കർക്കടക മാസത്തിൽ കുട്ടികളെ പരിചരിക്കേണ്ടത് എപ്രകാരം?


Representative Image | Photo: Gettyimages.in

യുർവേദത്തിൽ കുട്ടികൾക്ക് രണ്ട് വിധമാണ് ചികിത്സകൾ പറയുന്നത്. രോഗങ്ങൾക്കുള്ള ചികിത്സയും രോഗങ്ങൾ വരാതിരിക്കാനുള്ള പ്രായോഗിക കാര്യങ്ങളും. കർക്കടക മാസത്തിൽ രോഗങ്ങൾ വരാതിരിക്കാനുള്ള കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.

രോഗം അകറ്റാൻ ആയുർവേദം നിഷ്‌കർഷിക്കുന്ന ദിനചര്യ, ഋതുചര്യ സദ്വൃത്തം തുടങ്ങിയവ കുട്ടിക്കാലം മുതൽ ശീലിക്കണം. ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കണം. എണ്ണതേച്ചുകുളി ശീലമാക്കുക. രാവിലെ സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് കൃത്യമായി ഭക്ഷണം നൽകുകയും മലമൂത്രാദികളെ കൃത്യസമയത്ത് വിസർജിച്ച് കളയുന്നുണ്ടാ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം. വേഗങ്ങളെ തടുക്കുന്നതുമൂലം പല രോഗങ്ങളും ഉണ്ടാകാൻ കാരണമാകുന്നു.

കർക്കടക മാസത്തിൽ കുട്ടികൾക്ക് രാവിലെ ശംഖുപുഷ്പത്തിന്റെ വേര് അരച്ച് പശുവിൻപാലിൽ സേവിക്കുക. ബഹ്മി, വയമ്പ്, രുദ്രാക്ഷം, ജടാമാഞ്ചി, സാരസ്വതാരിഷ്ടം, ബ്രഹ്മിഘൃതം, എന്നിവ ബുദ്ധിയെയും ദേഹബലം വർധിപ്പിക്കുന്നതിനും നല്ല വിശപ്പുണ്ടാക്കുന്നതിനും നല്ലതാണ്.

അഷ്ടചൂർണം, രജനാദിചൂർണം എന്നിവ ചൂടുവെള്ളത്തിലോ തേനിലോ ചേർത്ത് കൊടുക്കുന്നതുകൊണ്ട് വയറ് വേദന, ദഹനക്കേട് എന്നിവ ശമിക്കാൻ നല്ലതാണ്. ഏലാദികേരം, നാൽപാമരാദി കേരം, നാൽപാമരം, തെച്ചിപ്പൂവ്, കണിക്കൊന്ന തൊലി, വേപ്പിൻ തൊലി എന്നിവകൊണ്ട് കഷായം ഉണ്ടാക്കി ദേഹത്ത് പുരട്ടി കഴുകുന്നതുമൂലം ചർമ സംരക്ഷണത്തിനും തൊലിപ്പുറമേയുള്ള രോഗങ്ങളെ പ്രതിരോധിക്കാനും കഴിയുന്നു.

ആസ്ത്മ ഉള്ളവർക്ക് കർക്കടക മാസം രോഗം കൂടുമെന്ന് പറയാറുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് ഈ സമയത്ത് വള്ളിപ്പാലയുടെ ഇല ഉണക്കിപ്പൊടിച്ച് കഴിക്കുന്നതും ആടലോടകത്തിന്റെ പൂവ് കൽക്കമാക്കി നെയ്യ് കാച്ചി കഴിക്കുന്നതും ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് തേൻ ചേർത്ത് കഴിക്കുന്നതും നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അമേഷ് കെഎസ്
ആയുഷ് മെഡിക്കൽ ഓഫീസർ
ഗവ. ആയുർവേദ ആശുപത്രി കിടങ്ങൂർ

Content Highlights: karkidakam 2022 kids health ayurveda treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented