺ ഉപയോഗിക്കുന്നത്. ധാർമികതയും വിശ്വസ്തതയും മൂല്യബോധവും പ്രൊഫഷണലിസവും ആർക്കോൺ ഹോംസ് എന്നും കാത്തുസൂക്ഷിക്കുന്നു. തിരുവനന്തപുരത്തെ പ്രമുഖ ലൊക്കേഷനുകളിലുള്ള ആർക്കോൺ ഹോംസിന്റെ നാല് പ്രീമിയം പ്രോജക്ടുകൾ പരിചയപ്പെടുത്താം.ആർക്കോൺ എക്‌സോട്ടിക്ക
തിരുവന്തപുരത്ത് കിംസ് ആശുപത്രിക്കടുത്തായി ആർക്കോൺ ഹോംസ് നിർക്കുന്ന പുതിയ പ്രീമിയം പ്രോജക്ടാണ് ആർക്കോൺ എക്‌സോട്ടിക്ക. പതിനൊന്ന് നിലകളിലായി, രണ്ടും മൂന്നും ബെഡ്‌റൂമുകളോട് കൂടിയ 55 അപ്പാർട്ട്‌മെന്റുകളാണ് ഈ പ്രോജക്ടിലുള്ളത്.
ചെയ്ഞ്ച് റൂമും ലോക്കറുമുള്ള റൂഫ്‌ടോപ്പ് സ്വിമ്മിംഗ് പൂൾ, എല്ലാവിധ സജ്ജീകരണങ്ങളുമുള്ള എയർ കണ്ടീഷൻ ചെയ്ത ജിം, ലാൻഡ്‌സ്‌കേപ്ഡ് റൂഫ്‌ടോപ്പ് പാർട്ടി ഏരിയ, കിഡസ് പൂൾ ആൻഡ് പ്ലേ ഏരിയ, ഭിന്നശേഷിക്കാർക്കുള്ള കാർ പാർക്കിംഗ്, റെസ്‌ക്യൂ ഡിവൈസോടു കൂടിയ രണ്ട് ഓട്ടോമാറ്റിക് എലിവേറ്ററുകൾ, എയർകണ്ടീഷൻ ചെയ്ത ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ ആധുനികമായ സൗകര്യങ്ങളെല്ലാം ഈ പ്രോജക്ടിൽ ഒരുക്കുന്നുണ്ട്. കിംസ്, ലുലുമാൾ, കൊച്ചുവേളി റെയിൽവേ സ്‌റ്റേഷൻ, എയർഫോഴ്‌സ് ക്വാർട്ടേഴ്‌സ്, കുമാരപുരം, എംജിഎം സ്‌കൂൾ, മെഡിക്കൽ കോളേജ്, എയർപോർട്ട്, യൂണിവേഴ്‌സിറ്റി, സെക്രട്ടറിയേറ്റ് എന്നിവയെല്ലാം ഇതിനടുത്താണ്.

ആർക്കോൺ എലൈറ്റ്
തിരുവനന്തപുരത്തെ ഏറ്റവും മികച്ച ലൊക്കേഷനുകളിൽ ഒന്നായ ശാസ്തമംഗലത്ത് പൈപ്പിൻമൂട്ടിലുള്ള ന്യൂ ലോഞ്ച് പ്രോജക്ടാണ് ആർക്കോൺ എലൈറ്റ്. തികഞ്ഞ സ്വകാര്യതയും വിശാലമായ ഇടങ്ങളുമാണഅ ആർക്കോൺ എലൈറ്റിന്റെ പ്രധാന സവിശേഷത. അഞ്ച് മുതൽ 11 നിലകൾ വരെ, ഒരു നിലയിൽ ഒറ്റ അപ്പാർട്ട്‌മെന്റ് മാത്രമായാണ് ആർക്കോൺ ഈ പ്രോജക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്നും നാലും ബെഡ്‌റൂമുകളോടു കൂടിയ അപ്പാർട്ട്‌മെന്റുകളാണ് എലൈറ്റിൽ ഉള്ളത്.
ലാൻഡ്‌സ്‌കേപ് ചെയ്ത റൂഫ്‌ടോപ് പാർട്ടി ഏരിയ, എല്ലാ സജ്ജീകരണങ്ങളോടും കൂടിയ എയർകണ്ടീഷൻ ചെയ്ത യൂണിസെക്‌സ് ജിം, എയർകണ്ടീഷൻ ചെയ്ത ഗസ്റ്റ് സ്യൂട്ട് തുടങ്ങിയ അമിനിറ്റീസ് എല്ലാം ഈ പ്രോജക്ടിൽ ഉണ്ടായിരിക്കും. ഗോൾഫ് ലിങ്ക്‌സ്, ഉദയ പാലസ് കൺവെൻഷൻ സെന്റർ, രാമകൃഷ്ണ ഹോസ്പിറ്റൽ, കവടിയാർ ജംഗ്ഷൻ, വഴുതക്കാട് ജംഗ്ഷൻ, കവടിയാർ ജംഗ്ഷൻ, സാൽവേഷൻ ആർമി സ്‌കൂൾ, നിർമല ഭവൻ സ്‌കൂൾ, എസ്.കെ ഹോസ്പിറ്റൽ എന്നിവയെല്ലാം ഇതിനടുത്താണ്. ഇവിടെ നിന്ന് എയർപോർട്ടിലേക്ക് ആറ് കിലോമീറ്ററും എയർപോർട്ടിലേക്ക് 6.6 കിലോമീറ്ററും ദൂരമേയുള്ളു.

ആർക്കോൺ ഇൻസ്പയർ
അതിമനോഹരമായ 74 സ്റ്റൈലിഷ് അപ്പാർട്ട്മെന്റുകളുമായി ആർക്കോൺ ഹോംസ് ഒരുക്കുന്ന പ്രീമിയം ലക്ഷ്വറി പ്രോജക്ടാണ് ആർക്കോൺ ഇൻസ്പയർ. ലുലുമാളിനും യുഎസ്എടി ഗ്ലോബൽ ഇൻഫോസിസിനിനും അടുത്താണ് ആർക്കോൺ ഇൻസ്പയർ.


20 (ഗ്രൗണ്ട് + 19) നിലകളിലായി ഒരുക്കിയിയിട്ടുള്ള മിക്ക അപ്പാർട്ട്മെന്റുകളിൽ നിന്നും കടൽക്കാഴ്ചകൾ കാണാം. മികവോടെ രൂപകൽപ്പന ചെയ്തിട്ടുള്ള 2 & 3 BHK അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. ഏറ്റവും മുകളിലെ രണ്ട് നിലകൾ പൂർണമായും അമിനിറ്റീസിനായി മാറ്റിവച്ചിരിക്കുകയാണ്. ഏറ്റവും താഴത്തെ മൂന്ന് നിലകൾ പൂർണമായും കാർ പാർക്കിംഗ് ഏരിയ ആണ്. ടോപ് ഫ്ളോറിൽ ഇൻഫിനിറ്റി സ്വിമ്മിംഗ് പൂൾ വിത്ത് പാർട്ടി ഡെക്ക്, തൊട്ടു താഴത്തെ നിലയിൽ എയർ കണ്ടീഷൻ ചെയ്ത മൂവി ലോഞ്ചും മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. ഇതിനു പുറമേ ചിൽഡ്രൻസ് പ്ലേ ഏരിയ, അസോസിയേഷൻ ഹാൾ/മൾട്ടിപ്പർപ്പസ് ഹാൾ, എല്ലാ സൗകര്യങ്ങളോടും കൂടിയ എയർകണ്ടീഷൻ ചെയ്ത യൂണിസെക്സ് ജിം, ചെയ്ഞ്ചിംഗ് റൂം, പൊതുഇടങ്ങളിൽ സോളാർ പാനൽ എല്ലാം ഈ പ്രോജക്ടിലുണ്ട്.
ഓരോ അപ്പാർട്ട്മെന്റിൽ നിന്നും സെക്യൂരിറ്റി ക്യാബിനിലേക്ക് ഇന്റർകോമിലൂടെ ബന്ധപ്പെടാനാകും. ബയോമെട്രിക് ആക്സസ് കാർഡ് വഴിയാണ് അകത്തേക്കുള്ള പ്രവേശനം. റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലേ, ഗ്യാസ് ലീക്ക് ചെയ്താൽ കണ്ടുപിടിക്കാനുള്ള സംവിധാനം, പ്രധാന ഇടങ്ങളിൽ സിസിടിവി സർവെയിലൻസ് ക്യാമറ, ലിവിംഗ് റൂമിലേക്കും മാസ്റ്റർ ബെഡ്റൂമിലേക്കും ഡിറ്റിഎച്ച്/കേബിൾ പ്രൊവിഷൻ, വൈ-ഫൈ, സീവേജ് വാട്ടർ ട്രീറ്റ്മെന്റ്, പ്രത്യേക ലെറ്റർ ബോക്സ് തുടങ്ങിയവല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു. നിരവധി മൾട്ടി നാഷണൽ കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആക്കുളം പോലുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിന്റെ സമീപത്തുണ്ട്.

ആർക്കോൺ സൈബർസിറ്റി
ടെക്നോപാർക്ക് ഫസ്റ്റ് ഫയ്‌സിനും തേർഡ് ഫെയ്സിനും സമീപത്തായി ആർക്കോൺ ഒരുക്കുന്ന പ്രീമിയം അപ്പാർട്ട്മെന്റുകളാണ് ആർക്കോൺ സൈബർസിറ്റി. ബെയ്സ്മെന്റ് + ഗ്രൗണ്ട് + 16 നിലകളിലായി 70 അപ്പാർട്ട്മെന്റുകളാണ് ഇതിലുള്ളത്. 1066 മുതൽ 1197 വരെ സ്‌ക്വയർഫീറ്റ് വലിപ്പത്തിലുള്ള 2 BHK അപ്പാർട്ട്മെന്റുകളും 1554 മുതൽ 1589 വരെ സ്‌ക്വയർഫീറ്റ് വലിപ്പത്തിലുള്ള 3 BHK അപ്പാർട്ട്മെന്റുകളുമാണ് ഇതിലുള്ളത്.


എയർ കണ്ടീഷൻ ചെയ്ത മൂവി ലോഞ്ച്, ബിബിക്യു ഉള്ള ലാൻഡ്സ്‌കേപ് ചെയ്ത റൂഫ്ടോപ് പാർട്ടി ഏരിയ, സിറ്റിംഗ് ഏരിയയോടു കൂടിയ ഗസീബോ, പ്രൈവറ്റ് ടെറസുള്ള മൾട്ടിപർപ്പസ് ഹാൾ, ഡിസൈനർ എൻട്രൻസ് ലോബി, റെസ്റ്റ് റൂമുകളോടും ലോക്കറുകളോടും കൂടിയ റൂഫ്ടോപ് സ്വിമ്മിംഗ് പൂൾ, ശീതീകരിച്ച ഫുള്ളി എക്യുപ്ഡ് ഫിറ്റ്നസ് സെന്റർ, കിഡ്സ് പൂൾ, കിഡ്സ് പ്ലേ ഏരിയ, ഇൻഡോർ ഗെയിംസ് സൗകര്യങ്ങളോടു കൂടിയ കിഡ്സ് പ്ലേറൂം, ബാഡ്മിന്റൺ കോർട്ട് എന്നീ സൗകര്യങ്ങളുണ്ട്. ഇതിനു പുറമേ അസോസിയേഷൻ റൂം, ശീതീകരിച്ച ഗസ്റ്റ് സ്യൂട്ട്, സന്ദർശകർക്കും കാർ പാർക്കിംഗ് സൗകര്യം, ഭിന്നശേഷിയുള്ളവർക്ക് കാർ പാർക്കിംഗ് സൗകര്യം, ഡ്രൈവറിന്റെ ടോയ്ലറ്റ്, വൈഫൈ പ്രൊവിഷൻ, ഷോപ്പിംഗ് ട്രോളികൾ, കാർവാഷ് പ്രൊവിഷൻ, റെറ്റിക്കുലേറ്റഡ് ഗ്യാസ് സപ്ലൈ, പൊതുഇടങ്ങളിൽ സോളാർ ലൈറ്റുകൾ, സീവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സോളിഡ് വെയ്സ്റ്റ് മാനേജ്മെന്റിനുള്ള ബയോ ബിൻസ്, ബയോമെട്രിക് ആക്സസ്, പ്രധാന ഇടങ്ങളിൽ സിസിടിവി, 24 ഃ 7 സെക്യൂരിറ്റി, അപ്പാർട്ട്മെന്റുകളും സെക്യൂരിറ്റി ക്യാബിനുകളും തമ്മിൽ ഇന്റർകോം സൗകര്യം, വീഡിയോ ഡോർ ഫോൺ (ഓപ്ഷണൽ), ജനറേറ്റർ ബായ്ക്ക് അപ്പ്, മോഡേൺ ഫയർ ഫൈറ്റിംഗ് സിസ്റ്റംഎന്നിവ ഉണ്ടായിരിക്കുന്നതാണ്.
യാത്രയ്ക്കും വിനോദത്തിനും ഷോപ്പിംഗിനുമെല്ലാം ഏറെ സൗകര്യപ്രദമായ ലൊക്കേഷനിലാണ് ഈ പ്രോജക്ട്. ടെക്നോപാർക്ക് ഫെയ്സ് 1, ഫെയ്സ് 3, ടിസിഎസ് ക്യാംപസ്, യുഎസ്ടി ഗ്ലോബൽ, ഇൻഫോസിസ് എന്നീ ഐടി പാർക്കുകളെല്ലാം ഇതിനടുത്താണ്. പ്രമുഖ സ്‌കൂളുകളും ആശുപത്രികളും മാളുകളും അടുത്തുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
വെബ് സൈറ്റ്: www.arconhomebuilders.com
ഇ മെയിൽ: marketing@arconhomebuilders.com
ഫോൺ: 9744 233 000

ഡിസംബർ 3,4 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോയിൽ ആർക്കോൺ ഹോംസിന്റെ സ്റ്റാൾ ഉണ്ടായിരിക്കുന്നതാണ്.

Registration Link

https://www.keralapropertyexpo.co.in/embed-form.php

Content Highlights: Arcon Homes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented