രക്തശുദ്ധി വരുത്തുകയാണ് ത്വഗ്രോഗങ്ങളുടെ ചികിത്സയിൽ പ്രധാനം


1 min read
Read later
Print
Share

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം വർധിക്കുന്നു. ഇതുമൂലം പല അസുഖങ്ങളുമുണ്ടാകാം

Representative Image | Photo: Gettyimages.in

രോഗ്യത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നാണ് സ്വാഭാവികമായ മാർദവവും ശോഭയുമുള്ള ചർമം. പ്രോട്ടീനും വിറ്റാമിനുകളും മറ്റും ആഹാരത്തിലൂടെ വേണ്ടത്ര ലഭ്യമാകേണ്ടത് ഇക്കാര്യത്തിൽ പ്രധാനമാണ്. കർക്കടകകാലത്ത് കേരളത്തിൽ തവിടപ്പം ശീലിക്കുക പതിവുണ്ട്. വിറ്റാമിനുകളാൽ സമൃദ്ധമായ പദാർഥമാണ് തവിട്.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അംശം വർധിക്കുന്നു. ഇതുമൂലം പല അസുഖങ്ങളുമുണ്ടാകാം. ചർമത്തിനു വരൾച്ച, വിണ്ടുകീറൽ മുതലായവ. അലർജി മൂലമുണ്ടാകുന്ന പ്രശ്നങ്ങളും സാധാരണമാണ്. പഴയ വൈദ്യന്മാരുടെ ഭാഷയിൽ പറഞ്ഞാൽ രക്തശുദ്ധി വരുത്തുകയാണ് ത്വഗ്രോഗങ്ങളുടെ ചികിത്സയിൽ പ്രധാനം. കഴിക്കുന്ന ആഹാരത്തിൽനിന്നുള്ള പോഷകാംശങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെട്ട് രക്തത്തിന്റെ ഗുണത്തിലും അളവിലും വേണ്ടത്ര സമ്പന്നത കൈവരുന്നു എന്നതാണ് അതിനുള്ള ശാസ്ത്രീയ വിശദീകരണം. ഖദിരാരിഷ്ടം, ദ്രാക്ഷാരിഷ്ടം മുതലായ മരുന്നുകൾ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തിവരുന്നു. ശോണിതാമൃതം കഷായം, തിക്തകഘൃതം തുടങ്ങിയവയും അവസ്ഥനോക്കി നിർദേശിക്കാം.

വസ്ത്രങ്ങളിൽ ഈർപ്പം നിൽക്കുന്നത് അണുബാധയ്ക്ക് കാരണമാകാം. കുളികഴിഞ്ഞ് വെള്ളം നന്നായി ഒപ്പിയെടുത്തശേഷം ദിനേശവല്യാദി കേരതൈലം പുരട്ടുന്നത് അണുബാധയെ നിയന്ത്രിക്കാൻ സഹായിക്കും. ആര്യവേപ്പില ഇട്ടുതിളപ്പിച്ച വെള്ളംകൊണ്ട് ദേഹം കഴുകാം.


വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി.എം വാരിയർ
മാനേജിങ് ട്രസ്റ്റി
ചീഫ് ഫിസിഷ്യൻ
കോട്ടയ്ക്കൽ
ആര്യവൈദ്യശാല

Content Highlights: karkidakam lifestyle karkidakam special ayurveda treatment

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented