പട്ടുനൂൽ കൃഷിയിൽ പുതിയ പരീക്ഷണം; വിജയം കൊയ്ത് രജനി


ബേസിൽ നെല്ലിമറ്റത്തിൽ

പട്ടുനൂൽപ്പുഴുക്കളെ വളർത്തുന്ന ഷെഡ്ഡിൽ പുഴുക്കളെ പരിപാലിക്കുന്ന രജനി

കൃഷിയിൽ പരീക്ഷണങ്ങൾ നടത്തി വിജയിച്ച കർഷകരുടെ കഥകൾ നിരവധിയുണ്ട്. പെരുമാട്ടി പഞ്ചായത്തിലെ മുതലാംതോട്ടിൽ ഇത്തരത്തിൽ കാലാവസ്ഥക്കെതിരേ പടപൊരുതുന്ന ഒരു കർഷകകുടുംബമുണ്ട്. മുതലാംതോട്ടിലെ രജനി പുത്തൻവീട്ടിലും ഭർത്താവ് സുരേഷുമാണ് പട്ടുനൂൽക്കൃഷിയിൽ പുതിയ പരീക്ഷണം നടത്തി വിജയിച്ചത്.

ജൂൺ, ജൂലായ് മാസത്തിൽ പട്ടുനൂൽക്കൃഷി സാധാരണഗതിയിൽ സാധ്യമല്ല. മഴക്കാലമായതിനാലും ഈർപ്പത്തിന്റെ അളവിലുള്ള വർധനയുമാണ് ഇതിനുകാരണം. എന്നാൽ, ഒഴുക്കിനെതിരേ നീന്തുകയാണ് രജനിയുടെ കൃഷിരീതി. മഴക്കാലത്ത് നൈട്രജന്റെ അളവുകുറച്ച് പ്രോട്ടീന്റെ അളവ് കൂടിയ വളപ്രയോഗം നടത്തി. പുഴുക്കളെ സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ അകത്തെ ഈർപ്പവും ചൂടും ക്രമീകരിച്ചു. കൂടാതെ, പുഴുക്കൾക്ക് കൊടുക്കുന്ന ഇല തലേദിവസംതന്നെ വെട്ടിയെടുത്ത് വെള്ളവും ഈർപ്പവും ഉണക്കിയാണ് തിന്നാൻ കൊടുക്കുന്നത്. അനുയോജ്യമായ കാലാവസ്ഥയായാൽ 24 മണിക്കൂറും പുഴുക്കൾ ഇല തിന്നും. പുഴുക്കൾ ഇല തിന്നില്ലെങ്കിൽ അവ പാൽപ്പുഴുക്കളാകും. നന്നായി ഇല തിന്നാൽ മാത്രമാണ് നല്ല കൊക്കൂൺ ലഭിക്കൂ.വിളവെടുക്കുന്ന ഒരു ആൺ കൊക്കൂണിന് രണ്ടുഗ്രാം തൂക്കവും പെൺ കൊക്കൂണിന് 1.80 ഗ്രാം തൂക്കവുമാണുള്ളത്. ഇത്തരത്തിൽ രണ്ടുഗ്രാമിന്റെ ഏകദേശം 500 കൊക്കൂണാണ് ഒരുകിലോയാകുന്നത്. 600 രൂപയാണ് ഇപ്പോഴത്തെ മാർക്കറ്റ് വില. പുഴുക്കൾക്ക് കൊടുക്കുന്ന ഇലയിൽ നൈട്രജന്റെ അളവ് കുറച്ച് പ്രോട്ടീന്റെ അളവ് വർധിപ്പിക്കുന്നതിനായി രാസവളം പൂർണമായും ഒഴിവാക്കി ജൈവരീതിയിലാണ് കൃഷി. ഇങ്ങനെ ഈവർഷം മികച്ച വിളവാണ് പട്ടുനൂൽക്കൃഷിയിൽ ഇവർ കൈവരിച്ചത്. വി 1 മൾബറി എന്ന ചെടിയാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് ഇവർ പറയുന്നു.

പട്ടനൂൽക്കൃഷിയുടെ 40 ശതമാനം വിജയവും ഇലയിലാണ്. 30 ശതമാനം പുഴുക്കളുടെ ഷെഡ്ഡിനും ബാക്കി 30 കർഷകന്റെ കൈയിലുമാണ്. കാലാവസ്ഥയറിഞ്ഞ് കൃഷിചെയ്താൽ മാത്രമേ വിജയിക്കാനാകൂ. സഹായത്തിനായി തൊഴിലുറപ്പ് തൊഴിലാളികളും ഇവർക്കൊപ്പമുണ്ട്. അഞ്ചുവർഷമായി രജനിയും ഭർത്താവും കാർഷികരംഗത്ത് സജീവമാണ്. പട്ടുനൂലും മത്സ്യവും നെല്ലുമാണ് പ്രധാനകൃഷി. പട്ടുനൂൽക്കൃഷി കർഷകർക്ക് പഠിക്കാനുള്ള സൗകര്യമുൾപ്പെടെ ഇവർ നൽകിവരുന്നുണ്ട്. ഒന്നരയേക്കറിലാണ് പട്ടുനൂൽക്കൃഷി. നാലുവർഷമായി പട്ടുനൂൽക്കൃഷി ചെയ്തുവരുന്നു. കഴിഞ്ഞവർഷം ജില്ലയിലെ മികച്ച പട്ടുനൂൽ കർഷക കൂടിയായിരുന്നു രജനി.

Content Highlights: Silkworm Cultivation, Karshaka Dinam, Karshaka Dinam Special Story, Karshaka Dinam 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented