കർക്കടകകാലത്തെ കഷ്ടത മാറ്റാൻ പത്തരമാറ്റുള്ള പത്തിലക്കറികൾ


ചെറിയ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവേ ഉപയോഗിക്കാവുന്ന പത്ത് ഇലക്കറികളിലേക്ക്

Representative Image

ത്തരമാറ്റുള്ള പച്ചിലകൾ ആഹാരത്തിലുൾപ്പെടുത്താനുള്ള സമയമായി ആയുർവേദം കർക്കടകത്തിനെ വിശേഷിപ്പിക്കുന്നു. പ്രാദേശികമായി ചെറിയ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും പൊതുവേ ഉപയോഗിക്കാവുന്ന പത്ത് ഇലക്കറികളിലേക്ക്

കുമ്പളം

വള്ളിച്ചെടികളിൽ ഉണ്ടാകുന്ന ഫലങ്ങളിൽ ഏറ്റവും ഉത്തമമായി ആയുർവേദ ശാസ്ത്രം കരുതുന്നതാണ് കുമ്പളങ്ങയെ. കാസഹരൗഷധം. ശ്വാസകോശരോഗങ്ങളിൽ ശ്രേഷ്ഠമായ ഔഷധം. മൂത്രാശയരോഗങ്ങൾക്കും ഫലപ്രദം. ഇതിന്റെ തളിരില ഇലക്കറികളിൽ മുൻപിൽ. തോരനായി ഉപയോഗിക്കാം. കുമ്പളങ്ങാനീര് പ്രകൃതിചികിത്സയിലും മരുന്നാണ്.

മത്തൻ

മത്തനില തോരൻ പഴയകാലത്ത് കേരളീയരുടെ പ്രധാന വിഭവമായിരുന്നു. ധാതുക്കളുടെ കലവറയാണിത്. ജീവകം എ, സി എന്നിവ ഏറെയുണ്ട്.

മുള്ളൻചീര

പാഴ്ചെടിയായി കരുതപ്പെടുമെങ്കിലും മൂത്രാശയ രോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഫലപ്രദമായ ഘടകങ്ങളേറെയുള്ള ചെടി. ഇലയും ഇളന്തണ്ടും കറിക്കുപയോഗിക്കാം.

മണിത്തക്കാളി

രക്തം ശുദ്ധീകരിക്കാൻ കഴിവുള്ള ഇലക്കറിയാണിത്. രക്തസ്രാവം നിർത്തുന്നതിനും മുറിവുണക്കുന്നതിനും പ്രത്യേക കഴിവുണ്ട്. മലശോധനയ്ക്കും ഏറെ ഗുണകരമാണീ ഇലക്കറി.

ചേമ്പില

ജീവകം എ.യുടെ കലവറ. കാത്സ്യം, ഇരുമ്പ്, ജീവകം ബി ഒന്ന്, രണ്ട് എന്നിവയും ധാരാളമുള്ള ചേമ്പില ഇലക്കറിയായിമുമ്പേ തിരഞ്ഞെടുത്തിരുന്നു.

ചീര

കണ്ണുകൾക്കും ചർമത്തിനും അത്യാവശ്യമായ ജീവകം എ ഏറെയുള്ള ഇലക്കറി. പ്രോട്ടീനും ധാതുലവണങ്ങളും ഏറെയുണ്ട്.

തഴുതാമ

മരുന്നായും ഇലക്കറിയായും ഏറെ ഫലപ്രദമായ സംസ്‌കൃതത്തിൽ പുനർനവ എന്നറിയപ്പെടുന്ന ചെടിക്ക് ശരീരത്തെ നവീകരിക്കാനുള്ള കഴിവുണ്ട്. കണ്ണുകൾക്ക് ഫലപ്രദം. വൃക്കകളെയും മൂത്രാശയത്തെയും ശുദ്ധീകരിക്കാൻ കഴിവുള്ള തഴുതാമ നീരിനെ ഇല്ലാതാക്കാൻ കഴിവുള്ള ചെടിയാണ്. പൊട്ടാസ്യവും നൈട്രേറ്റും ധാരാളമായുണ്ട്.

പയറില

ചെറുപയറിന്റെയും വൻപയറിന്റെയും ഇല തോരൻ വെയ്ക്കാൻ ഉപയോഗിക്കാം. ശരീരതാപം ക്രമീകരിക്കാനുള്ള കഴിവേറെയുള്ള ഇലക്കറി.

തകര

ചർമരോഗങ്ങൾക്ക് കാരണമായ അണുക്കളെ നശിപ്പിക്കാൻ കഴിവുള്ള ഇലക്കറി. തകരയില കൊണ്ടുള്ള കഷായം വിരേചനൗഷധം കൂടിയാണ്.

(വിവരങ്ങൾക്ക് കടപ്പാട്- ഡോ. തോട്ടം ശിവകരൻ നമ്പൂതിരി).

Content Highlights: healthy living in karkidakam, karkidakam lifestyle

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented