രക്തശാലി മുതല്‍ ബരാമ വരെയുണ്ട് ഈ തോട്ടത്തില്‍; വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കും


ഔഷധഗുണമുള്ള രക്തശാലി നെല്ല് ഒരേക്കറിലാണ് സുജീഷ് കൃഷിചെയ്യുന്നത്. നെല്ല് തവിടുകളയാതെ കുത്തി അരിയാക്കി വില്‍ക്കും. അരിക്ക് കിലോഗ്രാമിന് 300 രൂപയാണ് വിലയെങ്കിലും വാങ്ങാന്‍ ആളുണ്ടെന്ന് സുജീഷ് പറഞ്ഞു.

തേങ്കുറിശ്ശി കോച്ചാംകുളം പുന്നൂർപാടം സുജീഷ് തോട്ടത്തിൽനിന്ന് മാങ്കോസ്റ്റിൻ പഴം ശേഖരിക്കുന്നു

ക്തശാലി നെല്ല് മുതല്‍ മലേഷ്യന്‍, തായ്ലന്‍ഡ്, ചൈനീസ് ഫലവൃക്ഷങ്ങള്‍വരെയുണ്ട് തേങ്കുറിശ്ശി കോച്ചാങ്കുളം പുന്നൂര്‍പാടത്തെ സുജീഷിന്റെ തോട്ടത്തില്‍. നെല്ലും തെങ്ങും മാത്രമല്ല 35-ലേറെ ഇനം ഫലവൃക്ഷങ്ങളും പാലക്കാടന്‍ ചൂടില്‍ വളരുമെന്ന് തെളിയിക്കുകയാണ് 45-കാരനായ ഈ ജൈവ കര്‍ഷകന്‍.

ഔഷധഗുണമുള്ള രക്തശാലി നെല്ല് ഒരേക്കറിലാണ് സുജീഷ് കൃഷിചെയ്യുന്നത്. നെല്ല് തവിടുകളയാതെ കുത്തി അരിയാക്കി വില്‍ക്കും. അരിക്ക് കിലോഗ്രാമിന് 300 രൂപയാണ് വിലയെങ്കിലും വാങ്ങാന്‍ ആളുണ്ടെന്ന് സുജീഷ് പറഞ്ഞു. വിശിഷ്ടഗുണങ്ങളുള്ള മണിപ്പുരി കറുത്ത നെല്ലിന്റെ വിത്ത് കൊറിയറില്‍ വരുത്തി വീട്ടുവളപ്പില്‍ വിത്തിനായി കൃഷിചെയ്തിട്ടുണ്ട്. ആവശ്യത്തിനുള്ള വിത്ത് ലഭിച്ചാല്‍ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കും. പത്തേക്കറില്‍ ഉമയും (ചുവന്ന മട്ട) എ.എസ്.ഡി. വെള്ളനെല്ലും കൃഷിചെയ്യുന്നുണ്ട്. ഇതുമാത്രം ജൈവ കൃഷിയല്ല.

രണ്ടേക്കറിലാണ് ഫലവൃക്ഷത്തോട്ടം. റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, ബരാബ, ജമൈക്കന്‍ നക്ഷത്ര പഴം (പാല്‍പ്പഴം), ചൈനീസ് ഓറഞ്ച്, സ്ട്രോബറി പേര, വിയറ്റ് നാം ഏര്‍ളി ഗോര്‍ഡും പശ ഇല്ലാത്തതും അടക്കമുള്ള ചക്ക ഇനങ്ങള്‍, അല്‍ഫോന്‍സ, നടശാല, ഹിമാ പസന്ത് തുടങ്ങിയ മാവുകള്‍, കുരുവില്ലാത്ത ഞാവല്‍... അങ്ങനെ നീളുകയാണ്. വിദേശവിപണി ലക്ഷ്യമിട്ടാണ് മാങ്ങ ഉത്പാ ദനം.

വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കും

ജൈവ മഞ്ഞള്‍ പൊടിയാക്കിയാണ് വില്‍പ്പന. ഇഞ്ചി ചുക്കാക്കും. തേങ്ങ ആട്ടിയ വെളിച്ചെണ്ണയ്ക്ക് ആവശ്യക്കാരേറെ. പഞ്ചഗവ്യം, ജീവാമൃതം, സൂഷ്മാണുവളം എന്നിവയാണ് പ്രയോഗിക്കുക. കീടനിയന്ത്രണത്തിന് ഫിഷ് അമിനോ ആസിഡ് ഉപയോഗിക്കും. വിളകള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുമ്പോള്‍ അഞ്ചിരട്ടിവരെ വില കിട്ടും.

പ്രീഡിഗ്രിവരെ പഠിച്ച സുജീഷ് ജൂവലറി ഷോറൂമില്‍ ജോലിചെയ്തു. അച്ഛന്‍ സേതുമാധവന്റെ മരണശേഷം 2016 മുതല്‍ മുഴുവന്‍ സമയ കര്‍ഷകനായി. സുജീഷിന്റെ കാര്‍ഷിക പരീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി എം.എസ്സി. ക്കാരിയായ ഭാര്യ സുഷമയുണ്ട്. മകന്‍ ശ്രീറാം ആറാംക്ലാസ് വിദ്യാര്‍ഥി.


Content Highlights: success story of a farmer from Palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022

Most Commented