കർക്കടകത്തിൽ രോഗങ്ങളകറ്റി ആരോഗ്യം മെച്ചപ്പെടുത്താൻ ജീവിതചര്യയിലും ചിട്ടകൾ പാലിക്കണം


കർക്കടകത്തിൽ രോഗങ്ങളകറ്റി ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിലും ജീവിതചര്യയിലും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട് 

Representative Image | Photo: Mathrubhumi

തുക്കൾ മാറിവരുമ്പോൾ നമ്മുടെ രോഗപ്രതിരോധശേഷിയും വ്യത്യാസപ്പെടുന്നുണ്ട്. കർക്കടകത്തിൽ രോഗങ്ങളകറ്റി ആരോഗ്യം മെച്ചപ്പെടുത്താൻ ഭക്ഷണത്തിലും ജീവിതചര്യയിലും ചില ചിട്ടകൾ പാലിക്കേണ്ടതുണ്ട്

വർഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം, ഗ്രീഷ്മം എന്നിങ്ങനെ ഋതുക്കൾ ആറാണല്ലോ. എന്നാൽ ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ഋതുക്കൾ ഒരുപോലെ അനുഭവപ്പെടുന്നില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം മഴക്കാലവും ചൂടുകാലവുമാണ് കൂടുതലായും അനുഭവപ്പെടുന്നത്. എങ്കിലും കേരളത്തിന്റെ വിവിധ ഭാഗങ്ങൾ പരിശോധിക്കുകയാണെങ്കിൽ നാല് ഋതുക്കൾ അനുഭവപ്പെടുന്നുണ്ട്. കൊല്ലവർഷംമുതൽക്ക് നോക്കിയാൽ ചിങ്ങം, കന്നി, തുലാം എന്നിവ ശരത് ഋതുവായിട്ടും വൃശ്ചികം, ധനു, മകരം എന്നിവ ഹേമന്ത ഋതുവായിട്ടും കുംഭം, മീനം, മേടം എന്നിവ ഗ്രീഷ്മം ഋതുവായിട്ടും ഇടവം, മിഥുനം, കർക്കടകം എന്നിവ വർഷ ഋതുവായിട്ടും കണക്കാക്കാം.

രോഗങ്ങൾ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും ജീവിതചര്യകളും ആഹാരക്രമങ്ങളും എങ്ങനെ ചിട്ടപ്പെടുത്തണമെന്ന് ആയുർവേദത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഒരു ഋതു മാറി മറ്റൊരു ഋതു വരുമ്പോഴും ആഹാരവിഹാരങ്ങളിൽ എന്തെല്ലാം വ്യത്യാസങ്ങൾ വരുത്തണമെന്ന് ആയുർവേദത്തിൽ വിവരിക്കുന്നു.

ഋതുവിന് അനുസരിച്ച് ജീവിതചര്യ

ഉഷ്ണകാലത്തിന്റെയും ശീതകാലത്തിന്റെയും മധ്യത്തിൽ വരുന്ന വർഷകാലം പ്രകൃതിയിലും ജീവശരീരത്തിലും ഒരു പുതുക്കിപ്പണി നടത്തുന്ന സമയമാണ്. വർഷ ഋതുവിലെ അവസാനത്തെ മാസമായ കർക്കടകത്തിലും രോഗങ്ങൾ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും വർഷ ഋതുവിന് അനുസരിച്ചുള്ള ആഹാരവിഹാരങ്ങൾ പാലിക്കപ്പെടേണ്ടതാണ്. ഇടവമാസത്തിൽ ക്രമേണ ശക്തിപ്രാപിച്ച് വരുന്ന മഴ കർക്കടകത്തിൽ അടച്ചുപെയ്യുമെന്നാണ് പ്രമാണം. കർക്കടകത്തിൽ വെയിലും കാറ്റും മഴയും മാറിമാറി പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ദേഹാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ചെയ്യും. കർക്കടകത്തിൽ ദഹനശക്തിയും ദേഹബലവും നന്നേ കുറഞ്ഞിരിക്കും. അതിനാൽ കർക്കടകത്തിൽ ദഹനശക്തിയെ കാത്ത് രക്ഷിക്കേണ്ടതാണ്. ആയുർവേദശാസ്ത്രമനുസരിച്ച് വാതം, പിത്തം, കഫം എന്നീ അടിസ്ഥാന ഘടകങ്ങളുടെ സമാവസ്ഥയാണ് ആരോഗ്യം. ഇവ മൂന്നിന്റെയും വികൃതമായ അവസ്ഥകൾ രോഗങ്ങൾക്ക് കാരണമാകുന്നു. മഴക്കാലത്തിന്റെ ചില പ്രത്യേകതകളാൽ കർക്കടകത്തിൽ വാതം, പിത്തം, കഫം എന്നീ മൂന്ന് ഘടകങ്ങളും വികൃതമായ അവസ്ഥയിൽ ആയിത്തീരുകയും അതനുസരിച്ച് വിവിധതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. മഴക്കാലത്ത് വാതരോഗങ്ങളും അനുബന്ധരോഗങ്ങളുമാണ് കൂടുതലായി ഉണ്ടാകുന്നത്.

'ചയ പ്രകോപ പ്രശമോ വായുഃ ഗ്രീഷ്മാദിഷുത്രിഷു' എന്ന് അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിരിക്കുന്നതിൽനിന്നും വർഷത്തിൽ വാതം കോപിക്കുന്നതുകൊണ്ടാണ് വാതരോഗങ്ങളും അനുബന്ധരോഗങ്ങളും കൂടുതലായി ഉണ്ടാകുന്നതിന് കാരണമെന്ന് മനസ്സിലാക്കാം. വേനൽക്കാലത്തിനുശേഷം ശക്തിയായ മഴക്കാലമായതിനാൽ കർക്കടകത്തിൽ ജലവും വായുവും കൂടുതൽ മലിനമാകാൻ ഇടയാകുന്നു. ഇതും രോഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാണ്. മഴക്കാലത്തെ ശക്തിയായ ചൂടോടുകൂടിയ വെയിൽ കൊള്ളുന്നതും രോഗങ്ങൾക്ക് കാരണമാണ്. മഴക്കാലത്ത് പകർച്ചവ്യാധികളും പടർന്നുപിടിക്കാറുണ്ട്. വാതരോഗങ്ങൾക്ക് പുറമേ വിരബാധ, ശരീരവേദന, മഞ്ഞപ്പിത്തം, അതിസാരം, ജ്വരം, വിവിധതരം ത്വഗ്രോഗങ്ങൾ, ആമവാതം, പ്രവാഹിക, ശ്വാസരോഗങ്ങൾ, അരോചകം, പുളിച്ചുതികട്ടൽ തുടങ്ങിയ രോഗങ്ങളും കർക്കടകത്തിൽ ഉണ്ടാകാറുണ്ട്. കർക്കടകത്തിൽ ശരീരത്തിന് കൂടുതൽ ബലക്ഷയം ഉണ്ടാകുന്നതിനാൽ രോഗങ്ങളും വേഗത്തിൽ ഉണ്ടാകുന്നു. രോഗങ്ങൾ വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ വരാതിരിക്കുന്നതിനായി വേണ്ടതായ കാര്യങ്ങൾ എന്തൊക്കെയാണോ അതെല്ലാം ചെയ്യുന്നതാണ്.

കർക്കടകത്തിൽ കഴിക്കേണ്ടത്

കർക്കടകത്തിൽ ദഹനശക്തി വർധിപ്പിക്കുന്നതായ ആഹാരങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാകം ചെയ്ത ഭക്ഷണങ്ങൾ മാത്രമേ കഴിക്കാവൂ.

പ്രധാന ധാന്യങ്ങൾ: അരി, ഗോതമ്പ് എന്നിവ.
പ്രധാനപ്പെട്ട പഴവർഗങ്ങൾ: മാങ്ങ, മുന്തിരി, ഈന്തപ്പഴം, നാരങ്ങ, പൈനാപ്പിൾ, പപ്പായ എന്നിവ.
പയർവർഗങ്ങൾ: ചെറുപയർ, മുതിര.
പച്ചക്കറികൾ: വെണ്ടക്ക, ചുരക്ക, ചേന, സവാള, വെളുത്തുള്ളി, ചുവന്നുള്ളി, കൊത്തമര, അമരക്ക, പയർ തുടങ്ങിയവ.
കർക്കടകത്തിൽ ഔഷധങ്ങൾ ചേർത്ത് കാച്ചിയ സൂപ്പ് അഥവാ മാംസരസം കഴിക്കുന്നതും ആസവാരിഷ്ടങ്ങൾ കഴിക്കുന്നതും രോഗങ്ങൾ വരുന്നത് തടയുന്നതിന് സഹായകമാണ്.
മഴയും കാറ്റും കൂടുതലുള്ള ദിവസങ്ങളിൽ എണ്ണമയമുള്ളതും പുളി, ഉപ്പ് എന്നിവ ചേർന്നതും ജലാംശം കുറഞ്ഞതുമായ ആഹാരങ്ങൾ കഴിക്കണം.
കുടിക്കുന്നതിനായി പുഴയിലെയും കുളത്തിലെയും വെള്ളം ഉപയോഗിക്കരുത്. ഇതിന് ശുദ്ധമായ മഴവെള്ളവും കിണർവെള്ളവും ഉപയോഗിക്കാം. ഇവയും തിളപ്പിച്ചശേഷമേ ഉപയോഗിക്കാൻപാടുള്ളൂ.

Content Highlights: karkidakam 2022, importance of karkidaka month, karkidakam lifestyle

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


bjp

1 min

നെഹ്‌റുവിനെ ലക്ഷ്യമിട്ട് വിഭജനത്തേക്കുറിച്ചുള്ള വീഡിയോയുമായി ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

Aug 14, 2022

Most Commented