കെ.എൻ. ബാലഗോപാൽ|Photo: Mathrubhumi
തിരുവനന്തപുരം: വിദ്യാഭ്യാസമേഖലയ്ക്ക് നിര്‍ണായക വിഹിതം നീക്കിവെച്ച് സംസ്ഥാന ബജറ്റ്. സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് 200 കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചു.
ഓരോ സര്‍വകലാശാലയ്ക്കും 20 കോടി വീതം നല്‍കും. മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്കിനായി കിഫ്ബിയില്‍ നിന്ന് 100 കോടി അനുവദിക്കും. തിരുവനന്തപുരത്തായിരിക്കും ഈ പാര്‍ക്ക് നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ-ബയോ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലം മാറ്റം ലക്ഷ്യമിടുന്നുണ്ട്. ഇതിനായി സര്‍വകലാശാല ക്യാമ്പസുകളില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.
സര്‍വകലാശാലകളോട് ചേര്‍ന്ന് 1,500 പുതിയ ഹോസ്റ്റല്‍ മുറികള്‍ സ്ഥാപിക്കും. സ്‌കില്‍ പാര്‍ക്കുകള്‍ക്ക് 350 കോടി നീക്കിവെക്കും. ഇവ എല്ലാ ജില്ലകളിലും സ്ഥാപിക്കും.
കണ്ണൂരില്‍ പുതിയ ഐ.ടി. പാര്‍ക്ക് സ്ഥാപിക്കും. കണ്ണൂര്‍, കൊല്ലം ഐ.ടി. പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 1000 കോടി അനുവദിക്കും.
സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി ആയിരം കോടി നീക്കിവെക്കും. കൊച്ചി കണ്ണൂര്‍ വിമാനത്താവളങ്ങളോടു ചേര്‍ന്നാകും ഇവ സ്ഥാപിക്കുക. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സമീപം ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കും
Content Highlights: Kerala Budget 2022 Live Updates - 200 crore from KIIFB to Universities
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..