ബെംഗളൂരുവിനെ തകര്‍ത്ത് ഒഡിഷ ഒന്നാം സ്ഥാനത്ത്


Photo: twitter.com/IndSuperLeague

ഭുവനേശ്വര്‍: ഐഎസ്എല്ലില്‍ കരുത്തരായ ബെംഗളൂരു എഫ്‌സിക്കെതിരേ ഒഡിഷ എഫ്‌സിക്ക് ജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഒഡിഷയുടെ ജയം.

33-ാം മിനിറ്റില്‍ നന്ദകുമാര്‍ ശേഖറാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. സഹില്‍ എടുത്ത ഫ്രീ കിക്കില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. ബെംഗളൂരു താരങ്ങള്‍ പ്രതിരോധിച്ച പന്ത് ബോക്‌സിന് പുറത്തേക്ക്, കൃത്യമായി പൊസിഷനുലുണ്ടായിരുന്ന നന്ദകുമാര്‍ ശേഖറിന്റെ ഷോട്ട് വെടിച്ചില്ല് കണക്കെ ബെംഗളൂരു വലയിലെത്തുകയായിരുന്നു.



ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയവുമായി ഒമ്പത് പോയന്റോടെ ഒഡിഷ ഒന്നാം സ്ഥാനത്തെത്തി. രണ്ടു തോല്‍വികള്‍ നേരിട്ട ബെംഗളൂരു ആറാം സ്ഥാനത്തേക്ക് വീണു.

Content Highlights: ISL 2022-23 Odisha FC beat Bengaluru FC to move top of the table


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented