ഔഷധം, ആഹാരം എന്നിവയിലൂടെ ശരീരപുഷ്ടി ഒരുക്കാൻ അനുയോജ്യമായ കർക്കടകം


Representative Image | Photo: Gettyimages.in

ർക്കിടകം, പഞ്ചഭൂതങ്ങൾക്കും വ്യതാസം ഉണ്ടാകുന്ന സമയം. കടുത്ത വേനലിൽ നിന്ന് കോരിച്ചൊരിയുന്ന മഴക്കാലത്തിലേക്കുളള മാറ്റം. പ്രകൃതിയിലും ജീവജാലങ്ങളിലും ആറു രസങ്ങളിലൊന്നായ പുളിരസം (അമ്ലത്വം) വർധിക്കുന്നു. മനുഷ്യരിൽ രോഗപ്രതിരോധശക്തി കുറയുന്നു. ശരീരത്തിൽ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾ വർധിക്കുന്നു. കർക്കടകത്തിൽ ആയുർവേദ ചികിത്സയ്ക്കും പ്രാധാന്യം കൂടുതലാണ്.

ഔഷധം, ആഹാരം എന്നിവയിലൂടെ ശരീരപുഷ്ടി ഒരുക്കാൻ അനുയോജ്യമാണ് ഈ മാസമെന്നാണ് ആയുർവേദം പറയുന്നത്. ഏതു പ്രായക്കാർക്കും ചികിത്സയ്ക്ക് അനുയോജ്യം. കഷായ ചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമം എന്നിവയാണ് പ്രധാന ചികിത്സാഘട്ടങ്ങൾ. അഗ്നിദീപ്തികരവും (വിശപ്പുണ്ടാകുന്ന) തൃദോഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളുമാണ് സേവിക്കേണ്ടത്. പഞ്ചകോലം, കൂവളയില, പഴയ മുതിര, ചെറുപയർ, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങിയവ ചേർന്ന കഞ്ഞി ആരോഗ്യദായകമാണ്.

താള്, തകര, ചീര, മത്തൻ, ചേമ്പ്, പയർ, തഴുതാമ, നെയ്യുന്നി, കുമ്പളം, ചേന എന്നിവ കൊണ്ടുണ്ടാക്കുന്ന കറികളും ഈ സമയം കഴിക്കാം. ദശപുഷ്പങ്ങൾ ധരിക്കുന്നത് നല്ലതാണ്. കയ്യുന്നി, മുക്കുറ്റി, തിരുതാളി, വിഷ്ണുക്രാന്തി, നിലപ്പന, മുയൽച്ചെവിയൻ, ചെറൂള, കറുക, പൂവാങ്കുരുന്ന്, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങൾ.

മരുന്നു കഞ്ഞി കുടിക്കുന്നവരും ചികിത്സ ചെയ്യുന്നവരും സസ്യാഹാരം മാത്രമേ കഴിക്കാവൂ. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, ഫാസ്റ്റ്ഫുഡ്, കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കണം. മുളക്, ഉപ്പ് എന്നിവ കഴിയുന്നത്ര കുറയ്ക്കണം. തണുത്ത ആഹാരങ്ങൾ, ശീതീകരിച്ച ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയും വേണ്ട.

കുളി ചെറു ചൂടുവെള്ളത്തിലാക്കണം. പുറത്തിറങ്ങുമ്പോൾ ചെരുപ്പ്, തൊപ്പി, കുട എന്നിവ വേണം. വീടും പരിസരവും 'വയമ്പ്, ഗുൽഗുലു, കുന്തിരിക്കം, വേപ്പ്, അകിൽ' എന്നിവ കൊണ്ടുള്ള ' ഔഷധപ്പുക' കൊള്ളിക്കാം. ഉറക്കമൊഴിപ്പ്, പകലുറക്കം എന്നിവ പാടില്ല. രാത്രി എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം.

തേച്ചു കുളി കർക്കടകത്തിൽ നല്ലതാണ്. ശരീരക്ഷീണം മാറി ഊർജം കൈവരും. ത്വക്ക് മിനുസമുളളതാകുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. ജരാനരകൾ തടയുന്നതിനും ശരീരപുഷ്ടിക്കും കാഴ്ച ശക്തി വർധിപ്പിക്കാനും നല്ലത്. ധാന്വന്തരം, കൊട്ടൻചുക്കാദി എന്നിവ ഉപയോഗിക്കാം.

കർക്കിടാരോഗ്യത്തിന് ഔഷധക്കഞ്ഞി തയ്യാറാക്കാം

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാർകോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18 ഇനങ്ങൾ സമമെടുത്ത് പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കി വറ്റിച്ച് അതിൽ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേർത്ത് അൽപം ഇന്തുപ്പും കൂടി ചേർക്കുക. ഈ ഔഷധക്കഞ്ഞി നെയ്യിൽ താളിച്ചു സേവിക്കുക.

Content Highlights: karkidakam 2022, karkidakam lifestyle , ayurveda treatment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented