പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
തിരുവനന്തപുരം: ഇ-പേയ്‌മെന്റ് ആപ്പുകള്‍ക്ക് സമാനമായി സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി ഇ-വാലറ്റ് സംവിധാനം വരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ടി.എസ്.ബി ഓണ്‍ലൈന്‍ പോര്‍ട്ടലിനെ ഇ-ട്രഷറിയുമായി ബന്ധിപ്പിച്ച് ഇടപാടുകാര്‍ക്ക് സാധ്യമാകുന്ന തരത്തില്‍ ഒരു ഇ-വാലറ്റ് സംവിധാനം നടപ്പിലാക്കും. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലാണ് ഇ-വാലറ്റ് സംവിധാനം പ്രഖ്യാപിച്ചത്. അതുവഴി യൂട്ടിലിറ്റി പേയ്മന്റ് സാധ്യമാകും. വൈദ്യുതി ബില്‍, വാട്ടര്‍ അതോറിറ്റി ബില്‍, ഇ-ചലാന്‍, മോട്ടോര്‍ വാഹന വകുപ്പ് പേയ്‌മെന്റുകള്‍ തുടങ്ങിയവ ഇനി ഈ സംവിധാനം വഴി അടയ്ക്കാന്‍ സാധിക്കും.
ധന ഇടപാടുകളുടെ അധിക സുരക്ഷ ഉറപ്പുവരുത്തുന്നിതിനായി ഐഎഫ്എംഎസ് ആപ്ലിക്കേഷനുകള്‍ ട്രഷറി നെറ്റ് വര്‍ക്കില്‍ മാത്രം ലഭ്യമാകുന്ന തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി അറിയിച്ചു. ജീവനക്കാരുടെ പെന്‍ നമ്പര്‍, ഒടിപി, എന്നിവ ഉപയോഗിച്ച് മാത്രം സിസ്റ്റത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന തരത്തില്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കും. ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകുകയാണെങ്കില്‍ മാത്രം ഒടിപി ജനററ്റേറ്റ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ കഴിയും വിധം നിയന്ത്രണം കൊണ്ടുവരും. ഐപി അധിഷ്ഠിത സുരക്ഷ, ലോഗിന്‍ ചെയ്യുവാന്‍ സാധിക്കാത്ത തരത്തില്‍ അവിധിദിന നിയന്ത്രണം, ഹാജര്‍ അടിസ്ഥാനത്തിലുള്ള ഇടപാട് നിയന്ത്രണം, സേവനത്തില്‍ നിന്ന് വിരമിക്കുമ്പോഴും സ്ഥലംമാറ്റം ലഭിക്കുന്നതിന് അനുസൃതമായും ട്രഷറി സിസ്റ്റം ഉപയോഗിക്കുവാന്‍ കഴിയാത്ത തരത്തില്‍ ഓട്ടോ-ഡീ ആക്ടിവേഷന്‍ എന്ന അധിക സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
Content Highlights: Kerala Budget 2022-Kerala state government is coming up with its own e-wallet system
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..