Special Pages

മലയാളി മാറ്റാത്ത ശീലങ്ങളും ശീലക്കേടുകളും

31 October, 2022

പണം കൊടുത്താല്‍ പുതുമ സ്വന്തമായി എന്നാണു ഭാവം. പുതിയ കാറിന്റെ പോളിത്തീന്‍ കവര്‍ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രജിസ്റ്റേര്‍ഡ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് തന്നെ വണ്ടി ഓടിക്കും.

ടൂത്ത് പേസ്റ്റ് തീര്‍ന്നാല്‍ ഞെക്കി ഞെക്കി അതിന്റെ അവസാന തുള്ളിയും ഊറ്റിയെടുക്കാന്‍ മലയാളിക്കു മുന്നില്‍ മറ്റാരുമില്ല

ഹര്‍ത്താലെന്നു കേട്ടാല്‍ ആഹ്ലാദപൂരിതമാകും നമ്മുടെ അന്തരംഗം. നാലു പേര്‍ നടത്തുന്ന പഞ്ചായത്ത് ഹര്‍ത്താല്‍ ആണെങ്കിലും പുറത്തിറങ്ങില്ല. എങ്ങനെ ഹര്‍ത്താല്‍ ആഘോഷിക്കാം എന്ന് മലയാളിയെ കണ്ട് പഠിക്കണം.

ഭംഗിയുളള പാത്രങ്ങള്‍ വാങ്ങി വന്‍വില കൊടുത്ത് ഷോക്കേസില്‍ അടുക്കി വയ്ക്കും. തൂത്തു വൃത്തിയാക്കി വയ്ക്കുമെന്നതല്ലാതെ മരിക്കും വരെ പുറത്തെടുക്കില്ല.

ഏത് വീട്ടില്‍ പോയാലും മുറ്റത്ത് കിണര്‍ കണ്ടാല്‍ ഒന്ന് എത്തി നോക്കും. അതില്‍ വെള്ളമാണ് എന്നറിയാം. എങ്കിലും നോക്കിയില്ലെങ്കില്‍ ഒരു തൃപ്തി വരില്ല.

രാവിലെയെന്നോ രാത്രിയെന്നോ വ്യത്യാസമില്ല. പൊറോട്ട കിട്ടിയാല്‍ മലയാളി ഹാപ്പിയാണ്.

പണിയെടുക്കാന്‍ കേരളത്തിലേക്കു വന്നവന്‍ ഏത് നാട്ടുകാരനുമായിക്കോട്ടെ, അവരെല്ലാം നമുക്കു ബംഗാളികള്‍ തന്നെ.

ടെലിവിഷന്റെ റിമോട്ട് പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ആദ്യം അടിച്ചും ഇടിച്ചും നോക്കും. പിന്നെ ബാറ്ററി ഊരി ഉരച്ചു നോക്കും. പരമാവധി പണിയെടുപ്പിച്ചിട്ടേ പുതിയത് വാങ്ങു.

മുള്ളുമ്പോള്‍ കൂടെ മുള്ളാന്‍ ആയിരം പേര്‍ വരുമെന്നതാണു ലൈന്‍. ഒരാള്‍ മൂത്രം ഒഴിക്കാന്‍ നിന്നാല്‍ കൂടെയുള്ളവര്‍ക്ക് മുട്ടിയില്ലെങ്കിലും കമ്പനി കൊടുക്കാന്‍ മലയാളി കഴിഞ്ഞിട്ടേ ആളുള്ളൂ.

NEXT STORY

അടി-മുടി മാറിയ മലയാളി മാന്‍


Swipe-up to View