Photo: twitter.com/IndSuperLeague
ബെംഗളൂരു: ഐഎസ്എല്ലില്‍ എഫ്‌സി ഗോവയെ തകര്‍ത്ത് തുടര്‍ച്ചയായ എട്ടാം ജയം സ്വന്തമാക്കി ബെംഗളൂരു എഫ്‌സി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വന്തം മൈതാനത്ത് അവരുടെ ജയം. ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി മൂന്നാം സ്ഥാനത്തെത്തിയ ബെംഗളൂരു ഗോവയ്ക്ക് പുറത്തേക്കുള്ള വഴിയും തെളിച്ചു. ഗോവ പരാജയപ്പെട്ടതോടെ ഒഡിഷ എഫ്‌സി പ്ലേ ഓഫില്‍ കടന്നു.
ജയിച്ചാല്‍ പ്ലേ ഓഫില്‍ കയറാമായിരുന്ന ഗോവയ്ക്ക് പക്ഷേ ബെംഗളൂരുവിനെതിരേ പിടിച്ചുനില്‍ക്കാനായില്ല. ബെംഗളൂരുവിനായി ശിവശക്തി നാരായണല്‍ ഇരട്ട ഗോളുമായി തിളങ്ങി. തോല്‍വിയോടെ ഗോവ ഏഴാം സ്ഥാനത്തായി.
ആറാം മിനിറ്റില്‍ തന്നെ ശിവശക്തിയുടെ ഗോളില്‍ ബെംഗളൂരു മുന്നിലെത്തി. എന്നാല്‍ 33-ാം മിനിറ്റില്‍ ഐക്കര്‍ ഗുരോറ്റ്‌സെനയിലൂടെ ഗോവ ഒപ്പം പിടിച്ചു. സമനിലയില്‍ അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 76-ാം മിനിറ്റില്‍ ശിവശക്തിയുടെ ഗോളില്‍ ബെംഗളൂരു ലീഡെടുത്തു. ഗോവയ്ക്ക് തിരിച്ചുവരവിന് യാതൊരു അവസരവും കൊടുക്കാതെ 81-ാം മിനിറ്റില്‍ പാബ്ലോ പെരെസ് ബെംഗളൂരുവിന്റെ ഗോള്‍പട്ടിക തികച്ചു.
Content Highlights: isl 2022-23 Bengaluru FC sink FC Goa s ISL Play off hopes with 3-1 win
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..