ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ
തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം സാധ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഇടപെടല്‍ ആവശ്യമാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ നോര്‍ക്കയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുമെന്നും ഇതിന്റെ ആവശ്യങ്ങള്‍ക്കായി 10 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു. ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളുടെ പ്രത്യേക ഡാറ്റാബാങ്ക് നോര്‍ക്ക വകുപ്പ് തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ യുക്രൈനില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികളുടെ കണക്ക് പുറത്തുവന്നപ്പോഴാണ് ഇത്തരമൊരു ഡാറ്റാബാങ്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞതെന്നും മന്ത്രി വിശദീകരിച്ചു.
യുദ്ധഭൂമിയില്‍ നിന്ന് 3123 പേരെ 15 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ ഉള്‍പ്പെടെ സുരക്ഷിതമായി കേരളത്തില്‍ തിരിച്ചെത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Content Highlights: Kerala Budget 2022 News - Special cell formed for further study of students returned from Ukraine
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..