കൊച്ചിയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചെത്തുമ്പോള്‍ ആശാന്‍ മനസ്സ് തുറക്കുന്നു


സ്‌പോര്‍ട്സ് ലേഖകന്‍

ഒമ്പതാം സീസണ്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കേ, വുകോമാനോവിച്ച് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

ഇവാൻ വുകോമാനോവിച്ച് | Photo: twitter.com/KeralaBlasters

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിത പ്രകടനത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തി. ആ മികവിനുപിന്നില്‍ സെര്‍ബിയക്കാരന്‍ പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചായിരുന്നു. ആ പ്രകടനം നിലനിര്‍ത്തുകയെന്ന സമ്മര്‍ദം ഇക്കുറി പരിശീലകനും ടീമിനുമുണ്ട്. ഒമ്പതാം സീസണ്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കേ, വുകോമാനോവിച്ച് 'മാതൃഭൂമി'യുമായി സംസാരിക്കുന്നു.

കേറിവാടാ മക്കളേ...

കാണികളില്ലാതെ നിശ്ശബ്ദമായ ഗാലറിക്കുമുന്നില്‍ ഫുട്‌ബോള്‍ കളിക്കേണ്ടിവരുന്നത് വലിയ വേദനയാണ്. കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്‌സ് ആ വേദന അനുഭവിച്ചിരുന്നു. ഇത്തവണ ടീമിനെ ഏറ്റവും ഉത്തേജിപ്പിക്കുന്നത് മത്സരം കൊച്ചിയിലേക്കു തിരിച്ചെത്തുന്നു എന്നതാണ്. വെള്ളിയാഴ്ച ഈസ്റ്റ് ബംഗാളിനെതിരേ ആദ്യ മത്സരത്തിനു ടീമുമൊത്ത് കൊച്ചിയിലെ സ്റ്റേഡിയത്തില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ്.

വാസ്‌ക്വസും കലിയൂഷ്‌നിയും

ആല്‍വാരോ വാസ്‌ക്വസും ഹോര്‍ഗെ ഡയസും ബ്ലാസ്റ്റേഴ്‌സില്‍നിന്ന് പോയതിനെപ്പറ്റി പലരും ആശങ്കപ്പെടുന്നു. മികച്ച രണ്ടു കളിക്കാരെ നഷ്ടപ്പെട്ടത് സ്വാഭാവികമായും സങ്കടമുള്ള കാര്യമാണ്. പക്ഷേ, ഒരു ടീമിനെ പുതിയ സീസണിനായി സെറ്റ് ചെയ്യുമ്പോള്‍ നഷ്ടമായ കളിക്കാരെപ്പറ്റിയല്ല കോച്ച് ചിന്തിക്കേണ്ടത്.

ടീമിലുള്ള കളിക്കാരെപ്പറ്റിയും അവരെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നുമാണ് ചിന്തിക്കേണ്ടത്. വാസ്‌ക്വസിനുപകരം പുതുതായി വന്ന കലിയൂഷ്‌നിയെപ്പറ്റി ചിന്തിക്കൂ. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണെങ്കിലും കയറിക്കളിക്കാനും ഗോളടിക്കാനും കഴിവുള്ളയാളാണ് കലിയൂഷ്‌നി.

ആനന്ദത്തോടെ കളിക്കൂ...

ബ്ലാസ്റ്റേഴ്‌സ് ടീമില്‍ വലിയ പേരുള്ള കളിക്കാര്‍ വേണമെന്നു ഞാന്‍ ഒരിക്കലും വാശിപിടിച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ്ബില്‍ ആനന്ദത്തോടെയും വിജയദാഹത്തോടെയും കളിക്കുന്നവരെയാണ് എനിക്കു വേണ്ടത്. കഴിഞ്ഞതവണ ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ? അസാധ്യമെന്നു തോന്നിച്ച ആ ലക്ഷ്യം ബ്ലാസ്റ്റേഴ്‌സിന്റെ കുട്ടികള്‍ സാധിച്ചെടുത്തു.

Content Highlights: kerala blasters, ivan vukomanovic, blasters new season, kerala blasters fc, isl 2022-2023, isl


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


10:28

വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented