ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു
തിരുവനന്തപുരം: കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ക്കായി ഈ വര്‍ഷം 260 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു.
പ്രധാനപ്പെട്ട പദ്ധതികള്‍
2 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന വിവിധ തൊഴില്‍ദായക പദ്ധതികള്‍
നൈപുണ്യകേരളം പദ്ധതിയിലൂടെ വിവിധ നൈപുണ്യ തൊഴിലധിഷ്ഠിത പരിപാടികള്‍ വഴി അഞ്ചുവര്‍ഷം കൊണ്ട് എട്ടുലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി
അട്ടപ്പാടി, തിരുനെല്ലി, മറയൂര്‍ തുടങ്ങിയ പരിഗണന നല്‍കേണ്ട ആദിവാസി മേഖലകളില്‍ 500 യുവതീയുവാക്കള്‍ക്ക് സൗജന്യ തൊഴിലധിഷ്ഠിത നൈപുണ്യ വികസനപദ്ധതിയിലൂടെ തൊഴില്‍ നല്‍കും.
കുടുംബശ്രീ ഉല്പന്നങ്ങള്‍ക്ക് വിപണനം കണ്ടെത്തുന്നതിനായി പ്രത്യേക വിപണന ശൃംഖല രൂപീകരിക്കും.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമത്തിനായി ജില്ലാതലത്തില്‍ ഒരു ഇടം സൃഷ്ടിക്കും.
യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും അവരെ പൊതുധാരയില്‍ കൊണ്ടുവരുന്നതിനുമുളള കുടുംബശ്രീയുടെ ഓക്‌സിലറി ഗ്രൂപ്പുകള്‍ വഴി 3,06,090 യുവതികളെ അംഗങ്ങളാക്കാന്‍ സാധിച്ചുവെന്നും ധനമന്ത്രി ചൂണ്ടിക്കാണിച്ചു. നാല്‍പതുവയസ്സുവരെ പ്രായമുളളവരാണ് ഓക്‌സിലറി ഗ്രൂപ്പിലെ അംഗങ്ങള്‍. ഇവര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തി പ്രാദേശിക സാമ്പത്തിക വികസനത്തിനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുമായി കുറഞ്ഞ പലിശ നിരക്കില്‍ 500 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന് പലിശയിളവ് നല്‍കുന്നതിനായി 18 കോടി രൂപ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala Budget 2022 News - 260 crore for Kudumbashree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..