ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റിയെ സമനിലയില്‍ കുരുക്കി ജംഷേദ്പുര്‍


Photo: twitter.com/MumbaiCityFC

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ മുംബൈ സിറ്റി എഫ്.സിയെ സമനിലയില്‍ തളച്ച് ജംഷേദ്പുര്‍ എഫ്.സി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. മുംബൈയ്ക്ക് വേണ്ടി ലാലിയന്‍സുവാല ചങ്‌തെയും ജംഷേദ്പുരിനായി ഡാനിയേല്‍ ചീമ ചുക്കൗവും ഗോളടിച്ചു.

മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ മുംബൈ ജംഷേദ്പുരിനെതിരേ മുന്നിലെത്തി. ചങ്‌തെയിലൂടെ മുംബൈ മത്സരത്തില്‍ ലീഡെടുത്തു. ഗ്രെഗ് സ്റ്റ്യുവര്‍ട്ടിന്റെ പാസില്‍ നിന്നാണ് ചങ്‌തെ ഗോളടിച്ചത്.



എന്നാല്‍ മുംബൈയുടെ ചിരിയ്ക്ക് അധികം ആയുസ്സുണ്ടായില്ല. 12-ാം മിനിറ്റില്‍ ജംഷേദ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ചുക്കൗവാണ് ടീമിനായി ഗോളടിച്ചത്. സോയറുടെ അസിസ്റ്റിലൂടെയാണ് ചുക്കൗ ഗോളടിച്ചത്. കയ്യാങ്കളി കയ്യേറിയ മത്സരത്തില്‍ ആറ് മഞ്ഞക്കാര്‍ഡുകളാണ് റഫറിയ്ക്ക് പുറത്തെടുക്കേണ്ടി വന്നത്. ആകെ 22 ഫൗളുകളും പിറന്നു.

ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയന്റുമായി മുംബൈ സിറ്റി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇതുവരെ വിജയം നേടാത്ത ജംഷേദ്പുര്‍ 10-ാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റ് മാത്രമാണ് ടീമിനുള്ളത്.

Content Highlights: isl 2022-2023, indian super league, isl, mumbai city fc, jamshedpur fc, football news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented