photo: twitter/Indian Super League
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ ഒഡിഷയ്ക്ക് തോല്‍വി. ജംഷേദ്പുര്‍ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ഒഡിഷയെ കീഴടക്കിയത്. ഇതോടെ ഒഡിഷയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. ഗോവയുടെ അവസാനമത്സരഫലം ആശ്രയിച്ചുമാത്രമേ ഒഡിഷയ്ക്ക് പ്ലേഓഫിലേക്ക് പ്രവേശിക്കാനാകൂ.
സമനിലനേടിയാല്‍ പോലും പ്ലേഓഫിലേക്ക് പ്രവേശിക്കാമെന്നതിനാല്‍ ആത്മവിശ്വാസത്തോടെയാണ് ഒഡിഷ സ്വന്തം തട്ടകത്തില്‍ ജംഷേദ്പുരിനെതിരേ കളിക്കാനിറങ്ങിയത്. ആദ്യ പകുതി ജംഷേദ്പുരിനെ പിടിച്ചുകെട്ടാന്‍ ഒഡിഷയ്ക്കായി. എന്നാല്‍ രണ്ടാം പകുതിയില്‍ കളിമാറി. 61-ാം മിനിറ്റില്‍ ഒഡിഷയെ ഞെട്ടിച്ചുകൊണ്ട് ജംഷേദ്പുര്‍ വലകുലുക്കി. ഹാരി സോയറാണ് ജംഷേദ്പുരിനായി ലക്ഷ്യം കണ്ടത്. തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നതിന് മുന്നേ ഒഡിഷയ്ക്ക് വീണ്ടും പ്രഹരമേറ്റു. 63-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഋത്വിക് ദാസിലൂടെ ജംഷേദ്പുര്‍ രണ്ടാം ഗോളും നേടി. ഇതോടെ ഒഡിഷയുടെ പ്ലേഓഫ് സ്വപ്‌നങ്ങള്‍ക്ക് മങ്ങലേറ്റു.
ലീഗിലെ 20-മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഒഡിഷ 30-പോയന്റുമായി ആറാമതാണ്. ഒരു മത്സരം കുറച്ചുകളിച്ച ഗോവയ്ക്ക് 27-പോയന്റാണുള്ളത്. ബെംഗളൂരുമായുള്ള അവസാനമത്സരം വിജയിക്കാനായാല്‍ ഗോവയ്ക്ക് പ്ലേഓഫിലെത്താം. ഒഡിഷയുടേയും ഗോവയുടേയും പോയന്റുകള്‍ തുല്യമായാല്‍ ലീഗില്‍ പരസ്പരം മത്സരിച്ചതില്‍ കൂടുതല്‍ പോയന്റുകള്‍ നേടാനായത് ഗോവയ്ക്ക് തുണയാകും. എന്നാല്‍ ഗോവയ്ക്ക് വിജയിക്കാനാകാത്ത പക്ഷം ഒഡിഷയ്ക്ക് പ്ലേഓഫിലെത്താം
Content Highlights: Odisha FC vs Jamshedpur FC isl
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..