ധനമന്ത്രി കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി സിയാലിന്റെ മാതൃകയില്‍ മാര്‍ക്കറ്റിങ്ങ് കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിലാണ്
ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഈ പ്രഖ്യാപനം നടത്തിയത്.
കാര്‍ഷിക വിഭവങ്ങളുടെ സംസ്‌കരണത്തിനായി മൂല്യവര്‍ദ്ധനവിനുള്ള സൗകര്യങ്ങള്‍ കൂടുതലായി സൃഷ്ടിക്കണമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി ചൂണ്ടിക്കാട്ടി.
അന്തര്‍ദേശീയ തലത്തില്‍ പോലും ശ്രദ്ധിക്കാന്‍ കഴിയുന്ന ഒരു വലിയ വിപണി നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉത്പാദിപ്പിക്കാനും വിപണനം ചെയ്യാനും സൗകര്യമുള്ള പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ വ്യവസായ വകുപ്പിന് കീഴില്‍ ആരംഭിക്കാന്‍ 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് അനുവദിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വരുമ്പോള്‍ മാര്‍ക്കറ്റിങ്ങ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരെയും വ്യവസായ വാണിജ്യ സംരംഭകരെയും സഹകരിപ്പിച്ച് കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താനായി. സിയാലിന്റെ മാതൃകയില്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി രൂപീകരിക്കും. 100 കോടി രൂപ മൂലധനമുള്ള ഒരു മാര്‍ക്കറ്റിങ്ങ് കമ്പനിയായിരിക്കും ഇത്. ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ് ഗുണമേന്മ ഉറപ്പുവരുത്തല്‍ മാര്‍ക്കറ്റിങ് ഉള്‍പ്പെടെയുള്ള ചുമതലകള്‍ കമ്പനി നിര്‍വഹിക്കും. സര്‍ക്കാരിന്റെ ഷെയറില്‍ ഐ.ടി പദ്ധതിക്കായി ഈ വര്‍ഷം തന്നെ 20 കോടി രൂപ മാറ്റിവയ്ക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
Content Highlights: Kerala Budget 2022 - K.N Balagopal announces Marketing Company
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..