Photo: twitter.com/IndSuperLeague
മുംബൈ: മാര്‍ച്ച് 18-ന് നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2022-23 സീസണിന്റെ ഫൈനലിനുള്ള വേദി പ്രഖ്യാപിച്ചു. ഗോവ, ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം കലാശപ്പോരിന് വേദിയാകും. തിങ്കളാഴ്ച ഐഎസ്എല്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഗോവ ഐഎസ്എല്‍ ഫൈനലിന് വേദിയാകുന്നത്.
ടീമുകള്‍ക്കുള്ള പരിശീലന ഗ്രൗണ്ടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്താണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം തിരഞ്ഞെടുത്തതെന്ന് ഐഎസ്എല്‍ സംഘാടകര്‍ വ്യക്തമാക്കി. മാര്‍ച്ച് മൂന്ന് മുതല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ ആരംഭിക്കുമെന്നും ഐഎസ്എല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി, എടികെ മോഹന്‍ ബഗാന്‍, ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി എന്നിവര്‍ ഇതിനകം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈയും, ഹൈദരാബാദും നേരിട്ട് സെമി ഫൈനലിന് യോഗ്യത നേടുകയും ചെയ്തിട്ടുണ്ട്.
പോയന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും തമ്മിലാണ് ആദ്യ പ്ലേ ഓഫ്. പിന്നാലെ നാലും അഞ്ചും സ്ഥാനക്കാര്‍ ഏറ്റുമുട്ടും. പ്ലേ ഓഫ് മത്സരങ്ങള്‍ ഒറ്റ പാദത്തിലാണ് നടക്കുക. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് മത്സരം സ്വന്തം ഗ്രൗണ്ടില്‍ കളിക്കാമെന്ന ആനുകൂല്യവുമുണ്ട്. സെമി ഫൈനല്‍ മത്സരങ്ങള്‍ ഇരു പാദങ്ങളിലുമായിട്ടാണ് നടക്കുക.
Content Highlights: ISL final to be played at goa Pandit Jawaharlal Nehru Stadium Margao
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..