തിരിച്ചടിയായി സെല്‍ഫ് ഗോള്‍; മുംബൈ സിറ്റിക്കെതിരേ ഒഡിഷയ്ക്ക് തോല്‍വി


Photo: twitter.com/IndSuperLeague

മുംബൈ: ഐഎസ്എല്ലില്‍ മുംബൈ സിറ്റിയോട് തോല്‍വി വഴങ്ങി ഒഡിഷ എഫ്‌സി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു തോല്‍വി. മുംബൈയുടെ മൈതാനത്ത് മികച്ച പ്രകടനം പുറത്തെടുക്കാനായെങ്കിലും 50-ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോളാണ് ഒഡിഷയ്ക്ക് വിനയായത്.

ആദ്യ പകുതിയില്‍ ഏതാനും അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒഡിഷ താരങ്ങള്‍ക്ക് അതൊന്നും ഗോളാക്കാന്‍ സാധിച്ചില്ല. 44-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോയുടെ മികച്ചൊരു മുന്നേറ്റം മുംബൈ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോകുകയായിരുന്നു.



പിന്നാലെ 50-ാം മിനിറ്റിലാണ് മത്സരത്തിന്റെ ഫലം നിര്‍ണയിച്ച സെല്‍ഫ് ഗോളിന്റെ പിറവി. പന്തുമായി ഒഡിഷ ഡിഫന്‍ഡര്‍മാരെ മാറികടന്ന് മുന്നോട്ടുകയറിയ ലാലിയന്‍സുല ചാങ്‌തെയുടെ മുന്നേറ്റമാണ് ഗോളിന് വഴിവെച്ചത്. ചാങ്‌തെയുടെ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ അമരിന്ദര്‍ സിങ് മികച്ച രീതിയില്‍ രക്ഷപ്പെടുത്തി, പക്ഷേ അമരിന്ദര്‍ തട്ടിയകറ്റിയ പന്ത് നിര്‍ഭാഗ്യവശാല്‍ പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഒഡിഷ ഡിഫന്‍ഡര്‍ ശുഭം സാരംഘിയുടെ കാലിലിടിച്ച് വലയിലെത്തുകയായിരുന്നു.

പിന്നാലെ 58-ാം മിനിറ്റില്‍ മൗറീസിയോയുടെ മുന്നേറ്റം ഒഡിഷയ്ക്ക് സമനില ഗോള്‍ സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും ഗോള്‍കീപ്പര്‍ ലാച്ചെന്‍പ മുംബൈയുടെ രക്ഷകനായി.

ഇതിനു പിന്നാലെ മുംബൈ ലീഡ് നേടിയെന്ന് ഉറപ്പിച്ച ഗ്രെഗ് സ്റ്റീവര്‍ട്ടിന്റെ ഒരു ഷോട്ട് രക്ഷപ്പെടുത്തി അമരിന്ദര്‍ ഒഡിഷയ്ക്ക് വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. എന്നാല്‍ പിന്നീടുള്ള സമയത്തും നാലുമിനിറ്റ് അധികസമയത്തും സമനില ഗോള്‍ കണ്ടെത്താന്‍ ഒഡിഷയ്ക്ക് സാധിച്ചില്ല. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ സ്റ്റീവര്‍ട്ടിന്റെ പാസില്‍ നിന്ന് ബിപിന്‍ സിങ് മുംബൈയുടെ ഗോള്‍പട്ടിക തികച്ചു.

ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയന്റുമായി മുംബൈ രണ്ടാം സ്ഥാനത്തെത്തി.

Content Highlights: ISL 2022-23 Mumbai City FC beat Odisha FC on an own goal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented