വിഷ്ണു ഉണ്ണിക്കൃഷ്ണനും രണ്ട് നായികമാരും, കള്ളനും ഭ​ഗവതിയും ടൈറ്റിൽ പോസ്റ്റർ പുറത്ത്


2 min read
Read later
Print
Share

കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും  രഞ്ജിൻ രാജാണ്.

മോക്ഷ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ

രു ചെറിയ ഇടവേളയ്ക്കു ശേഷം ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി. കള്ളനും ഭഗവതിയും എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുശ്രീയും ബംഗാളി നടി മോക്ഷയുമാണ് നായികമാർ.

ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിലൂടെ. സലിം കുമാർ, ജോണി ആന്റണി, പ്രേം കുമാർ, രാജേഷ് മാധവന്‍, ശ്രീകാന്ത് മുരളി, ജയശങ്കർ,നോബി, ജയ്പ്രകാശ് കുളൂർ, ജയൻ ചേർത്തല , ജയകുമാർ, മാലാ പാർവ്വതി മുതലായ അഭിനേതാക്കൾ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

കെ.വി. അനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും പശ്ചാത്തല സംഗീതമൊരുക്കുന്നതും രഞ്ജിൻ രാജാണ്. ഗാനരചന സന്തോഷ് വർമ്മ നിർവ്വഹിക്കുന്നു. പത്താം വളവിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി മാറിയ രതീഷ് റാം വിഷ്ണു ഉണ്ണികൃഷ്ണന്റെ വെടിക്കെട്ടിന് ശേഷം കള്ളനും ഭഗവതിയിലെയും സാങ്കേതികനിരയിലെത്തുന്നു. ജോൺകുട്ടി (എഡിറ്റര്‍ ), രാജീവ് കോവിലകം (കലാസംവിധാനം) ധന്യാ ബാലകൃഷ്ണൻ (വസ്ത്രാലങ്കാരം), രഞ്ജിത്ത് അമ്പാടി (മേക്കപ്പ്), അജി മസ്‌ക്കറ്റ് (സ്റ്റില്‍സ്), സച്ചിൻ സുധാകർ (സൗണ്ട് ഡിസൈന്‍), രാജാകൃഷ്ണൻ (ഫൈനല്‍ മിക്സിങ് ) മുതലായവർ ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്നു.

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്റ്റേഴ്സ് ആയി ടിവിൻ കെ വര്‍ഗീസ്‌, അലക്സ് ആയൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാവുന്നു. പ്രൊഡക്ഷൻ കൺട്രോളർ ആയി രാജേഷ് തിലകവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ഷിബു പന്തലക്കോടും പ്രവർത്തിക്കുന്ന കള്ളനും ഭഗവതിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരനാണ്

വാഴൂർ ജോസ്, എ.എസ് ദിനേശ്, മഞ്ജു ഗോപിനാഥ് എന്നിവരാണ് പബ്ലിക് റിലേഷൻസ് വിഭാഗം കൈകാര്യം ചെയ്യുന്നത്. യെല്ലോ ടൂത്ത്സ് ആണ് ഡിസൈനര്‍മാര്‍. കള്ളനും ഭഗവതിയുടെയും ടൈറ്റില്‍ കാലിഗ്രാഫി ഒരുക്കിയിരിക്കുന്നത് കെ.പി മുരളീധനാണ്. ഗ്രാഫിക്സ് നിഥിൻ റാം. നവംബർ 23 മുതൽ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി കള്ളനും ഭഗവതിയുടെയും ചിത്രീകരണം നടക്കും.

Content Highlights: kallanum bhagavathiyum movie title poster out, kallanum bhagavathiyum directed by east coast vijayan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented