Photo: twitter.com/IndSuperLeague
ജംഷേദ്പുര്‍: സ്വന്തം മൈതാനത്ത് രണ്ട് ഗോളിന്റെ ലീഡുണ്ടായിരുന്നത് കൈവിട്ട് ചെന്നൈയിന് എഫ്സിക്കെതിരേ സമനിലയില്‍ കുരുങ്ങി ജംഷേദ്പുര്‍ എഫ്സി. ഇരു ടീമും രണ്ട് ഗോള്‍ വീതം നേടി.
17, 56 മിനിറ്റുകളില്‍ റിത്വിക് ദാസ് നേടിയ ഗോളുകളില്‍ ജംഷേദ്പുര്‍ മുന്നിലെത്തിയതായിരുന്നു. എന്നാല്‍ വിജയമുറപ്പിച്ചിരിക്കേ 60-ാം മിനിറ്റില്‍ വിന്‍സ് ബാരെറ്റോയും 68-ാം മിനിറ്റില്‍ പീറ്റര്‍ സ്ലിസ്കോവിച്ചും സ്കോര്‍ ചെയ്തതോടെ തോല്‍ക്കുമെന്ന് കരുതിയ മത്സരത്തില്‍ പിന്നില്‍ നിന്ന ശേഷം ചെന്നൈയിന് സമനില പിടിച്ചുവാങ്ങുകയായിരുന്നു.
12 കളികളില്‍ നിന്ന് 15 പോയന്റുള്ള ചെന്നൈയിന്
ഏഴാം സ്ഥാനത്താണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച ജംഷേദ്പുര്‍ 13 കളികളില്‍ നിന്ന് ആറ് പോയന്റുമായി 10-ാം സ്ഥാനത്ത് തുടരുന്നു.
Content Highlights: isl 2022-23 Jamshedpur FC continue winless run with 2-2 draw against Chennaiyin fc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..