ഗോവയെ തകര്‍ത്തു; കൊച്ചിയില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബ്ലാസ്റ്റേഴ്‌സ്


Photo: twitter.com/IndSuperLeague

കൊച്ചി: ഐഎസ്എല്ലില്‍ സ്വന്തം മൈതാനത്ത് വിജയവഴിയില്‍ തിരിച്ചെത്തി കേരള ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചിയില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റക്കോസ്, ഇവാന്‍ കലിയുഷ്‌നി എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി സ്‌കോര്‍ ചെയ്തത്.

രാഹുല്‍ കെ.പിയുടെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ടീം നേടിയ രണ്ട് ഗോളുകളില്‍ രാഹുലിന്റെ കൈയൊപ്പുണ്ടായിരുന്നു. ഇതുകൂടാതെ വലതുവിങ്ങില്‍ നിന്ന് നിരവധി അവസരങ്ങളാണ് താരം സൃഷ്ടിച്ചത്.



ഇരു ടീമും കടുത്ത പോരാട്ടം നടത്തിയ മത്സരത്തില്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവുകള്‍ ഗോവന്‍ ടീമിന് അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. കളിക്കിടെ മൂന്ന് തവണ ബ്ലാസ്‌റ്റേഴ്‌സ് ഗോവ താരങ്ങള്‍ പരസ്പരം പോരടിക്കുന്നതിനും സ്‌റ്റേഡിയം സാക്ഷിയായി.

കളിയാരംഭിച്ച് ഏഴാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. രാഹുല്‍ നല്‍കിയ ഒരു ക്രോസ് ഗോവ ബോക്‌സില്‍ കൂട്ടപ്പൊരിച്ചിലുണ്ടാക്കി. ഇതിനിടെ പന്ത് ലഭിച്ച സഹലിന്റെ മികച്ചൊരു ഷോട്ട് ഗോവ ഗോള്‍കീപ്പര്‍ ധീരജ് തട്ടിയകറ്റുകയായിരുന്നു. പിന്നാലെ 10-ാം മിനിറ്റില്‍ ഗോവയും ഗോളിനടുത്തെത്തി. നോവ സദോയിയുടെ ക്രോസില്‍ നിന്നുള്ള അല്‍വാരോ വാസ്‌ക്വസിന്റെ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് കീപ്പര്‍ ഗില്‍ രക്ഷപ്പെടുത്തി.

27-ാം മിനിറ്റില്‍ രാഹുലിന്റെ മികച്ചൊരു മുന്നേറ്റം ഗോവയെ ഞെട്ടിച്ചു. എന്നാല്‍ രാഹുലിനെതിരേ ഫൗള്‍ വിളിച്ചതിന് റഫറിയോട് തര്‍ക്കിച്ച ബ്ലാസ്‌റ്റേഴ്‌സ് താരം മാര്‍ക്കോ ലെസ്‌കോവിച്ചിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.

42-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറക്കുന്നത്. രാഹുല്‍ നല്‍കിയ ക്രോസില്‍ നിന്നുള്ള ലൂണയുടെ ഹെഡര്‍ ശ്രമം പിഴച്ചു. എന്നാല്‍ പന്ത് ലഭിച്ച സഹല്‍ നല്‍കിയ പാസ് ലൂണ അനായാസം വലയിലെത്തിക്കുകയായിരുന്നു.

ഗോള്‍ വീണതോടെ ഗോവ ആക്രമണത്തിന് മുതിര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ അവര്‍ക്ക് മികച്ച അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ക്ലിയര്‍ ചെയ്ത ശേഷം ബ്ലാസ്റ്റേഴ്‌സ് നടത്തിയ കൗണ്ടര്‍ അറ്റാക്ക് രണ്ടാം ഗോളിന് വഴിയൊരുക്കി. ബോക്‌സില്‍ വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസിനെ വീഴ്ത്തിയ അന്‍വര്‍ അലിയുടെ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ദിമിത്രിയോസിന് പിഴച്ചില്ല. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്ലാസ്റ്റേഴ്‌സ് 2-0ന് മുന്നില്‍.

പിന്നാലെ 51-ാം മിനിറ്റില്‍ ഇവാന്‍ കലിയുഷ്‌നിയുടെ കിടിലനൊരു ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം ഗോളും കണ്ടെത്തി. ബോക്‌സിന്റെ വലത് ഭാഗത്ത് വെച്ച് പന്ത് ലഭിച്ച ദിമിത്രിയോസ് അത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന കലിയുഷ്‌നിക്ക് മറിച്ചുനല്‍കി. 30 വാര അകലെ നിന്നുള്ള താരത്തിന്റെ ഇടംകാലനടി കീപ്പര്‍ ധീരജിന് യാതൊരു അവസരവും നല്‍കാതെ വലയില്‍.

എന്നാല്‍ 67-ാം മിനിറ്റില്‍ സെറിറ്റോണ്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് നോവ സദോയി ഗോവയുടെ ആശ്വാസ ഗോള്‍ നേടി.

ജയത്തോടെ ആറ് കളികളില്‍ നിന്ന് ഒമ്പത് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തെത്തി. ഇതേ പോയന്റുളള ഗോവ നാലാം സ്ഥാനത്താണ്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...

Content Highlights: ISL 2022-23 Kerala Blasters FC vs FC Goa live Updates


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented