Photo: twitter.com/IndSuperLeague
ഗുവാഹത്തി: മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ അലന് കോസ്റ്റ നേടിയ ഗോളില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ തോല്‍വി.
50-ാം മിനിറ്റില്‍ ശിവശക്തി നാരായണനിലൂടെ മുന്നിലെത്തിയ ബെംഗളൂരുവിനെതിരേ 66-ാം മിനിറ്റില്‍ റൊമെയ്ന്‍ ഫിലിപ്പോട്ടെയൊക്സിലൂടെ നോര്‍ത്ത്ഈസ്റ്റ് ഒപ്പം പിടിച്ചിരുന്നു.
എന്നാല്‍ സമനിലയിലേക്കെന്ന ഘട്ടത്തില്‍ ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഉദാന്ത സിങ്ങിന്റെ ക്രോസ് വലയിലെത്തിച്ച് അലന് കോസ്റ്റ ബെംഗളൂരുവിന് ജയം സമ്മാനിക്കുകയായിരുന്നു.
ജയിച്ചെങ്കിലും 13 കളികളില്‍ നിന്ന് 13 പോയന്റ് മാത്രമുള്ള ബെംഗളൂരു എട്ടാം സ്ഥാനത്താണ്. മൂന്ന് പോയന്റ് മാത്രമുള്ള നോര്‍ത്ത്ഈസ്റ്റ് അവസാന സ്ഥാനത്തും.
Content Highlights: ISL 2022-23 Bengaluru FC beat NorthEast United FC in injury time goal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..