മഴക്കാലത്ത് കുളി ചൂടുവെള്ളത്തിലാകാം; ഊർജവും ഉത്സാഹവും വീണ്ടെടുക്കാനുള്ള വഴികൾ


മഴക്കാലത്ത് ശരീരബലം കുറയും.

Representative Image | Photo: Gettyimages.in

പുറത്ത് പെരുമഴ പെയ്യുന്ന കാലത്ത് നാമറിയാതെ ഒരല്പം വിഷാദവും ആലസ്യവും ഒക്കെ കടന്നുവരാൻ സാധ്യത കൂടുതലാണ്. അപ്പോൾ ഊർജവും ഉത്സാഹവും നഷ്ടപ്പെടാതെ നമ്മെ നിലനിർത്താൻ ദൈനംദിനശീലങ്ങളിൽ അല്പം ചില മാറ്റങ്ങൾ വരുത്തണം. മഴക്കാലത്ത് ശരീരപേശികളിലും സന്ധികളിലും മറ്റും വേദന, നീർക്കെട്ട്, തരിപ്പ് മുതലായ പ്രയാസങ്ങൾ ഉണ്ടാകാനും അധികമാകാനും സാധ്യതയുണ്ട്. കഴിയുന്നത്ര മഴ കൊള്ളാതെ സ്വയംകരുതൽ എടുക്കുക. അധികം യാത്രകൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. ചൂടുള്ള ആഹാരം കഴിക്കുക. കുളി ചൂടുവെള്ളത്തിലാകാം. എണ്ണ തേച്ചുകുളിക്കുന്നത് നന്ന്.

മഴക്കാലത്ത് ശരീരബലം കുറയും. മിതമായ രീതിയിലുള്ള വ്യായാമമുറകൾ ശീലിക്കുന്നതാണ് അഭികാമ്യം. പ്രാണായാമം, യോഗ, ധ്യാനം മുതലായവ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ വിശ്രാന്തി നൽകും.

മഴക്കാലം പനിക്കാലത്തിനു വഴിയൊരുക്കാം. ഷഡംഗം ചൂർണം പോലെയുള്ള മരുന്നുകൾ വെള്ളത്തിലിട്ടു തിളപ്പിച്ച് കുടിക്കുന്നത് പകർച്ചപ്പനിക്ക് പ്രതിരോധം നൽകാൻ ഉപകരിക്കും.

നല്ല പുസ്തകങ്ങൾ വായിക്കാം, നല്ല ചിന്തകൾ വളർത്താം, നല്ല വാക്കുകളുടെ പ്രകാശം പരത്താം. അവനവനും മറ്റുള്ളവർക്കും സന്തോഷം നൽകുന്ന കാര്യങ്ങൾചെയ്ത് ജീവിതം അർഥവത്താക്കാം. ആരോഗ്യപൂർണമായ ഒരു കർക്കടകകാലം വരാനിരിക്കുന്ന പുതുവർഷത്തിന് ശുഭപ്രതീക്ഷകൾ പകരും. പ്രസാദഭരിതമാകട്ടെ, കർക്കടകവും ജീവിതവും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. പി.എം വാരിയർ
മാനേജിങ് ട്രസ്റ്റി
ചീഫ് ഫിസിഷ്യൻ
കോട്ടയ്ക്കൽ
ആര്യവൈദ്യശാല

Content Highlights: karkidakam lifestyle, ayurveda treatment, monsoon lifestyle

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented