അപ്പോസ്‌തോലോസ് ജിയാനു; ഇവന്‍ അഥീനയുടെ മകന്‍


സിറാജ് കാസിം

Photo: twitter.com/IFTWC

കൊച്ചി: ഗ്രീക്ക് പുരാണത്തില്‍ ജ്ഞാനത്തിന്റെയും യുദ്ധത്തിന്റെയും ധൈര്യത്തിന്റെയും ദേവതയാണ് അഥീന. ഗ്രീസിലെ നവോസയില്‍ വീട്ടമ്മയായി കഴിയുന്ന അഥീന എന്നു പേരുള്ള ഒരമ്മയുടെ മകന്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണനിരയിലെ അപ്പോസ്‌തോലോസ് ജിയാനു. ആദ്യമത്സരത്തിനുശേഷം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകളും വിശേഷങ്ങളും ജിയാനു 'മാതൃഭൂമി'യുമായി പങ്കുവെക്കുന്നു...

ഗ്രീസിലെ ജനനം



അമ്മയ്ക്ക് മിത്തോളജിയിലെ കരുത്തുറ്റ ദേവതയുടെ പേരിട്ടതിനെപ്പറ്റി കുട്ടിക്കാലത്ത് ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുണ്ട്. കുട്ടിക്കാലംമുതല്‍ എന്നോട് അഥീന ദേവതയെപ്പറ്റി അമ്മ ഒരുപാട് കഥകള്‍ പറഞ്ഞിട്ടുണ്ട്. ഗ്രീസിലാണ് ഞാന്‍ ജനിച്ചതെങ്കിലും കുട്ടിക്കാലത്തുതന്നെ ഞങ്ങള്‍ ഓസ്‌ട്രേലിയയിലേക്കു മാറിയിരുന്നു. വിക്ടോറിയയിലെ ഓക്ലെയ് എന്ന സ്ഥലത്ത് ഗ്രീക്കുകാരായ ആളുകള്‍ ചേര്‍ന്നു സ്ഥാപിച്ച കാനന്‍സ് ക്ലബ്ബിലൂടെയാണ് യൂത്ത് ഫുട്‌ബോള്‍ അരങ്ങേറ്റം. സീനിയര്‍ തലത്തിലും കാനന്‍സിലൂടെ അരങ്ങേറിയശേഷമാണ് ജന്മനാടായ ഗ്രീസിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ അപ്പോലോണ്‍ കലമാരിയസിലേക്കുപോയത്.

ബ്ലാസ്റ്റേഴ്‌സ്

ഓസ്‌ട്രേലിയയിലെ മക്കാര്‍ത്തര്‍ എഫ്.സി.യില്‍നിന്നാണ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്. ക്ലബ്ബ് സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കഴിഞ്ഞ വര്‍ഷവും എന്നോട് കേരളത്തിലേക്കു വരുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നു. ഇവാന്‍ വുകോമാനോവിച്ച് എന്ന കോച്ചിനു കീഴില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കുമ്പോള്‍ എനിക്ക് വലിയ പ്രതീക്ഷകളുണ്ട്.

ദിമിയും പിന്നെ ലൂണയും

ബ്ലാസ്റ്റേഴ്‌സ് ടീമിലെ എന്റെ അടുത്ത സുഹൃത്ത് ദിമി എന്നു ഞാന്‍ വിളിക്കുന്ന ദിമിത്രിയോസ് ഡയമാന്റകോസാണ്. ഞങ്ങള്‍ രണ്ടാളും ഗ്രീക്ക് ഭാഷ സംസാരിക്കുന്നവരാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിച്ചിട്ടില്ലെങ്കിലും ഗ്രീക്ക് ലീഗില്‍ എനിക്ക് എതിരായി ദിമി പലവട്ടം കളിച്ചിട്ടുണ്ട്. അഡ്രിയാന്‍ ലൂണ ഏറെ ബഹുമാനവും ഇഷ്ടവും തോന്നുന്ന ഒരു കളിക്കാരനാണ്.

കലിയൂഷ്‌നിയും ഇംഗ്ലീഷും

ഇപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എനിക്കു പ്രിയപ്പെട്ട ഒരാള്‍ കലിയൂഷ്‌നിയാണ്. വളരെ രസകരമായി പെരുമാറുന്ന ഒരു കുട്ടിയെപ്പോലെയാണ് കലിയൂഷ്‌നി. റഷ്യന്‍ ഭാഷ മാത്രം അറിയാവുന്നതുകൊണ്ട് സംസാരിക്കുന്നതില്‍ ഭാഷാപ്രശ്‌നമുണ്ടെങ്കിലും അവന്‍ എപ്പോഴും എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരിക്കും. അവനെ ഇംഗ്ലീഷ് പഠിപ്പിക്കലാണ് ഇപ്പോഴത്തെ എന്റെ പരിപാടി.

Content Highlights: isl 2022-23 kerala blasters Apostolos Giannou son of atheena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented