ഗുണ്ടാ നേതാവ് കൊട്ട മധുവിന്റെ ജീവിതം പറഞ്ഞ് ഷാജി കൈലാസിന്റെ 'കാപ്പ' പൂര്‍ത്തിയായി


ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ്ണാ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ്.

കാപ്പ സിനിമാസെറ്റിൽ പൃഥ്വിരാജും അപർണ ബാലമുരളിയും

ഗുണ്ടാ നേതാവ് കൊട്ട മധുവിന്റെ സംഘര്‍ഷഭരിതമായ ജീവിതം പറയുന്ന ഷാജി കൈലാസ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂര്‍ത്തിയായി. മധുവിന്റെ ജീവിതത്തിലൂടെ സമൂഹത്തിന്റെ പൊതുവായ കാഴ്ച്ചപ്പാടുകളുടേയും നിയമ വ്യവസ്ഥകളുടെയും നേര്‍ക്കാഴ്ച്ച കൂടിയാണ് ഈ സിനിമ. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ്, ആസിഫ് അലി, അപര്‍ണ്ണാ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ്.

ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു, ബിജു പപ്പന്‍, എന്നിവരും ചിത്രത്തിലുണ്ട്. ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയനുമായി സഹകരിച്ച് തിരക്കഥാകൃത്ത് ജിനു.വി.ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന തീയേറ്റര്‍ ഓഫ് ഡ്രീംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ജി.ആര്‍.ഇന്ദുഗോപന്റെ ശംഖുമുഖി എന്ന നോവലെറ്റിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.ഇന്ദുഗോപന്‍ തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.

ഇത്തരത്തിലൊരു സിനിമ ആദ്യം ഷാജി കൈലാസ്

താനും കൂടി അംഗമായ ഫെഫ്കയിലെ ഒരു സംഘടനക്കു വേണ്ടി ഒരു ചിത്രം സംവിധാനം ചെയ്യുവാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടന്ന് സംവിധായകന്‍ ഷാജി കൈലാസ് പറഞ്ഞു.ഇത്തരത്തില്‍ ഒരു സിനിമ മലയാളത്തില്‍ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.സിനിമാചിത്രീകരണത്തിന്റെ സമാപന ദിവസത്തില്‍ റൈറ്റേഴ്‌സിന്റെ ഭാരവാഹികളായ എസ്.എന്‍.സ്വാമി, ബി.ഉണ്ണികൃഷ്ണന്‍, ഏ.കെ.സാജന്‍, അനൂപ് കണ്ണന്‍, കെ.പി. വ്യാസന്‍ എന്നിവരും ലൊക്കേഷന്‍ സന്ദര്‍ശിച്ചു.

കാപ്പ സിനിമാസെറ്റില്‍ നിന്നുള്ള ചിത്രം

ജോമോന്‍.ടി.ജോണാണ് ഛായാഗ്രഹണം . എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് ഷമീര്‍ മുഹമ്മദ്.കലാസംവിധാനം-ദിലീപ് നാഥ്. മേക്കപ്പ് - സജി കാട്ടാക്കട
,കോസ്റ്റ്യൂം ഡിസൈന്‍ -സമീരാസനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -മനു സുധാകരന്‍,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് - പ്രതാപന്‍ കല്ലിയൂര്‍ ,മനോജ്.എന്‍, ഷെറിന്‍ കലവൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജു വൈക്കം,വാഴൂര്‍ ജോസ്.ഫോട്ടോ - ഹരി തിരുമല്.

Content Highlights: kappa movie,shaji kailash,prithviraj

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023

Most Commented