വിജയം തുടരാന്‍ മഞ്ഞപ്പട, ആവേശവും കാണികളും ഹൗസ് ഫുള്‍


സിറാജ് കാസിം

Photo: twitter.com/KeralaBlasters

കൊച്ചി: ടിക്കറ്റുകളെല്ലാം നേരത്തേ വിറ്റുപോയതിനാല്‍ മഞ്ഞക്കടലാകുമെന്നുറപ്പായ സ്വന്തം തട്ടകത്തില്‍ ജയത്തുടര്‍ച്ച മോഹിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമങ്കത്തിനിറങ്ങുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ എ.ടി.കെ. മോഹന്‍ ബഗാനെതിരേയാണ് പോരാട്ടം. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കിക്കോഫ്.

അതേ ടീം, അതേ ഗെയിം

ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1-നു തകര്‍ത്തതിന്റെ ആവേശത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോള്‍ ചെന്നൈയിന്‍ എഫ്.സി.യോടു 2-1നു തോറ്റതിന്റെ നിരാശയിലാണ് മോഹന്‍ ബഗാന്‍.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലെ അതേ ശൈലിയില്‍തന്നെ മോഹന്‍ബഗാനെതിരെയും ഇവാന്‍ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്‌സിനെ അണിനിരത്താനാണ് സാധ്യത. 4-4-2 ശൈലിയില്‍ ഗ്രീക്കുതാരം ദിമിത്രിയോസ് ഡയമാന്റകോസിനെയും ഓസ്‌ട്രേലിയന്‍ താരം അപ്പോസ്‌തോലോസ് ജിയാനുവിനെയും സ്‌ട്രൈക്കര്‍മാരാക്കുമ്പോള്‍ ഇടതുവിങ്ങില്‍ യുറുഗ്വായ് താരം അഡ്രിയാന്‍ ലൂണ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളിലെത്തും. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുക്രൈന്‍ താരം ഇവാന്‍ കലിയൂഷ്‌നിക്ക് സൂപ്പര്‍ സബ് എന്ന റോള്‍തന്നെയാകും ഇത്തവണയും. കലിയൂഷ്‌നിയെ ആദ്യ ഇലവനിലിറക്കിയാല്‍ ജിയാനുവോ ഡയമാന്റകോസോ ആദ്യം ബെഞ്ചിലിരിക്കേണ്ടിവരും. അവശേഷിക്കുന്ന ഒരു വിദേശ ക്വാട്ടയില്‍ പ്രതിരോധതാരം ക്രൊയേഷ്യയുടെ മാര്‍ക്കോ ലെസ്‌കോവിച്ച് തന്നെ ഇറങ്ങാനാണ് കൂടുതല്‍ സാധ്യത. ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോയും ഹര്‍മന്‍ജ്യോത് ഖബ്രയും ഹോര്‍മിപാമും അടങ്ങുന്ന ഇന്ത്യന്‍ പ്രതിരോധനിര തന്നെയാകും കളിക്കുന്നത്. മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദും ജീക്‌സണ്‍ സിങും പ്യൂട്ടിയയുംതന്നെ ഇറങ്ങിയേക്കും.

തിരിച്ചുവരാന്‍ എ.ടി.കെ.

ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിലും ബോള്‍ പൊസഷനിലും പാസിങ്ങിലുമെല്ലാം ചെന്നൈയിനെക്കാള്‍ ഏറെ മുന്നിലായിട്ടും ആദ്യ മത്സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നതിന്റെ നിരാശ മാറ്റാനാണ് ബഗാന്റെ വരവ്.

സൂപ്പര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണ കൂടുമാറിയതിന്റെ കുറവ് പരിഹരിക്കാന്‍ ഓസ്‌ട്രേലിയന്‍ താരം ദിമിത്രി പെട്രടോസും ഇന്ത്യന്‍താരം മന്‍വീര്‍ സിങ്ങുമടങ്ങിയ കൊല്‍ക്കത്ത മുന്നേറ്റനിരയ്ക്കു സാധിക്കുമോയെന്നതിന്റെ ഉത്തരം കൂടിയാകും ഇന്നത്തെ മത്സരം. ഫ്രഞ്ചുകാരന്‍ ഹ്യൂഗോ ബൗമാസും മലയാളിതാരം ആഷിഖ് കുരുണിയനും ജോ കൗക്കോയും അടങ്ങുന്ന മധ്യനിര ശക്തമാണ്.

Content Highlights: isl 2022-2023, isl, kerala blasters, kerala blasters vs atk mohun bagan, blasters new match, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented