പച്ചക്കറി, മീന്‍, കോഴി, ആട്, കൂണ്‍... ഈ വീട്ടിലുണ്ട്, സ്വയംപര്യാപ്തതയുടെ കൃഷിപാഠം


പി. ലിജീഷ്

വീട്ടുപറമ്പിലെ കൃഷിയിടത്തിൽ മണലിൽ മോഹനൻ

വടകര:പച്ചക്കറി, മീന്‍, കോഴി, ആട്, കൂണ്‍... ഔദ്യോഗികജീവിതത്തില്‍നിന്ന് വിരമിച്ചതിനുശേഷം മണലില്‍ മോഹനന്‍ എന്ന റിട്ട. കെ.എസ്.ഇ.ബി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍ വൈവിധ്യമാര്‍ന്ന കൃഷിയിലൂടെ കെട്ടിപ്പടുക്കുന്നത് മികവാര്‍ന്നൊരു സ്വപ്നമാണ് -സ്വയംപര്യാപ്ത ഗൃഹം എന്ന സ്വപ്നം. എന്‍ജിനിയറുടെ വൈദഗ്ധ്യവും കര്‍ഷകന്റെ മണ്ണറിവുമെല്ലാം സന്നിവേശിക്കുന്നുണ്ട് പുതുപ്പണം പാലോളിപ്പാലത്തെ ദേശീയപാതയോരത്തുള്ള മണലില്‍ വീട്ടിലെ കൃഷിയില്‍.

പഴയ ടയറുകള്‍ അടുക്കിവെച്ച് മധ്യത്തില്‍ പി.വി.സി. പൈപ്പും സ്ഥാപിച്ച ഉപകരണത്തിന് പേര് ബയോ കമ്പോസ്റ്റ് കം മള്‍ട്ടിലയര്‍ അഗ്രിപോട്ട്. പി.വി.സി. പൈപ്പിലൂടെ ജൈവമാലിന്യങ്ങള്‍ ഇടാം. മൂന്ന് അടുക്കുകളായി സ്ഥാപിച്ച ടയറില്‍ മണ്ണുനിറച്ച് ഇതില്‍ എന്ത് പച്ചക്കറിയും നടാം. മറ്റ് വളത്തിന്റെ ആവശ്യമൊന്നുമില്ല. മണലില്‍ മോഹനന്റെ കൃഷിയുടെ പ്രത്യേകതയും ഇതാണ്.വളമായി ഉപയോഗിക്കുന്നതിലേറെയും വീട്ടിലെ മാലിന്യങ്ങളാണ്. ഒരു ബയോഗ്യാസ് പ്ലാന്റുണ്ട്, പിന്നെ മണ്ണിരക്കമ്പോസ്റ്റ്, ബയോ ബിന്‍, റിങ് കമ്പോസ്റ്റ് എന്നിവയും. വീട്ടിലെയും പറമ്പിലെയും മാലിന്യങ്ങളും ഇലകളും ഓലയുമെല്ലാം കമ്പോസ്റ്റാക്കും. ഇതാണ് കൃഷിക്കുള്ള വളം. കോഴികള്‍ക്കുള്ള തീറ്റ പ്രധാനമായും അസോളയാണ്. ഇതിനായി അസോളയും വളര്‍ത്തുന്നു. ചെറിയ മീന്‍കുളമാണുള്ളത്. വീട്ടിലേക്കുവേണ്ട മീന്‍മാത്രമാണ് ലക്ഷ്യം.

കൂണ്‍കൃഷിക്കായി ചെറിയൊരു കെട്ടിടം പണിതു. ഇത്തവണത്തെ വിളവെടുപ്പ് കഴിഞ്ഞു. എട്ട് ആടുകള്‍വരെ ഉണ്ടായിരുന്നു. ഇപ്പോള്‍ രണ്ണെണ്ണമുണ്ട്. കോഴിമുട്ട വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളത് പുറത്തുകൊടുക്കും. പച്ചക്കറിക്കൃഷി നിലവിലുള്ളത് കുമ്പളവും മധുരക്കിഴങ്ങുമാണ്. പിന്നെ ഇഞ്ചി, മഞ്ഞള്‍, ചേമ്പ്, ചേന, വിവിധതരം വാഴകള്‍. ഭാര്യ ശൈലജയും മക്കളായ ശ്രുതിയും ലയയുമെല്ലാം കൃഷിയില്‍ സഹായിക്കുന്നു.

കെ.എസ്.ഇ.ബി.യുടെ സിവില്‍ വിഭാഗത്തില്‍നിന്ന് എക്സിക്യുട്ടീവ് എന്‍ജിനിയറായി മോഹനന്‍ വിരമിച്ചത് ആറുവര്‍ഷംമുമ്പാണ്. അതിനുശേഷം ചില സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് നല്ല ഓഫര്‍ കിട്ടിയെങ്കിലും അന്നത്തെ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്റെ ആവശ്യപ്രകാരം നഗരസഭയുടെ മാലിന്യസംസ്‌കരണപദ്ധതികളുടെ ഭാഗമായി. ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവസംഘാടകനായിരുന്നു മോഹനന്‍. മാലിന്യസംസ്‌കരണത്തില്‍ വടകര നഗരസഭ ചരിത്രം കുറിച്ചത് ഇദ്ദേഹം കോ-ഓര്‍ഡിനേറ്ററായുള്ള സീറോവേസ്റ്റ് പദ്ധതി വന്നതോടെയാണ്.

ഇതിന്റെ ഭാഗമായുള്ള ഹരിയാലി ഹരിതകര്‍മസേനയും മാലിന്യസംസ്‌കരണ പദ്ധതികളുമെല്ലാം ഇന്ന് ഒട്ടേറെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാതൃകയാണ്. ''പറയുന്നത് പ്രാവര്‍ത്തികമാക്കണമെന്ന പക്ഷക്കാരനാണ് ഞാന്‍. അത് ആദ്യം ചെയ്യുന്നത് വീട്ടിലാണ്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെടുത്തിയുള്ള കൃഷിയെല്ലാം ഇതിന്റെ ഭാഗമാണ്.'' -മണലില്‍ മോഹനന്‍ പറയുന്നു.

Content Highlights: Agricultural day


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented