2023-24-ല്‍ പ്രത്യേക പരിസ്ഥിതി ബജറ്റ്; കാര്‍ബണ്‍ ബഹിര്‍ഗമനം 2050 ഓടെ പൂജ്യത്തിലെത്തിക്കും


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കേരളം പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ബജറ്റിനൊപ്പം പാരിസ്ഥിതിക ചെലവുകള്‍ അടങ്ങിയ ഒരു രേഖകൂടി അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതോടെ സുപ്രധാന പാരിസ്ഥിതിക മുന്നേറ്റം നടത്തുന്ന സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ കേരളത്തെ പരിസ്ഥിതി സൗഹാര്‍ദ സംസ്ഥാനമാക്കി മാറ്റുന്ന പദ്ധതികളും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. രണ്ടായിരത്തി അമ്പതോടുകൂടി നെറ്റ് സീറോ കാര്‍ബണ്‍ എമിഷനിലേക്ക് എത്തുന്നതിനുളള പരിശ്രമം കേരളം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറച്ചുകൊണ്ടുവന്ന് ആഗോളതാപനത്തിന്റെ അളവ് 1.5 ഡിഗ്രി സെല്‍ഷ്യസാക്കി കുറയ്ക്കുക എന്ന ദീര്‍ഘകാല ലക്ഷ്യം കൈവരിക്കുക എന്ന് ലോകരാഷ്ട്രങ്ങള്‍ പാരീസ് ഉടമ്പടി പ്രകാരം ധാരണയായിട്ടുണ്ട്. പല രാജ്യങ്ങളും 2070 ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ പദ്ധതികളിലൂടെയും വിവിധ ദേശീയ-അന്തര്‍ദേശീയ പദ്ധതികളിലൂടെയും മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വ്യവസായ സംഘങ്ങളുടെയും സഹകരണത്തോടെ 2050 ഓടെ നെറ്റ് കാര്‍ബണ്‍ ബഹിര്‍ഗമന നിരക്ക് പൂജ്യത്തിലെത്തിക്കാനാണ് കേരളത്തിന്റെ ശ്രമം. ഇതുവഴി രാജ്യത്തിനാകെ മാതൃകയാകും.

തൃശ്ശൂരിലെ പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊര്‍ജമേഖലയില്‍ സോളാര്‍ സ്ഥാപിച്ചുകൊണ്ട് നടത്തിയ പെരിഞ്ഞനോര്‍ജം എന്ന പദ്ധതിയെ കുറിച്ചും മന്ത്രി ബജറ്റില്‍ സൂചിപ്പിച്ചു. ഇതേ മാതൃക സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളും സഹകരണബാങ്കുകളും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ എടുക്കുന്ന വായ്പകള്‍ക്ക് പലിശയിളവ് നല്‍കും.

ജലാശയങ്ങളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും പദ്ധതി. വാമനപുരം നദി ശുചീകരണ പദ്ധതിക്ക് രണ്ടുകോടി രൂപ അനുവദിക്കും. അഷ്ടമുടി-വേനാട് കായല്‍ ശുചീകരണത്തിനായി 20 കോടി രൂപ അനുവദിക്കും. ശാസ്താംകോട്ട കായല്‍ ശുചീകരണത്തിനായി ഒരു കോടി അനുവദിക്കും. ഡാമുകളിലെ മണല്‍ വാരുന്നതിനായി യന്ത്രങ്ങള്‍ വാങ്ങുന്നതിനായി ആദ്യഘട്ടത്തില്‍ പത്തുകോടി രൂപ അനുവദിക്കും.

ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യുന്നതിനുളള ശുചിത്വസാഗരം പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കും. ഇതിനായി പത്തുകോടി രൂപ വകയിരുത്തും.

ഈറ മുള തുടങ്ങിയവ ഉപയോഗിച്ച് ഗുണമേന്മയുളള ഫര്‍ണീച്ചര്‍ നിര്‍മിക്കാനുളള പദ്ധതിയെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.


Content Highlights: Kerala Budget 2022 News - Special Environmental Budget for 2023-24

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented