'ഗോപിക' ശശിധരന് നെന്മണിയും കണ്‍മണിയും; സ്വന്തമായി നെല്‍വിത്ത് വികസിപ്പിച്ച് കര്‍ഷകന്‍


ഇക്ബാല്‍ പി. രായിന്‍

നാട്ടറിവുകളും പരീക്ഷണങ്ങളും തന്റെ കൃഷിയിടങ്ങളില്‍ സ്വീകരിച്ചുവരുന്ന ശശിധരന്‍ 2002 മുതല്‍ 2010 വരെ പുതിയ നെല്ലിനായുള്ള പരിശ്രമങ്ങളിലായിരുന്നു.

ഗോപിക നെൽച്ചെടികൾക്കുസമീപം ശശിധരൻ(ഫയൽ ചിത്രം)

ച്ഛാശക്തിക്കൊപ്പം ഉറച്ച ചുവടുകള്‍കൂടിയായപ്പോള്‍ പതിറ്റാണ്ടിന്റെ കാത്തിരിപ്പ് ഫലംകണ്ടു. മലപ്പുറം ചോലപ്പറമ്പത്ത് ശശിധരന്‍ എന്ന കര്‍ഷകന്‍ വികസിപ്പിച്ചെടുത്ത നെല്‍വിത്ത് 'ഗോപിക' രജിസ്ട്രേഷന്‍ നടപടികളിലേക്ക് കടക്കുകയാണ്.

കേന്ദ്ര കാര്‍ഷികമന്ത്രാലയത്തിന്റെ ബൗദ്ധിക സ്വത്തവകാശ സെല്ലിലാണ് നെല്‍വിത്തിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട രജിസ്ട്രേഷന്‍ നടക്കുന്നത്. 15 വര്‍ഷത്തേക്ക് 'ഗോപിക'യുടെ അവകാശം ചോദ്യംചെയ്യപ്പെടാത്ത അംഗീകാരമായി മാറും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കര്‍ഷകന് നെല്‍വിത്തിന്റെ പേറ്റന്റ് ലഭിക്കാന്‍ പോകുന്നത്.നാട്ടറിവുകളും പരീക്ഷണങ്ങളും തന്റെ കൃഷിയിടങ്ങളില്‍ സ്വീകരിച്ചുവരുന്ന ശശിധരന്‍ 2002 മുതല്‍ 2010 വരെ പുതിയ നെല്ലിനായുള്ള പരിശ്രമങ്ങളിലായിരുന്നു. ഐശ്വര്യ, ജ്യോതി തുടങ്ങിയ വിത്തുകള്‍ പ്രത്യേക പരാഗണരീതിയുപയോഗിച്ച് കൃഷിചെയ്തു. എട്ടുവര്‍ഷങ്ങള്‍ക്കൊടുവില്‍ രൂപംകൊണ്ട വിത്തിന് നല്‍കിയത് മകളുടെ പേര്.

പട്ടാമ്പി നെല്ലുഗവേഷണ കേന്ദ്രത്തിലും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലും ഈ ഇനത്തിന്റെ ഗുണമേന്മ സ്ഥിരീകരിച്ചു. 2012-ല്‍ കേന്ദ്ര ബൗദ്ധിക സ്വത്തവകാശ സെല്ലിലേക്ക് വിത്തയച്ചു. മൂന്നുവര്‍ഷത്തെ നിരന്തരമായ വിളപരിശോധന നടന്നു. ഫലങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും അനുബന്ധരേഖകളും സെല്ലിലേക്ക് സമര്‍പ്പിച്ചു. നീണ്ട നടപടിക്രമങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ പുതിയ ഘട്ടത്തിലെത്തിയത്.

നീണ്ടുരുണ്ട സ്വാദുകൂടിയ മട്ട അരിയാണ് ഗോപിക. രോഗപ്രതിരോധശേഷി കൂടിയ ഇത് മൂന്നുവിളവെടുക്കാം. ഒരു മീറ്ററിലധികം നീളമുള്ള വൈക്കോല്‍, ഒരു കതിരില്‍ 210-ലധികം നെന്മണികള്‍, 100 നെന്മണികള്‍ക്ക് 25.75 ഗ്രാം തൂക്കം എന്നിവ പ്രത്യേകതയാണ്.

Content Highlights: Farmer developed his own rice seeds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented